പാലക്കാട്: ജാമ്യമില്ലാ വകുപ്പിന് കീഴിൽ വിടി ബൽറാം എംഎൽഎ ഉൾപ്പെടെ 200 ഓളം പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് കളക്ടറേറ്റിലേക്കുള്ള മാര്‍ച്ചില്‍ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെ പോലീസിനെ മര്‍ദ്ദിച്ചു, കൃത്യനിര്‍വ്വഹണം തടസപ്പെടുത്തി, കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചു എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തത്. പന്ത്രണ്ട് പോലീസുകാർക്ക് പരിക്കേറ്റു. ഒരു പോലീസുകാരന്റെ മുഖത്ത് ഗുരുതര പരിക്കേറ്റു.
കഴിഞ്ഞ ദിവസം മന്ത്രി കെ.ടി ജലീല്‍ എന്‍.ഐ.എയുടെ ചോദ്യം ചെയ്യലിന് ഹാജരായതോടെ സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ നടന്ന പ്രതിഷേധങ്ങള്‍ സംഘര്‍ഷത്തിനു കാരണമായിരുന്നു. പോലീസ് ലാത്തി ചാര്‍ജില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാലക്കാട് നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.