തൃക്കാക്കരയില്‍ എല്‍ഡിഎഫ് മന്ത്രിമാര്‍ ജാതിതിരിച്ച് വീടുകയറി വോട്ടുചോദിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഇത്തരം മന്ത്രിമാര്‍ കേരളത്തിന് അപമാനമാണ്. തൃക്കാക്കരയിലെ ജനങ്ങള്‍ ഇതിന് മറുപടി നല്‍കുമെന്നും പറഞ്ഞു. ‘ഒരു പ്രദേശത്തെ ഒരു സമൂഹത്തിൽപ്പെട്ടവരെ കാണാൻ ഒരാൾ വരുന്നു. തൊട്ടടുത്തുള്ള മറ്റ് വിഭാഗക്കാരെ കാണാൻ മറ്റൊരാളെ ഏർപ്പെടുത്തുന്നു. കേരളത്തെ ജാതിതിരിക്കുന്നതിനു വേണ്ടിയുള്ള പരിശ്രമം ആണ് സർക്കാർ ചെയ്തു കൊണ്ടിരിക്കുന്നത്. മന്ത്രിമാർ ചെയ്യുന്ന ഈ നടപടി കേരളം ഒരിക്കലും ഉൾക്കൊള്ളാൻ പോകുന്നില്ലെന്നും തിരുവഞ്ചൂർ പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









