ഓഫീസേഴ്സ് അസോസിയേഷൻ വൈദ്യുതിഭവനു മുന്നിൽ നടത്തിയ സത്യഗ്രഹ സമരം അവസാനിപ്പിച്ചു. ഇനി ജനങ്ങളിലേക്ക് ഇറങ്ങാനാണ് സംഘടനയുടെ തീരുമാനം. സമരസാഹചര്യങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്താൻ സംസ്ഥാനത്തുടനീളം ഒരു മാസം നീളുന്ന കാമ്പയിൻ സംഘടിപ്പിക്കും. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ മെയ് 16 മുതൽ നിയമ സമരം ആരംഭിക്കും. അതേ സമയം നിലപാടിൽ ഉറച്ചു നിൽക്കുന്ന ചെയർമാൻ ബി അശോക് കൂടുതൽ അച്ചടക്ക നടപടിക്ക് ഒരുങ്ങുകയാണ്.
കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്റെ സത്യഗ്രഹ സമരത്തിന്റെ ഫ്യൂസ് തത്ക്കാലത്തേക്ക് ഊരി. മെയ് മൂന്ന് മുതല്‍ സംസ്ഥാനത്ത് 2 മേഖലാ ജാഥകള്‍ തുടങ്ങും. മെയ് 16 നകം അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍, സമരത്തിലേക്കും, നിരാഹാര സത്യഗ്രഹത്തിലേക്കും നീങ്ങും. ചട്ട ലംഘനത്തിന് നടപടിയെടുക്കുമെന്ന ചെയര്‍മാന്റെ ഉത്തരവ് തള്ളി, ആയിരത്തളം പേരെ അണിനിരത്തി ഓഫീസേഴ്സ് അസോസിയേഷന് ഇന്ന് വൈദ്യുതി ഭവന് വളഞ്ഞിരുന്നു. നാളെ ഓഫീസര്‍മാരുടെ എല്ലാ സംഘടനകളുമായും ചര്‍ച്ച നടത്താമെന്നാണ് വൈദ്യുതി മന്ത്രി വ്യക്തമാക്കിയത്. അതേ സമയം കൂടുതല്‍ അച്ചടക്ക നടപിടക്ക് കെഎസ്ഇബി ഒരുങ്ങുകയാണ്. ഏപ്രില്‍ 5 ന് സത്യഗ്രഹ സമരത്തിന്റെ ഭാഗമായി ബോര്‍ഡ് യോഗത്തിലേക്ക് തള്ളിയക്കയറിയ 18 പേരെ തിരിച്ചറിഞ്ഞു. വീഡിയോ ദൃശ്യങ്ങളടക്കം പരിശോധിച്ച് ചീഫ് വിജിലന്‍സ് ഓഫീസറാണ് നടപടിക്ക് ശുപാര്‍ശ ചെയ്തത്. ഇക്കാര്യത്തില്‍ ബോര്‍ഡ് തീരുമാനം ഉടനുണ്ടാകും
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.