സ്ത്രീകള്‍ക്കുള്ള സ്വയംതൊഴില്‍ സംരംഭമായി കുടുംബശ്രീ കേരള ചിക്കന്‍ പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നു. സംശുദ്ധമായ കോഴിയിറച്ചി കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്ന സര്‍ക്കാര്‍ പദ്ധതിയാണ് കേരള ചിക്കന്‍.
ഇറച്ചിക്കോഴി കര്‍ഷകരായ കുടുംബശ്രീ അംഗങ്ങള്‍ക്ക് ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞിനേയും അതിനുള്ള തീറ്റയും കമ്ബനി ലഭ്യമാക്കും. മരുന്ന്, വാക്സിന് എന്നിവയുടെ ചെലവ് കമ്ബനി കര്‍ഷകര്‍ക്കു നല്‍കും. വളര്‍ത്തുകൂലി ഇനത്തില്‍ കര്‍ഷകര്‍ക്ക് കമ്ബനിയുടെ FCR അടിസ്ഥാനമാക്കി കിലോയ്ക്ക് ആറു രൂപ മുതല്‍ 13 രൂപ വരെ ലഭിക്കും. വളര്‍ച്ചയെത്തിയ കോഴി, കുടുംബശ്രീ ഔട്ട്ലെറ്റുകള് വഴിയാണ് വില്പന നടത്തുന്നത്.
ഒരു കോഴിക്ക് 1.2 സ്ക്വയര്‍ ഫീറ്റ് സ്ഥലം നല്‍കിക്കൊണ്ട് 1000 മുതല്‍ പരമാവധി 10000 കോഴികളെ വരെ ഉള്‍ക്കൊള്ളാവുന്ന ഫാമുകളാണ് വളര്‍ത്താനായി തെരഞ്ഞെടുക്കുന്നത്. ഫാമിലേക്കുള്ള വഴി വലിയ വാഹനങ്ങള്‍ക്ക് പോവാന്‍ സൗകര്യമുള്ളതായിരിക്കണം. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ്, തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ ഫാം ലൈസന്‍സ് എന്നിവ നിര്‍ബന്ധമാണ്.
ആര്‍ക്കൊക്കെ ഗുണഭോക്താക്കളാകാം?
കുടുംബശ്രീ, ഓക്സില്ലറി അംഗങ്ങളായിട്ടുള്ള സ്ത്രീകള്‍ക്ക് പദ്ധതിയില്‍ അംഗമാകാം. വ്യക്തിഗത സംരംഭമായും നാലുപേര്‍ അടങ്ങുന്ന ഗ്രൂപ്പായും ഫാം തുടങ്ങാവുന്നതാണ്.
ഗ്രൂപ്പ് അംഗങ്ങള്‍ ഒരേ സിഡിഎസിന് കീഴില്‍ പ്രവര്‍ത്തിക്കുന്നവരായിരിക്കണം. ഫാം ആരംഭിക്കുന്നത് മറ്റു സിഡിഎസില്‍ ആണെങ്കില്‍ ആരംഭിക്കാന്‍ പോകുന്ന സിഡിഎസില്‍ നിന്നുള്ള എന്ഒസിയോടുകൂടി അപേക്ഷ സ്വന്തം സിഡിഎസില്‍ സമര്‍പ്പിക്കാം. ഫാം ആരംഭിക്കുന്നതിന് 1.5 ലക്ഷം രൂപ വരെ അനുവദിക്കും. ഇത് കേരള ചിക്കന്‍, സിഇഎഫ് ജില്ലാ മിഷനില്‍ നിന്നും അപേക്ഷ ലഭ്യമാക്കിയ സിഡിഎസിലേക്ക് എത്തിക്കും. അപേക്ഷകന് കേരള ചിക്കന്‍, ഫാം ഇന്റഗ്രേഷനുള്ള അപേക്ഷ സിഡിഎസില്‍ സമര്‍പ്പിക്കണം.
അപേക്ഷ സിഡിഎസില്‍ ലഭിച്ചതിനുശേഷം ചെയര്‍പേഴ്സണും ബ്ലോക്ക് കോ ഓര്‍ഡിനേറ്ററും ഫാം സന്ദര്‍ശിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ ഫാമിലുണ്ടെന്ന് ഉറപ്പുവരുത്തും.
ഫാം സൂപ്പര്‍വൈസര്‍ ഫാം സന്ദര്‍ശിച്ച് സൂക്ഷ്മമായി വിലയിരുത്തിയതിനു ശേഷം കമ്ബനിയുടെ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായിട്ടുള്ള ഫാമുകള്‍ ചെയര്‍പേഴ്സന്റെയും ബ്ലോക്ക് കോ ഓര്‍ഡിനേറ്ററുടെയും ശുപാര്‍ശ കത്തോടുകൂടി അപേക്ഷകള്‍ ജില്ലാ മിഷനില്‍ നല്‍കും. ജില്ലാ മിഷനില്‍ ലഭ്യമായ അപേക്ഷകള്‍ പരിശോധിച്ചു KBFPCL കമ്ബനിയില്‍ സമര്‍പ്പിക്കും.
തെരഞ്ഞെടുത്ത ഫാം ഗുണഭോക്താവ് ഇന്റഗ്രേഷന്റെ ഭാഗമായി KBFPCL കമ്ബനിയുമായി ഒരു വര്‍ഷത്തേക്ക് ധാരണപത്രം ഒപ്പുവയ്ക്കണം. CDS ഓഫീസില്‍ ചെയര്‍പേഴ്സനെയും മെമ്ബര്‍ സെക്രട്ടറിയെയും സാക്ഷിയാക്കി ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍, ഫാം സൂപ്പര്‍വൈസര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരിക്കണം കര്‍ഷകര്‍ ധാരണ പത്രം ഒപ്പു വയ്ക്കേണ്ടത്
ബ്രോയിലര്‍ ഫാം പുതിയതായി ആരംഭിക്കാന്‍ താത്പര്യമുള്ള സംരംഭകര്‍ക്കും ഒപ്പം നിലവില്‍ നടത്തിക്കൊണ്ടിരിക്കുന്ന ബ്രോയിലര്‍ ചിക്കന്‍ ഫാമുകാര്‍ക്കും കുടുംബശ്രീ അംഗങ്ങള്‍ക്കോ അവരുടെ കുടുംബാംഗങ്ങള്‍ക്കോ അല്ലെങ്കില്‍ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്കോ ഈ പരിപാടിയില്‍ പങ്കുചേരാം. ആയിരം മുതല്‍ പതിനായിരം വരെ കോഴികളെ വളര്‍ത്തുന്ന യൂണിറ്റ് ആരംഭിക്കാം.
ഷെഡും മറ്റ് അടിസ്ഥാന സൗകര്യങ്ങളും സംരംഭകന് സ്വന്തം ചെലവിലൊരുക്കണം
കോഴികളെ വളര്‍ത്തുന്നതിന് ആവശ്യമായ ഷെഡും മറ്റ് അടിസ്ഥാന സൗകര്യങ്ങളും സംരംഭകന് സ്വന്തം ചെലവിലൊരുക്കണം. ഇക്കാര്യത്തിന് PMEGP പദ്ധതി ഉപയോഗപ്പെടുത്താം. ഇതില്‍ 20 ലക്ഷം രൂപ ലോണും അതില്‍ ഏഴു ലക്ഷം രൂപ സബ്സിഡിയും ലഭിക്കും. ഇതിനാവശ്യമായ ലോണ്‍ SBI ഉള്‍പ്പെടെയുള്ള പൊതുമേഖല ബാങ്കുകള്‍ നല്‍കുന്നുണ്ട്. കുറഞ്ഞത് 650 CIBIL സ്കോറുള്ള ഏതൊരാള്‍ക്കും യാതൊരുവിധ ഈടും നല്‍കാതെ രണ്ടു കോടി വായ്പയും നല്‍കുന്നുണ്ട്. കുടുംബശ്രീ വഴി നടപ്പിലാക്കുന്ന പദ്ധതിയായതിനാല്‍ കേരള ചിക്കന്‍ കമ്ബനിക്ക് യാതൊരുവിധ സെക്യൂരിറ്റിയും നല്‍കേണ്ടതില്ല. ഇറച്ചി കോഴിക്കുഞ്ഞിനെയും തീറ്റ, മരുന്ന് എന്നിവയും കമ്ബനി നല്‍കും.
40 ദിവസം വളര്ച്ചയെത്തുമ്ബോള് കോഴികളെ കമ്ബനി തിരിച്ചെടുക്കും. ഒരു കിലോക്ക് FCR അടിസ്ഥാനപ്പെടുത്തി വളര്‍ത്തു കൂലി നല്‍കും. നിലവില്‍ ഒരു കിലോക്ക് ആറു രൂപ മുതല്‍ 13 രൂപ വരെ നല്‍കുന്നുണ്ട്. നിലവില്‍ ശരാശരി 10 രൂപയ്ക്ക് മുകളിലാണ് ഒരു കിലോ കോഴിയില്‍ നിന്നു കിട്ടുന്നത്. ഒരു കോഴിയില്‍ നിന്ന് 20 -26 രൂപ 40 ദിവസം കൊണ്ടു ലഭിക്കും. 10,000 കോഴിയെ വളര്‍ത്തുന്ന ഒരു സംരംഭകന് എല്ലാ ചെലവും കഴിച്ച് കുറഞ്ഞത് ഒന്നര ലക്ഷം രൂപ ലാഭം കിട്ടും. താത്പര്യമുള്ളവര്‍ അതാത് ജില്ലയിലെ ഏറ്റവും അടുത്തുള്ള സിഡിഎസുമായോ, ജില്ലാ പ്രോഗ്രാം മാനേജരുടെ നമ്ബറിലോ ബന്ധപ്പെടേണ്ടതാണ്.
(വിശദവിവരങ്ങള്‍ക്ക്: എം.വി.ജയന്,ജില്ലാ മിഷന് കോ- ഓര്‍ഡിനേറ്റര്‍ കുടുംബശ്രീ, കണ്ണൂര്‍- 9447852530)
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.