ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണവൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 54 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 92,605 പേര്‍ക്ക് പുതുതായി രോഗം കണ്ടെത്തി. 1,133 പേര് മരിക്കുകയും ചെയ്തു.
54 ലക്ഷം കോവിഡ് ബാധിതരില്‍ നിലവില്‍ 10.10 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. 43.03 ലക്ഷം പേര് രോഗമുക്തി നേടിയിട്ടുണ്ട്. 79.68 ശതമാനമാണ് നിലവില്‍ രോഗമുക്തി നിരക്ക്. 86,752 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചിട്ടുള്ളത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ള അഞ്ചു സംസ്ഥാനങ്ങളിലെ രോഗ വ്യാപനം ആശങ്കാജനകമാണ്. മഹാരാഷ്ട്രയില്‍ 21,907 പേര്‍ക്കും ആന്ധ്രയില്‍ 8,218 പേര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു, കര്‍ണാടകത്തില്‍ 8364, തമിഴ്നാട്ടില്‍ 5569 എന്നിങ്ങനെയാണ് പ്രതിദിന വര്‍ദ്ധന കണക്ക്.
ഡല്‍ഹിയില്‍ 4071 പേര്‍ക്കും, പശ്ചിമ ബംഗാളില്‍ 3188 പേര്‍ക്കും ഇന്നലെ രോഗം സ്ഥരീകരിച്ചു, പഞ്ചാബില്‍ 2696, മധ്യപ്രദേശില്‍ 2607, രാജസ്ഥാന് 1834, ഹരിയാന 2691, എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ പ്രതിദിന വര്‍ദ്ധന. രോഗ ബാധനിരക്ക് വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ സ്ഥിതി വിലയിരുത്താന്‍ പ്രാധാനമന്ത്രി ബുധനാഴ്ച യോഗം വിളിച്ചിട്ടുണ്ട്. ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ വെര്‍ച്വല്‍ യോഗത്തില്‍ പങ്കെടുക്കും.
അതേസമയം, കോവിഡ് മുക്തിയില്‍ ആഗോളതലത്തില്‍ യുഎസിനെ മറികടന്ന് ഇന്ത്യ ഒന്നാമതെത്തിയെന്ന് കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. എന്നാല്‍ ആകെ രോഗികളുടെ എണ്ണത്തില്‍ യുഎസിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.