കോഴിക്കോട്: മദ്യപിക്കാത്ത കെഎസ്‌ആര്‍ടിസി ഡ്രൈവർ മദ്യപിച്ചെന്ന് ആരോപിച്ച് ഡ്യൂട്ടിയില്‍നിന്ന് ഒഴിവാക്കിയതായി പരാതി.
ഇന്നലെ രാവിലെ 7 ന് കോഴിക്കോട് – മാനന്തവാടി റൂട്ടില്‍ ഡ്യൂട്ടിക്കെത്തിയ കോഴിക്കോട് ഡിപ്പോ ഡ്രൈവർ ആർഇസി മലയമ്മ സ്വദേശി ടി.കെ. ഷിദീഷിനെയാണ് മദ്യപിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഡ്യൂട്ടിയില്‍നിന്ന് സ്റ്റേഷന്‍ മാസ്റ്റര്‍ മാറ്റിയത്. അതേസമയം, താൻ ജീവിതത്തില്‍ ഇന്നേവരെ മദ്യപിച്ചിട്ടില്ലെന്ന് ഷിദീഷ് പറയുന്നു.
കഴിഞ്ഞ ദിവസം രാവിലെ ഡ്യൂട്ടിക്ക് എത്തിയപ്പോഴായിരുന്നു ഷിദീഷിനെ ബ്രീത്ത് അനലൈസര്‍ വഴിയുള്ള പരിശോധനയ്ക്ക് വിധേയനാക്കിയത്. ഷിദീഷിനെ ഊതിച്ചപ്പോള്‍ 9 പോയിന്റ് റീഡിങ് കണ്ടു. മെഷീനില്‍ ഷിബീഷ് മദ്യപിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ന് ഡ്യൂട്ടിക്ക് കയറേണ്ടതില്ലെന്ന് സ്റ്റേഷന്‍ മാസ്റ്റര്‍ പറയുകയായിരുന്നു. അതേസമയം, താൻ ജീവിതത്തില്‍ ഇതുവരെ മദ്യപിച്ചില്ലെന്നും കഴിഞ്ഞ ദിവസം ഹോമിയോ മരുന്നു കഴിച്ചതായും ഷിദീഷ് പറഞ്ഞെങ്കിലും ഡ്യൂട്ടി നിഷേധിച്ചു. മദ്യപിച്ചില്ലെന്നു തെളിയിക്കാൻ ശ്രമിച്ചിട്ടും ഉദ്യോഗസ്ഥർ അത് വിസമ്മതിച്ചതായും പരാതിയുണ്ട്.
കഴിഞ്ഞ 13 വര്‍ഷമായി കെ എസ് ആര്‍ ടി സിയിലെ ഡ്രൈവറാണ് ഷിബീഷ്. ബ്രീത്ത് അനലൈസറില്‍ മദ്യപിച്ചെന്ന് കണ്ടാല്‍ ഡ്യൂട്ടി നിന്ന് ഒഴിവാക്കുക തന്‍റെ ഉത്തരവാദിത്വമെന്നാണ് സറ്റേഷന്‍ മാസ്റ്റര്‍ പറയുന്നത്. മെഡിക്കല്‍ പരിശോധന നടത്തി മദ്യപിച്ചിട്ടില്ലെന്ന് തെളിയിക്കാനാണ് ഷിബിഷിന്‍റെ ശ്രമം. 30 പോയിന്റോ അതിലധികമോ ഉണ്ടെങ്കിലേ മദ്യപിച്ചതിനു തുടർ നടപടിയെടുക്കാൻ കഴിയൂ എന്നു പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ബ്രെത്തലൈസറില്‍ പൂജ്യം ആണെങ്കില്‍ മാത്രമേ ഡ്യൂട്ടി നല്‍കാൻ അനുവാദമുള്ളൂ എന്നു പരിശോധിച്ച സ്റ്റേഷൻ മാസ്റ്ററും അറിയിച്ചു . ഒരു വർഷം മുൻപാണ് കെഎസ്‌ആർടിസി ഡ്രൈവർമാർക്കു ബ്രെത്തലൈസർ പരിശോധന ആരംഭിച്ചത്. ഇതില്‍ ഒന്നില്‍ കൂടുതല്‍ പോയിന്റ് രേഖപ്പെടുത്തിയാല്‍ തിരിവനന്തപുരത്തേക്കു റിപ്പോർട്ട് നല്‍കും.മദ്യപിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചല്‍ 6 മാസം സസ്പെൻഷനും പിന്നീടു സ്ഥലം മാറ്റവും ഇതിനെത്തുടർന്നുണ്ടാകും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.