കോഴിക്കോട്: ബിബിസിയുടെ വിവാദ ഡോക്യുമെന്ററിക്ക് പ്രദർശനമൊരുക്കി ഡി.വൈ.എഫ്.ഐ. കോഴിക്കോട് മുതലക്കുളം സരോജ് ഭവനിൽ നടന്ന പ്രദർശനം ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വാസിഫ് ഉദ്ഘാടനം ചെയ്തു. പ്രദർശനം നിർത്തിവയ്ക്കുമെന്ന് യുവമോർച്ച അറിയിച്ചെങ്കിലും പ്രതിഷേധമുണ്ടായില്ല. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പോലീസ് കനത്ത സുരക്ഷ ഒരുക്കിയിരുന്നു .തിരുവനന്തപുരം ലോ കോളജിലെ ക്ലാസ്മുറിയിലും ഡോക്യുമെന്ററി പ്രദർശിപ്പിച്ചു.അതെ സമയം ഡോക്യുമെന്ററി പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർക്ക് ബിജെപി ജില്ലാ പ്രസിഡന്റ് വികെ സജീവന് കത്ത് നല്‍കിയിരുന്നു. രാജ്യത്ത് നിരോധിച്ച ഡോക്യുമെന്ററിയാണ് പ്രദർശിപ്പിക്കുന്നത്. ഇത് കലാപമുണ്ടാക്കാനുള്ള ശ്രമമാണ്. ലോക നേതാവായ നരേന്ദ്ര മോദിയെ അപമാനിക്കുന്നതിനോടൊപ്പം നാട്ടിൽ വർഗീയത ഇളക്കിവിട്ട് കലാപം ഉണ്ടാക്കാനുള്ള ശ്രമമാണ് ഇതെന്നും വികെ സജീവന് കത്തില്‍ വ്യക്തമാക്കിയിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









