കൊച്ചി: എറണാകുളം ഡി.സി.സി ജനറല്‍ സെക്രട്ടറി എം.ബി.മുരളീധരന് സി.പി.എമ്മിലേക്ക് ചുവടുമാറ്റത്തിൽ തന്നെ പരിഹസിച്ച പ്രതിപക്ഷ നേതാവ് വിഡി സതീശന് മറുപടിയുമായി കെവി തോമസ്. സതീശൻ തന്നെ ഓർത്തു കരയണ്ട. . കൂടെയുള്ളവരെ ഓർത്ത് കരഞ്ഞാൽ മതി. കോൺഗ്രസിൽ നിന്ന് ഇനിയും കൊഴിഞ്ഞുപോക്ക് ഉണ്ടാകുമെന്നും കെവി തോമസ്
“എന്റെ പ്രവർത്തനം എങ്ങനെയായാലും ഞാൻ നടത്തുന്നുണ്ട്. വോട്ട് പിടിക്കാൻ ചെണ്ട കൊട്ടി നടക്കേണ്ട ആവശ്യമില്ല. കോൺഗ്രസിൽ നിന്ന് ഇനിയും ആളുകൾ പോകും. കോൺഗ്രസിൽ അസംതൃപ്തി ഉള്ള നിരവധി നേതാക്കൾ ഉണ്ട്. സിപിഎമ്മിന് എല്ലാവരെയും ഉൾക്കൊള്ളാൻ കഴിയാത്തതാണ് പ്രശ്നം. ഇടതുമുന്നണിയിലെ മറ്റു പാർട്ടികളിലും ആളുകൾ ചേക്കേറും. തൃക്കാക്കരയിൽ ഇടതുമുന്നണിക്ക് നല്ല വിജയസാധ്യത ഉണ്ട്”. കെ വി തോമസ്
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









