പന്ത്രണ്ടാം വയസ്സിൽ ക്വിറ്റ് ഇന്ത്യാ സമരത്തിൽ അച്ചന്റെയും സഹോദരന്റെയും കൂടെ അറസ്റ്റ് വരിച്ച ലീലാതായ് ഇന്ന് 93-)0 വയസ്സിൽ ഭാരത് ജോഡോ യാത്രയിലും ഈ രാജ്യത്തെ ഐക്യത്തിന്റെ സന്ദേശം ആഹ്വാനം ചെയ്യാൻ എത്തിയിരിക്കുകയാണ്
രാജ്യത്ത് വിദ്വേഷം പ്രചരിക്കുന്നതിൽ എനിക്ക് സങ്കടമുണ്ട്, ഇന്ത്യയെ ഒന്നിപ്പിക്കാൻ ആളുകൾ വീണ്ടും തെരുവിൽ ഇറങ്ങി പോരാടുന്നത് കാണുന്നതിൽ എനിക്ക് സന്തോഷവും ഉണ്ട്” അതിരാവിലെ പാടൂർ ഗ്രാമത്തിലെ ഇന്നത്തെ യാത്രയുടെ സ്റ്റാർട്ടിംഗ് പോയിന്റിൽ ഭാരത് ജോഡോ യാത്രികർക്കരികിൽ എത്തിയ ലീലാതായ് സേവാദൾ വളണ്ടിയർമാരോട് വാചാലമാകുകയായിരുന്നു. ഇന്ത്യയെ ഒന്നിപ്പിക്കാൻ ആളുകൾ വീണ്ടും തെരുവിൽ പോരാടുന്നത് അറിഞ്ഞത് കൊണ്ട് “ഇനി എനിക്ക് സമാധാനത്തോടെ മരിക്കാം” നിഷ്ക്കളങ്കമായി ലീലാതായ് പറഞ്ഞ അവരുടെ സന്തോഷം കൂടി നിന്ന ജോഡോ യാത്രികർക്ക് നൽകിയത് ഇനിയും ഒരുപാട് കാതങ്ങൾ നടക്കാനുള്ള ഊർജ്ജമായിരുന്നു. “നമ്മുടെ സ്വാതന്ത്ര്യം നേടുന്നത് എളുപ്പമായിരുന്നില്ലെന്ന് ജനങ്ങളോട് പറയണം, എല്ലാ ജന വിഭാഗങ്ങളും മതങ്ങളും ഒരുമിച്ച് പോരാടിയാണ് നമ്മൾ സ്വാതന്ത്ര്യം നേടിയത്. യാത്രയിൽ പങ്കെടുത്ത എല്ലാവരോടും എന്റെ നന്ദി പറയാൻ ആഗ്രഹിക്കുന്നു” നെഞ്ചോട് ചേർത്ത് നിർത്തിയ രാഹുൽ ഗാന്ധിയോട് ലീലാതായിക്ക് പറയാനുള്ളത് ഇതായിരുന്നു. ക്വിറ്റ് ഇന്ത്യ സമരത്തിൽ അറസ്റ്റിലായ അതെ ദിവസം വൈകിട്ട് തന്നെ ലീലാതായ് ചിത്തലെയെ വിട്ടയച്ചെന്നും ജയിലിലടച്ച അച്ഛനെയും സഹോദരനെയും മൂന്നര വർഷത്തിന് ശേഷമാണ് വിട്ടയച്ചതെന്ന ഓർമകളും അവർ പങ്ക് വെച്ചു. ലീലാതായിയെ പോലുള്ളവരാണ് എല്ലാ പ്രതികൂല സാഹചര്യങ്ങളിലും ഫാഷിസ്റ്റുകൾക്കെതിരെയുള്ള പോരാട്ടത്തിൽ നമുക്ക് പ്രചോദനം നൽകുന്നത്. രാജ്യത്തിന്റെ പോരാട്ട ചരിത്രത്തിൽ പുതിയ അദ്ധ്യായം രചിച്ച് ഭാരത് ജോഡോ യാത്ര ഇനിയും മുന്നോട്ട്.
ജയ് ഹിന്ദ്
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









