കൊല്ലം ചടയമംഗലത്ത് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് വിദ്യാർഥികൾ മരിച്ചു. പുനലൂർ സ്വദേശികളായ അഭിജിത്ത് (19), ശിഖ (20) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ കെഎസ്ആർടിസി ബസ് ഇടിച്ചാണ് അപകടം. ഇന്ന് രാവിലെ 7.30ന് ചടയമംഗലം നെട്ടേത്തറ എംസി റോഡിലായിരുന്നു അപകടം.
പുനലൂർ ഐക്കരക്കോണം സ്വദേശിയാണ് അഭിജിത്ത്. കിളിമാനൂരിലെ എഞ്ചിനീയറിംഗ് കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് ശിഖ. ചടയമംഗലം ഡിപ്പോയിലെ കെഎസ്ആർടിസി ബസാണ് അപകടമുണ്ടാക്കിയത്. മറികടക്കാൻ ശ്രമിച്ചപ്പോഴാണ് ബൈക്കിനെ ബസ് ഇടിച്ചുവീഴ്ത്തിയത്. ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡിൽ വീണു. പെൺകുട്ടിയുടെ തലയിലൂടെ കെഎസ്ആർടിസി ബസ് കയറിയിറങ്ങി. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









