കെ.സുധാകരൻ എം.പിക്ക് കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂർ ജില്ലാ ആശുപത്രിയിൽ നടത്തിയ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകണമെന്ന് കെ.സുധാകരൻ അറിയിച്ചു.
എന്‍കെ പ്രേമചന്ദ്രന് എംപിക്കും അടുത്തിടെ കോവിഡ് സ്ഥിരീകിരിച്ചിരുന്നു. അദ്ദേഹം ഇന്നാണ് കോവിഡ് മുക്തനായി ആശുപത്രിവിട്ടത്. പാര്‍ലമെന്റില്‍ സമ്മേളനത്തിലെത്തിയ 43 എംപിമാര്‍ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. മന്ത്രി വി എസ് സുനില്‍കുമാറും കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലാണ്.മന്ത്രിമാരായ ഇപി ജയരാജന്, തോമസ് ഐസക് എന്നിവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇരുവരും രോഗമുക്തി നേടി ഔദ്യോഗികവസതിയില്‍ നിരീക്ഷണത്തിലാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.