മലപ്പുറം: കോഴിക്കോട് വിമാനത്താവളത്തിലെ കാർ പാർക്കിങ് ഫീസ് ഒറ്റയടിക്ക് നാലിരട്ടിയായി വർധിപ്പിച്ചു. പുതിയ നിരക്ക് ഇന്ന് മുതൽ നിലവിൽ വരും.
ഏഴ് സീറ്റ് വരെയുള്ള കാറുകൾക്ക് ആദ്യ അരമണിക്കൂർ പാർക്കിംഗ് ഫീസ് 20 രൂപയിൽ നിന്ന് 50 രൂപയാക്കി. ഏഴ് സീറ്റിന് മുകളിലുള്ള എസ്യുവികൾക്കും മിനി ബസുകൾക്കും നിരക്ക് 20 ൽ നിന്ന് 80 രൂപയായി വർധിപ്പിച്ചു. അരമണിക്കൂറിന് ശേഷം ഇത് യഥാക്രമം 65 രൂപയായും 130 രൂപയായും വർധിക്കും.
ഇരുചക്രവാഹനങ്ങൾക്ക് 10 രൂപയും അരമണിക്കൂറിനുശേഷം 15 രൂപയുമാണ് ഫീസ്. പാർക്കിങ്ങില്ലാതെ വിമാനത്താവളത്തിൽ പ്രവേശിക്കുന്ന വാഹനങ്ങൾക്ക് അനുവദിച്ചിരുന്ന ആറ് മിനിറ്റ് സൗജന്യ സമയം 11 മിനിറ്റായി ഉയർത്തി.
അതോറിറ്റി അംഗീകരിച്ച ടാക്സി വാഹനങ്ങള്‍ക്ക് നേരത്തെ സൗജന്യമായിരുന്നു. ഇപ്പോൾ 20 രൂപയാക്കി. അംഗീകാരമില്ലാത്ത വാഹനങ്ങള്‍ 40 രൂപ നല്കേണ്ടതിനു പകരം 226 രൂപ നല്‍കണം. നിശ്ചിത സമയത്തിനുള്ളിൽ പാർക്കിംഗ് ലോട്ടിൽ നിന്ന് പുറത്തുകടന്നില്ലെങ്കിൽ, വീണ്ടും അര മണിക്കൂറിന് 226 രൂപ നല്‍കണം. പാർക്കിംഗ് ഏരിയയിൽ പോകാതെ ടെർമിനലിന് മുന്നിൽ യാത്രക്കാരനെ ഇറക്കുകയോ കയറ്റുകയോ ചെയ്താൽ 283 രൂപ നൽകണം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.