കോഴിക്കോട്: കേരളത്തിന്റെ ജന്മദിനത്തിൽ സംസ്ഥാനത്തെ ആദ്യത്തെ എസ്കലേറ്റർ കം എലിവേറ്റർ ഫുട്ട് ഓവർ ബ്രിഡ്ജ് കോഴിക്കോട് സ്വന്തമാക്കി. ഞായറാഴ്ച ഉച്ചയ്ക്ക് 12 ന് കോഴിക്കോട് കോർപ്പറേഷൻ അമൃത് പ്രോജക്ടിന് കീഴിൽ മൊഫ്യൂസിൽ ബസ് സ്റ്റാൻഡിന് മുന്നിൽ നിർമ്മിച്ച എസ്കലേറ്റർ കം എലിവേറ്റർ ഫുട്ട് ഓവർ ബ്രിഡ്ജും നവീകരിച്ച ഫുട്പാത്തും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
കേന്ദ്ര നഗരകാര്യ മന്ത്രി ഹർദീപ് സിംഗ് പുരി സന്ദേശം നൽകും. 11.35 കോടി രൂപ ചെലവിൽ നിർമ്മിച്ച എസ്കലേറ്റർ കം എലിവേറ്റർ ഫുട്ട് ഓവർ ബ്രിഡ്ജ് സംസ്ഥാനത്തെ ആദ്യത്തേതാണ്. മന്ത്രി എ.സി മൊയ്തീൻ അധ്യക്ഷത വഹിക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.