കെ.വി.തോമസിനെ തല്ലാൻ സി.പി.എം രംഗത്തേക്ക് വരാൻ ധൈര്യം ഉള്ള കോൺഗ്രസുകാർ ഉണ്ടോയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ ആഹ്വാനത്തെ വെല്ലുവിളിച്ച് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. കെവി തോമസ് കണ്ണൂരിൽ സുരക്ഷിതനാകും.
പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്തതിന്റെ പേരിൽ കെ വി തോമസിന് നിരാശനാകേണ്ടി വരില്ലെന്ന് എം എ ബേബിയും പറഞ്ഞു. സിപിഎമ്മിനെ വിശ്വസിച്ച് വരുന്നവരെ നിരാശപ്പെടുത്തില്ല. ദിശാബോധമില്ലാത്തവരാണ് കോൺഗ്രസിന്റെ ഹൈക്കമാൻഡെന്ന്, കെ സി വേണുഗോപാലിനെ പരിഹസിച്ച് എം എ ബേബി പറഞ്ഞു. കെ വി തോമസിനെതിരെ നടപടിയെടുത്താൽ കോൺഗ്രസിന്റെ നാശമായിരിക്കുമെന്ന് എ കെ ബാലനും പ്രതികരിച്ചു. കെ സുധാകരന്റെ ഈ നിലപാട് കോൺഗ്രസുകാർക്ക് ഉൾകൊള്ളാനാവില്ലെന്നും ബാലൻ പറഞ്ഞു. കോൺഗ്രസ്സ് എടുക്കുന്ന നിലപാടിനനുസരിച്ചായിരിക്കും കെ വി തോമസിനോടുള്ള പാർട്ടി സമീപനമെന്നും എ.കെ ബാലൻ വ്യക്തമാക്കി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









