കോഴിക്കോട്: അശാസ്ത്രീയമായ സ്ഥലംമാറ്റല്‍ കാരണം ജീവനക്കാരില്ലാതെ സ്തംഭിച്ച് കോഴിക്കോട് കെ.എസ്.ആർ.ടി.സി. നിലവില്‍ ജീവനക്കാരുടെ കുറവുകാരണം പലസർവീസുകളും യഥാസമയത്ത് നീക്കാതിരിക്കുമ്ബോഴാണ് ഡ്രൈവർമാരേയും കണ്ടക്ടർമാരേയും വിദൂര ജില്ലകളിലേക്ക് മാറ്റിയത്.
ഇതോടെ ജില്ലയില്‍ നിന്നുള്ള അന്തർസംസ്ഥാന സർവീസുകളും മലയോര സർവീസുകളുമെല്ലാം പ്രതിസന്ധിയിലായിരിക്കുകയാണെന്ന് ജീവനക്കാരുടെ സംഘടന. പുതിയ ജീവനക്കാരുടെ നിയമനം നടക്കാത്തതിനാല്‍ ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും കുറവുമൂലം സർവീസ് ക്യാൻസലേഷനും പൊതുജനങ്ങള്‍ക്ക് യാത്രാ ബുദ്ധിമുട്ടും അനുഭവപ്പെടുകയാണ്. നിലവില്‍ ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും കുറവ് അനുഭവിക്കുന്ന കോഴിക്കോട് ഡിപ്പോയില്‍ നിന്ന് മുപ്പതോളം ഡ്രൈവർമാരെയും ഇരുപത്തി ഒന്നോളം കണ്ടക്ടർമാരെയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ള വിദൂര ഡിപ്പോകളിലേക്ക് മൂന്നുമാസത്തെ വർക്ക് അറേഞ്ച് മെന്റ് എന്ന പേരില്‍ സ്ഥലം മാറ്റാനുള്ള ഉത്തരവാണ് പ്രതിസന്ധിയുണ്ടാക്കുന്നത്.
ഇന്റർ സ്റ്റേറ്റ് സർവീസ് നടത്തുന്ന കാലാവധി കഴിഞ്ഞ പഴഞ്ചൻ ബസുകള്‍ മിക്കവാറും ദിവസങ്ങളില്‍ ബ്രേക്ക് ഡൗണ്‍ ആവുന്നത് പതിവാണ്. ഇങ്ങനെ വരുമ്ബോള്‍ ബസിന്റെ തകരാറുകള്‍ പരിഹരിച്ച് നിശ്ചിത സമയത്ത് സർവീസ് അവസാനിപ്പിക്കാൻ കഴിയാറില്ല. അതിനാല്‍ പിറ്റേന്ന് ഡ്യൂട്ടിക്ക് പോവേണ്ട ജീവനക്കാർ വഴിയില്‍ ബസില്‍ കിടക്കേണ്ട അവസ്ഥയിലാണ്. ഈ വർഷം മേയ് മാസത്തില്‍ സംസ്ഥാനത്ത് ഒന്നാകെ 600 ല്‍ പരം ജീവനക്കാർ റിട്ടയർ ആകുമ്ബോള്‍ കോഴിക്കോട് ഡിപ്പോയില്‍ നിന്ന് മാത്രം ഡ്രൈവർമാരും കണ്ടക്ടർമാരും അടക്കം ഇരുപതില്‍ അധികം പേർ സർവീസില്‍ നിന്നും പിരിഞ്ഞിട്ടുണ്ട്. ആ ഒഴിവ് നികത്താൻ പോലും ഓരോ ഡിപ്പോയിലും ജീവനക്കാർ ഇല്ല. അടിയന്തരമായി ഇവരുടെ ട്രാൻസ്ഫർ റദ്ദ് ചെയ്യുകയോ അല്ലെങ്കില്‍ പകരം ഡ്രൈവർമാരേയും കണ്ടക്ടർമാരേയും നല്‍കുകയോ ചെയ്തില്ലെങ്കില്‍ കോഴിക്കോട് നിന്നുള്ള കെ.എസ്#.ആർ.ടി.സി സർവീസുകള്‍ സ്തംഭിക്കുമെന്ന് ജീവനക്കാരുടെ സംഘടനകള്‍ പറയുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










