രക്തസമ്മർദ്ദം ഉയരുന്നത് നിസ്സാരമായി കാണരുത്. അനിയന്ത്രിതമായ ഉയരുന്ന രക്തസമ്മർദ്ദം ഹൃദയത്തെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് ഇതിൽ നിയന്ത്രണം ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. ഉയർന്ന രക്തസമ്മർദ്ദം പല കാരണങ്ങളാൽ ഉണ്ടാകാം. മോശം ജീവിതശൈലി, തെറ്റായ ഭക്ഷണക്രമം, മാനസികസമ്മര്‍ദ്ദം എന്നിവയാണ് ഏറ്റവും സാധാരണമായ കാരണങ്ങൾ. ഇവ കൂടാതെ ആരോഗ്യപരമായ കാരണങ്ങളാലും രക്തസമ്മർദ്ദം ഉണ്ടാകാം. അത്തരം സന്ദർഭങ്ങളിൽ തീർച്ചയായും ഒരു ഡോക്ടറെ കാണാൻ മടിക്കരുത്.
നേരത്തെ സൂചിപ്പിച്ചതുപോലെ, മോശം ജീവിതശൈലിയും തെറ്റായ ഭക്ഷണക്രമവും ഇതിന് കാരണമാകുമ്പോൾ നമുക്ക് ചില മുൻകരുതലുകൾ എടുക്കാം. നമ്മുടെ ഭക്ഷണക്രമത്തിൽ ചില ഭക്ഷണങ്ങൾ ഉൾപ്പെടുത്തിയാൽ ‘ഹൈപ്പർടെൻഷൻ’ സാധ്യത കുറയ്ക്കാം. അതിന് ‘വെജിറ്റബിള്‍’ ജ്യൂസുകൾ നമ്മെ സഹായിക്കുന്നു. പ്രധാനമായും മൂന്ന് തരം ‘വെജിറ്റബിൾ’ ജ്യൂസുകളാണ് ഇതിനായി ആശ്രയിക്കുന്നത്. ഈ മൂന്ന് ജ്യൂസുകളും വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കി കഴിക്കാവുന്നതാണ്.
സെലറി ജ്യൂസ് ആണ് ഇതിൽ ആദ്യം അവതരിപ്പിക്കുന്നത്.
ധാരാളം ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണിത്. ഇത് എല്ലാ വിപണികളിലും വ്യാപകമായി ലഭ്യമാണ്. വിറ്റാമിൻ കെ, വിറ്റാമിൻ എ, വിറ്റാമിൻ ബി2, വിറ്റാമിൻ ബി6, വിറ്റാമിൻ സി, ഫോളേറ്റ്, പൊട്ടാസ്യം, മാംഗനീസ്, ഫൈബർ എന്നിവയാൽ സമ്പന്നമാണ്. രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സെലറിക്ക് പ്രത്യേക കഴിവുണ്ടെന്ന് മുൻകാല പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത് ജ്യൂസ് ആയി കഴിക്കാം. പ്രത്യേകിച്ച് ഒന്നും ചേർക്കേണ്ടതില്ല. അല്ലെങ്കിൽ നിങ്ങൾക്ക് ഇഷ്ടമുള്ള മറ്റ് പച്ചക്കറികൾ ചേർക്കാം. ആവശ്യമെങ്കിൽ നാരങ്ങ നീര് ചേർക്കുക. ഉപ്പ് ഒഴിവാക്കുകയോ പരിമിതപ്പെടുത്തുകയോ വേണം.
നമ്മുടെ വീട്ടിൽ എപ്പോഴും കാണുന്ന ഒരു പച്ചക്കറിയാണ് തക്കാളി
രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഇത് നല്ലതാണ്. ഇത് ഹൃദയാരോഗ്യത്തിന് നല്ലതാണ്. ഉപ്പ് ചേർക്കാതെ തക്കാളി ജ്യൂസ് തയ്യാറാക്കണം. ഇപ്പോൾ ചില കടകളിൽ പാക്കറ്റുകളിൽ ലഭ്യമാണ്. പക്ഷേ, അത് ഒട്ടും ‘ആരോഗ്യകരമല്ല’ എന്ന് മനസ്സിലാക്കുക. ഉപ്പ്, പഞ്ചസാര, പ്രിസർവേറ്റീവുകൾ എന്നിവയുടെ മിശ്രിതമാണ് വില്‍പനയ്ക്കായി വരുന്നത്.
മൂന്നാമത്തേത് ആരോഗ്യഗുണങ്ങൾ ഏറെയുള്ള ഒരു ജ്യൂസ്; ബീറ്റ്റൂട്ട് ജ്യൂസ്.
ഇതിലടങ്ങിയിരിക്കുന്ന ‘നൈട്രിക് ഓക്‌സൈഡ്’ രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. മാത്രമല്ല, രക്തമുണ്ടാകാനും ബീറ്റ്‌റൂട്ട് വളരെ നല്ലതാണ്. ഉപ്പില്ലാതെ തയ്യാറാക്കുന്നതും നല്ലതാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.