തിരുവനന്തപുരം : കോവിഡിനെ തുടർന്നുള്ള പ്രതിസന്ധി കെഎസ്ആർടിസി സെർവീസുകളെയും കാര്യമായി ബാധിച്ച സാഹചര്യത്തിൽ ബസുകളിൽ നിരക്കു കുറയ്ക്കുന്നു. ചാർജ് കൂടുതലായതിനാൽ കെഎസ്ആർടിസി സെർവിസുകളിൽ ആളുകൾ കുറവായ സാഹചര്യത്തിലാണ് തീരുമാനം. ഇതിന് കെഎസ്ആർടിസി ഡയറക്ടർ ബോർഡ് അംഗീകാരം നൽകി.
സൂപ്പർഫാസ്റ്റ് മുതൽ മുകളിലേക്കുള്ള സർവീസുകളിൽ ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ കോവിഡിനു മുൻപുള്ള നിരക്കിലേക്കു കുറയ്ക്കും. മറ്റു സർവീസുകൾക്ക് 8 രൂപ മിനിമം നിരക്കിനുള്ള യാത്ര 5 കിലോമീറ്ററിൽ നിന്ന് രണ്ടര കിലോമീറ്ററായി കുറച്ചിരുന്നു. 5 കിലോമീറ്റർ യാത്രയ്ക്ക് എട്ടിനു പകരം10 രൂപയാക്കി സർവിസുകൾ കനത്ത നഷ്ടത്തിൽ ഓടുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് ഒരു പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.