18 വയസിനു മുകളിലുള്ള ആവശ്യക്കാരായ മുഴുവന്‍ പേര്‍ക്കും കൊവിഡ് പ്രതിരോധ വാക്സിന് നല്കി കീഴുപറമ്ബ് ഗ്രാമ പഞ്ചായത്ത് അഭിമാന നേട്ടം കൈവരിച്ചു.
18 വയസിനു മുകളില്‍ 18,881 പേര്‍ക്കാണ് കീഴുപറമ്ബില്‍ വാക്സിന് നല്‍കേണ്ടത്. ഇതില്‍ 18,288 പേര്‍ക്കും വാക്സിന് നല്‍കിയതിന്റെ രേഖകള്‍ പഞ്ചായത്ത് പ്രസിഡണ്ട് വി പി സഫിയ മലപ്പുറം ജില്ലാ കലക്ടര്‍ക്കു കൈമാറി.
3 മാസത്തിനുള്ളില്‍ കൊവിഡ് പോസിറ്റീവായ 469 പേരും വാക്സിനേഷന് താല്പര്യപ്പെടാത്ത 124 പേരുമാണ് ഇനി ബാക്കിയുള്ളത്.
പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും വാക്സിനേഷന് ക്യാമ്ബുകള്‍ നടത്തിയും കിടപ്പു രോഗികളായ 169 പേര്‍ക്ക് വീടുകളില്‍ ചെന്ന് വാക്സിനേഷന് നല്‍കിയുമാണ് നേട്ടം കൈവരിച്ചത്. കൊവിഡ് വാക്സിനേഷനോടൊപ്പം ശിശുക്കള്‍ക്കുള്ള പ്രതിരോധ കുത്തിവയ്പിലും കീഴുപറമ്ബ് പ്രാഥമികാരോഗ്യ കേന്ദ്രം ഒന്നാമതാണ്.
മലപ്പുറം കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. സക്കീന, ജില്ലാ വികസന കമ്മീഷണര്‍ പ്രേം കൃഷ്ണന് ഐഎഎസ്, വൈസ് പ്രസിഡണ്ട് പി പി റഹ്മാന്, സ്റ്റാറ്റിംങ്ങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ സഹ്ല മുനീര്‍, മെമ്ബര്‍മാരായ എം പി അബ്ദുറഹിമാന്, എം എം മുഹമ്മദ്, സെക്രട്ടറി കെ സീനത്ത് എന്നിവര്‍ സംബന്ധിച്ചു.
കീഴുപറമ്ബ് ഗ്രാമ പഞ്ചായത്തില്‍ കൊവിഡ് വാക്സിനേഷന് പൂര്‍ത്തീകരിക്കുന്നതിന് അഹോരാത്രം പ്രയത്നിച്ച ഭരണ സമിതി അംഗങ്ങള്‍, മെഡിക്കല്‍ ഓഫിസര്‍ ഡോ. ഖാലിദിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ് ജീവനക്കാര്‍, ആശ പ്രവര്‍ത്തകര്‍, ആര്‍ആര്‍ടി അംഗങ്ങള്‍, അംഗന്‍വാടി ജീവനക്കാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സാമുഹ്യ സാംസ്കാരിക സംഘടനകളെയും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി പി സഫിയ, വൈസ് പ്രസിഡണ്ട് പി പി റഹ്മാന്, ആരോഗ്യ സ്റ്റാന്റ്റിംങ്ങ് കമ്മിറ്റി ചെയര്പേഴ്സന് എം ടി ജംഷീറ ബാനു എന്നിവര്‍ അഭിനന്ദിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.