മുംബൈ: സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ ബോളിവുഡ് താരം നടി ദീപിക പദുക്കോണ്‍ നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയുടെ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. ചോദ്യം ചെയ്യല്‍ നടക്കുന്നത് മുംബൈയിലെ അപ്പോളോ ബന്ദറിലെ എവ്ലിന് ഗസ്റ്റ് ഹൗസിലാണ്.
ദിപീക പദുക്കോണിന്റെ മാനേജര്‍ കരിഷ്മ പ്രകാശിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ട് എന്ന റിപ്പോര്‍ട്ടും പുറത്ത് വരുന്നുണ്ട്. ബോളിവുഡ് നടിമാരായ സാറാ അലിഖാന്, ശ്രദ്ധാ കപൂര്‍, എന്നിവരോടും ഹാജരാകാന്‍ എന്‍സിബി ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.