കോഴിക്കോട് സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിൽ ഇഡി അന്വേഷണം ആരംഭിച്ചു. അറസ്റ്റിലായ ഷെബീറിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് അന്വേഷണം. സമാന്തര ടെലിഫോൺ എക്സ്ചേഞ്ചിന്റെ മറവിൽ കോടികളുടെ പണം പ്രതികളിലെത്തിയെന്നാണ് നിഗമനം.
സാമ്പത്തിക ക്രമക്കേടിനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ഇഡിക്ക് റിപ്പോർട്ട് നൽകിയിരുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പണം ദുബായിൽ എത്തിച്ച് അവിടെനിന്ന് കുഴല്‍പ്പണ ശൃംഖല വഴി ഷബീറിന് കൈമാറുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.