രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 82 ലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറില്‍ 46,964 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതര്‍ 81,84,083 ആയി ഉയര്‍ന്നു. ഇന്നലെ മാത്രം 470 പേരാണ് കൊവിഡിനെ തുടര്‍ന്ന് മരിച്ചത്. ആകെ മരണം 1,22,11. രാജ്യത്ത് നിലവില്‍ 5.70 ലക്ഷം ജനങ്ങള്‍ ചികിത്സയിലുണ്ട്. 74.91 ലക്ഷം പേര് രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
തമിഴ്നാട്ടില്‍ കൊവിഡിനെ തുടര്‍ന്ന് ആരോഗ്യമന്ത്രി ആര് ദൊരൈക്കണ്ണ് അന്തരിച്ചു. 72 വയസ് പ്രായം ഉണ്ടായിരുന്ന അദ്ദേഹത്തിന് ഒക്ടോബര്‍ 13നാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്നു ആരോഗ്യനില. നിലവില്‍ 7.2 ലക്ഷത്തില്‍ അധികം പേര്‍ക്കാണ് തമിഴ്നാട്ടില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ലോകത്ത് ഇതുവരെ 4.63 കോടി ജനങ്ങള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 12 ലക്ഷം പേര് ഇതുവരെ മരിച്ചു.
3.34 കോടി ജനങ്ങള്‍ രോഗമുക്തി നേടി. നിലവില്‍ 1.16 കോടി ജനങ്ങളാണ് ചികിത്സയില്‍ കഴിയുന്നതെന്നും വേള്‍ഡോമീറ്റേഴ്സിന്റെ കണക്കുകള്‍ പറയുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.