കോഴിക്കോട്: നാലര വയസുകാരിയെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിക്ക് ജീവപര്യന്തം തടവും പിഴയും. 1991ൽ മിനി എന്ന ശാരിയെ കൊലപ്പെടുത്തിയ കേസിലാണ് വിധി. കേസിൽ ബീന എന്ന ഹസീനയെ കോഴിക്കോട് ഒന്നാം ക്ലാസ് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി കെ അനിൽകുമാർ ജീവപര്യന്തം തടവും പിഴയും ശിക്ഷിച്ചു. കേസിലെ ഒന്നാം പ്രതി ഗണേശൻ ഇപ്പോഴും ഒളിവിലാണ്. എറണാകുളം സ്വദേശിയായ മഞ്ജു എന്ന സ്ത്രീയുടെ മകളായിരുന്നു ശാരി. ഇവരിൽ നിന്നും കുഞ്ഞിനെ ബീന വളര്‍ത്താനായി ദത്തെടുക്കുകയായിരുന്നു. കുഞ്ഞുമായി കോഴിക്കോട്ടുള്ള വിവിധ ലോഡ്ജുകളിൽ താമസിച്ചു വരുന്നതിനിടെ ഒന്നാം പ്രതി ഗണേശനും ബീനയും ചേര്‍ന്ന് കുഞ്ഞിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. സംഭവം നടന്ന് 28 വര്‍ഷത്തിന് ശേഷം എറണാകുളത്ത് നിന്നാണ് രണ്ടാം പ്രതിയെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് വിചാരണ നടത്തുകയും കോടതി യുവതിയെ കുറ്റക്കാരിയായി കണ്ട് ശിക്ഷ വിധിക്കുകയുമായിരുന്നു. കേസിൽ ഒന്നാം പ്രതിക്കായി ഇപ്പോഴും തെരച്ചിൽ തുടരുകയാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









