കാസർകോട്: സംസ്ഥാനത്ത് കശുവണ്ടി വ്യവസായം പുനരുജ്ജീവിപ്പിക്കുന്നതിനെക്കുറിച്ച് പഠിച്ച് ശുപാർശ നല്കാൻ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട് സർക്കാർ അംഗീകരിച്ചു.
ഇതിന്റെ അടിസ്ഥാനത്തില്‍ കശുവണ്ടി മേഖലയിലെ തൊഴിലാളികള്‍ക്കും സംരംഭകർക്കും പ്രയോജനപ്പെടുന്ന പദ്ധതികള്‍ തയ്യാറാക്കാൻ വ്യവസായവകുപ്പ് ഡയറക്ടർക്ക് നിർദേശം നല്‍കി.
സംസ്ഥാനത്തെ കശുവണ്ടി മേഖലയ്ക്ക് മത്സരക്ഷമതയില്ലെന്ന് വിലയിരുത്തിയ സമിതി അത് മറികടക്കാൻ നിലവില്‍ നടപ്പാക്കുന്ന പദ്ധതികളും സാമ്ബത്തിക സഹായവും പര്യാപ്തമല്ലെന്നും കണ്ടെത്തി. ആവശ്യത്തിന് കശുവണ്ടി ലഭിക്കാത്തതിനാല്‍ തൊഴിലാളികള്‍ക്ക് കൃത്യമായി ജോലി നല്‍കാനാകുന്നില്ല.
കശുവണ്ടി ബോർഡ്, കശുവണ്ടി വികസന കോർപ്പറേഷൻ, കാപെക്സ് എന്നിവയുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്നും മാറ്റം വരുത്തണമെന്നും സമിതി ശുപാർശ ചെയ്തു. ഡോ. എസ്. വെങ്കട്ടരാമൻ, എൻ.ആർ. ജോയി, ഡോ. എൻ. അജിത്കുമാർ, എസ്. ജയമോഹൻ, എ. അലക്സാണ്ടർ എന്നിവരുള്‍പ്പെട്ടതായിരുന്നു വിദഗ്ധസമിതി.
സംസ്ഥാനത്തെ ഉയർന്ന ഉത്പാദനച്ചെലവ്. ഉയർന്ന കൂലിനിരക്കും കുറഞ്ഞ ഉത്പാദനക്ഷമതയും.
സംസ്ഥാനത്തിന് പുറത്തുള്ള ബിസിനസ് സാഹചര്യങ്ങളില്‍ അടിക്കടിയുണ്ടാകുന്ന മാറ്റങ്ങള്‍.
വിയറ്റ്നാം, മൊസാമ്ബിക്ക്, ചില ആഫ്രിക്കൻ രാജ്യങ്ങള്‍ തുടങ്ങിയവ യന്ത്രവത്കരണത്തിലൂടെ ഉത്പാദനച്ചെലവ് കുറച്ച് സംസ്കരണം നടത്തുന്നതും കൂലി കുറവുള്ള തമിഴ്നാട്, കർണാടക, ആന്ധ്ര, ഒഡിഷ, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ ഉയർത്തുന്ന വെല്ലുവിളിയും.
ഇറക്കുമതി ചെയ്ത കശുവണ്ടിയുടെ ലഭ്യത, വില, ഗുണിലവാരം, ഇറക്കുമതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ തുടങ്ങിയവ. ആഭ്യന്തര ഉത്പാദനത്തിലെ കുറവ്. ഇവിടെ ഉത്പാദിപ്പിക്കുന്ന കശുവണ്ടി പോലും സംസ്കരണ യൂണിറ്റുകള്‍ക്ക് കിട്ടുന്നില്ല.
ഏറെ പാരമ്ബര്യമുള്ള കേരള കശുവണ്ടിക്ക് അന്താരാഷ്ട്ര വിപണിയില്‍ അതിന്റെ തനിമ നിലനിർത്താനായില്ല. മൂല്യവർധിത ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നതിലും ഓണ്‍ലൈൻ വില്‍പ്പനയിലും ഭൗമസൂചക അംഗീകാരം നേടുന്നതിലുമൊക്കെ പരാജയപ്പെട്ടു.
യന്ത്രവത്കരണം, ആധുനികരീതിയിലുള്ള സംസ്കരണരീതികള്‍ എന്നിവ നടപ്പാക്കുന്നതില്‍ പിന്നിലായി.
പരിഹാരം
ആഭ്യന്തര, ആഗോള വിപണിയില്‍ കേരള കശുവണ്ടിയെ പ്രീമിയം ഉത്പന്നമായി അവതരിപ്പിക്കുക.
മൂല്യവർധിത ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുക. ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകളിലൂടെയുള്ള വില്പനയ്ക്ക് സൗകര്യമൊരുക്കുക. ഇതിനെല്ലാമായി പൊതുമേഖലാ സ്വകാര്യ പങ്കാളിത്തം (പിപിപി) ഉറപ്പാക്കുക.
സംസ്കരണത്തിന് ഘട്ടംഘട്ടമായി പുതിയ സാങ്കേതികവിദ്യകള്‍ സ്വീകരിക്കുകയും യന്ത്രവത്കരണം നടപ്പാക്കുകയും ചെയ്യുക.
തൊഴിലാളികളുടെ വരുമാനവും സാമൂഹിക സുരക്ഷിതത്വവും ജോലിസാഹചര്യവും മെച്ചപ്പെടുത്തുക.
കശുവണ്ടി സംഭരണരീതി കാര്യക്ഷമമാക്കുക. ഇറക്കുമതിക്ക് പകരം മറ്റ് സംസ്ഥാനങ്ങളില്‍നിന്നും കശുവണ്ടി സംഭരിക്കാനുള്ള സാധ്യത തേടുക. ഒഴിഞ്ഞുകിടക്കുന്ന സർക്കാർ ഭൂമിയില്‍ കശുമാവ് കൃഷി പ്രോത്സാഹിപ്പിക്കുക.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










