ലണ്ടന്‍: യൂറോപ്പില്‍ കോവിഡിന്റെ രണ്ടാംവരവില്‍ ഏറ്റവും പ്രതിസന്ധി നേരിടുന്ന രാജ്യമായി മാറുകയാണ് ബ്രിട്ടന്‍ എന്നാണ് കഴിഞ്ഞ ഒരാഴ്ചത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. രോഗവ്യാപനവും മരണനിരക്കും ഏറ്റവും കൂടിയ പ്രദേശങ്ങളെ വെരി ഹൈ റിസ്‌ക് കാറ്റഗറിയില്‍ പെടുത്തി ടിയര്‍-3 നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
കൂടുതല്‍ പ്രദേശങ്ങള്‍ ടിയര്‍-3 സോണില്‍ ആകുന്നതോടെ 73 ലക്ഷത്തിലേറെ ആളുകളുടെ സാധാരണ ജീവിതം കര്‍ശന നിയന്ത്രണങ്ങള്‍ക്ക് വിധേയമാകും. കൊവിഡ് രോഗികളാകുന്നവരുടെ എണ്ണം ദിവസേന 26,000 കടക്കുകയും പ്രതിദിന മരണസംഖ്യ ശരാശരി ഇരുന്നൂറായി ഉയരുകയും ചെയ്തതോടെ ബ്രിട്ടനില്‍ കൂടുതല്‍ പ്രദേശങ്ങള്‍ സമ്ബൂര്‍ണ ലോക്ഡൗണിലേക്ക്. നവംബര്‍ 11നുശേഷം സാഹചര്യം വിശകലനം ചെയ്ത് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തണമോ എന്ന് തീരുമാനിക്കും.
സ്വകാര്യ ഇടങ്ങളിലോ, പബ്ബുകളിലോ, പാര്‍ക്കിലോ ബീച്ചിലോ കണ്‍ട്രി സൈഡിലോ, കാട്ടിലോ ഒന്നും ആറുപേരില്‍ കൂടുതലുള്ള സംഘങ്ങള്‍ക്ക് അനുമതി ഉണ്ടാകില്ല. മാഞ്ചസ്റ്ററില്‍ പ്രാദേശിക ഭരണകൂടത്തിന്റെയും മേയര്‍ ആന്‍ഡി ബര്‍ണമിന്റെയും എതിര്‍പ്പുകളെ മറികടന്നാണ് സര്‍ക്കാര്‍ ടിയര്‍-3 നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗികളായത് 26,688 പേരാണ്. മരിച്ചത് 191 പേരും. രണ്ടാഴ്ച മുമ്ബ് ശരാശരി എഴുപതായിരുന്ന മരണസംഖ്യയാണ് പെട്ടെന്ന് ഉയര്‍ന്ന് ഇരുന്നൂറിന് അടുത്തെത്തിയത്.
ഇറ്റലിയിലെ പല റീജിയനുകളിലും രാത്രികാല കര്‍ഫ്യു ഏര്‍പ്പെടുത്തുകയാണ്. റോം ഉള്‍പ്പെടുന്ന ലാസിയോ റീജിയനില്‍ വെള്ളി മുതല്‍ കര്‍ഫ്യൂ പ്രഖ്യാപിക്കുന്ന ഉത്തരവില്‍ ഗവര്‍ണര്‍ നിക്കോള സിന്‍ഗരേത്തി ഇന്നലെ ഒപ്പുവച്ചു.
വെള്ളിയാഴ്ച രാത്രി 12 മുതല്‍ ആരംഭിക്കുന്ന കര്‍ഫ്യൂ പുലര്‍ച്ചെ അഞ്ചു വരെ നീണ്ടു നില്‍ക്കുമെന്ന് അധികൃതര്‍ പറഞ്ഞു. കര്‍ഫ്യൂ സമയത്ത് ആരോഗ്യം, ഒഴിവാക്കാനാവാത്ത ജോലി തുടങ്ങിയ കാര്യങ്ങള്‍ക്കല്ലാതെ വീടിനു പുറത്തിറങ്ങരുതെന്നാണു നിര്‍ദേശം. പുറത്തിറങ്ങുന്നവര്‍, അത് എന്ത് ആവശ്യത്തിനാണ് എന്ന് വ്യക്തമാക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് കൈവശം കരുതേണ്ടതുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.