2021 ന്റെ ആദ്യ പാദത്തിൽ കോവിഡ് 19 വാക്സിൻ രാജ്യത്ത് ലഭ്യമാകുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് വാക്സിൻ പരീക്ഷണങ്ങൾ വളരെ വേഗത്തിൽ പുരോഗമിക്കുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ പറഞ്ഞു. വാക്സിൻ വികസിപ്പിക്കാനുള്ള ഗവേഷണം വളരെ വേഗത്തിൽ പുരോഗമിക്കുന്നു. രാജ്യത്തെ മൂന്ന് വാക്സിൻ നിർമ്മാതാക്കൾ ക്ലിനിക്കൽ ട്രയൽ ഘട്ടത്തിലാണ്. 2021 ന്റെ ആദ്യ പാദത്തിൽ വാക്സിൻ രാജ്യത്ത് ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.
രാജ്യത്ത് വാക്സിൻ വിതരണം വലിയ വെല്ലുവിളിയാണെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പുനേ വാല നേരത്തെ പറഞ്ഞിരുന്നു. വാക്സിന് 80,000 കോടി രൂപ ചെലവാകുമെന്നും രണ്ട് വർഷത്തിൽ കൂടുതൽ എടുക്കുമെന്നും അദ്ദേഹം കണക്കാക്കി.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 82,170 കേസുകൾ കോവിഡ് സ്ഥിരീകരിച്ചു. മൊത്തം കോവിഡ് കേസുകളുടെ എണ്ണം 60 ലക്ഷം കടന്നതിന് ശേഷം വാക്സിൻ വിതരണവും സംഭരണ ശേഷിയും ഉറപ്പാക്കാൻ മറ്റ് രാജ്യങ്ങളെ സഹായിക്കുമെന്ന് തിങ്കളാഴ്ച പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.