മുന്‍ വൈദ്യുതി മന്ത്രി എം എം മണിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന കാലത്താണ് യൂണിയൻ നേതാവ് സുരേഷ് കുമാര്‍ കെസ്ഇബിയുടെ വാഹനം അനധികൃതമായി ഉപയോഗിച്ചിരിക്കുന്നത്. ഈ മാസം 19നാണ് തീയതി ബോര്‍ഡ് ചെയര്‍മാന്‍ ബി അശോക്, സുരേഷിനോട് പിഴ അടക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഉത്തരവിറക്കിയത് . കെ കെ സുരേന്ദ്രന്‍ എന്നായാളുടെ പരാതിയില്‍ ബോര്‍ഡ് ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിയ ശേഷമാണ് പിഴ വിധിച്ചിരിക്കുന്നതെന്നുമാണ് ചെയര്‍മാൻ പറഞ്ഞിരിക്കുന്നത്. കെഎസ്ഇബി വാഹനം സ്വകാര്യ ആവശ്യങ്ങള്‍ക്കടക്കം ഉപയോഗിച്ചുവെന്നാണ് കെഎസ്ഇബിയുടെ കണ്ടെത്തല്‍.
അതേസമയം എംജി സുരേഷ് കുമാർ പറയുന്നു. ഇതുവരെ അറിയിപ്പൊന്നും തനിക്ക് ലഭിച്ചിട്ടില്ല. തനിക്കെതിരെ വാർത്തയാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. വിശദീകരണം ചോദിക്കാതെയാണ് ഈ വിവരം മാധ്യമങ്ങൾക്ക് നൽകിയതെന്നും ഇതുവരെ വിശദീകരണം തേടിയിട്ടില്ല വ്യക്തിപരമായ ആരോപണവും സംഘടനയുമായി കൂട്ടിക്കുഴക്കരുത്.ഇത് പ്രതികാര നടപടിയാണോ എന്ന് കാണുന്നവർക്ക് അറിയാം എന്നും ഓഫീസിന്റെ പ്രവർത്തനങ്ങൾക്കായാണ് വാഹനം ഉപയോഗിച്ചത്. ഔദ്യോഗിക സന്ദർശനത്തിനിടെ വീട്ടിൽ പോയതിൽ തെറ്റില്ലെന്നും മന്ത്രിയുടെ അനുവാദത്തോടെയാണ് പോയതെന്നും സുരേഷ് കുമാർ പറഞ്ഞു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.