തിരുവനന്തപുരം: ദീർഘദൂര സർവീസുകൾക്ക് മികച്ച ആഡംബര ബസുകൾ ലഭ്യമാക്കാൻ കെഎസ്ആർടിസി ഒരുങ്ങുന്നു. കെഎസ്ആർടിസി വാങ്ങിയ ആദ്യ വോൾവോ സ്ലീപ്പർ ബസ് തിരുവനന്തപുരത്തെത്തി. കെഎസ്ആർടിസിക്ക് സർക്കാർ അനുവദിച്ച 50 കോടി രൂപ ഉപയോഗിച്ചാണ് അത്യാധുനിക ബസുകൾ നിരത്തിലിറക്കുന്നത്. ഇതുവഴി ദീർഘദൂര യാത്രക്കാരെ കെഎസ്ആർടിസിയിലേക്ക് ആകർഷിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. വോൾവോ ഷാസിയിൽ വോൾവോ തന്നെ നിർമ്മിച്ച ഇന്ത്യയിലെ ആദ്യത്തെ എട്ട് സ്ലീപ്പർ ബസുകൾ ഈ മാസം കെഎസ്ആർടിസി കൈമാറും.
കൂടാതെ, അശോക് ലെയ്ലാൻഡ് കമ്പനിയിൽ നിന്ന് 20 സെമി സ്ലീപ്പറും 72 നോൺ എസി ബസുകളും കെഎസ്ആർടിസിക്ക് ക്രമേണ ലഭിക്കും. സർക്കാർ അനുവദിച്ച 50 കോടിയിൽ ബാക്കിയുള്ള 5.16 കോടി രൂപയ്ക്ക് 16 ബസുകൾ കൂടി വാങ്ങാനും സർക്കാർ ഉത്തരവായി. ഇതോടെ 116 ബസുകൾ ഉടൻ കെഎസ്ആർടിസിയിലെത്തും. കെഎസ്ആർടിസി – കെഎസ്ആർടിസിക്കായി ദീർഘദൂര സർവീസുകൾ ആരംഭിക്കാൻ സിഫ്റ്റ് ഈ ബസുകൾ ഉപയോഗിക്കും. കെഎസ്ആർടിസി സ്വിഫ്റ്റിനെതിരെ പ്രതിപക്ഷ തൊഴിലാളി സംഘടനകൾ നൽകിയ കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. പുതിയ ബസുകൾ കെഎസ്ആർടിസി സ്വിഫ്റ്റ് ആണോ അതോ കെഎസ്ആർടിസി നേരിട്ടാണോ സർവീസ് നടത്തുകയെന്ന് ഹൈക്കോടതി വിധിയോടെ തീരുമാനിക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.