കോവിഡ് വ്യാപനം രൂക്ഷമായ കോഴിക്കോട് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി. 50 പേർക്ക് മാത്രമേ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ കഴിയൂ. ജിംനേഷ്യം, ടർഫ്, നീന്തൽക്കുളങ്ങൾ, ഓഡിറ്റോറിയങ്ങൾ എന്നിവ അടച്ചു. ആരാധനാലയങ്ങളിലേക്കുള്ള പ്രവേശനം 50 പേർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം 20 ആയി നിശ്ചയിച്ചിട്ടുണ്ട്. ചടങ്ങിൽ പങ്കെടുക്കുന്നവരുടെ വിവരങ്ങൾ ശേഖരിക്കണം.
അതേസമയം, കോഴിക്കോട് സിറ്റി പോലീസ് കൺട്രോൾ റൂമിലെ ഏഴ് പോലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് നാളെ കൂടുതൽ പോലീസ് കാർക്ക് പരിശോധന നടത്തും. ഇതേത്തുടർന്ന് കൺട്രോൾ റൂമിലെ പോലീസുകാരുടെ എണ്ണം കുറച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









