ചെറുവാടിയില്‍ മിന്നല്‍ ചുഴലി. ശക്തമായ കാറ്റിലും മഴയിലും നിരവധി മരങ്ങള്‍ കടപുഴകി വീണു. പലയിടത്തും മരങ്ങള്‍ വീണത് ഇലക്ട്രിക് പോസ്റ്റുകള്‍ക്ക് മുകളിലേക്കാണ്.
കോഴിക്കോട്ട് ജില്ലയിലെ വിവിധയിടങ്ങളില്‍ ശക്തമായ കാറ്റുമുണ്ടായി. നഗരത്തിലും തീരദേശ മേഖലയിലുമാണ് കാറ്റ് വീശിയത്.
ഫറോക്കില്‍ രാത്രിയിലെ കാറ്റിലും മഴയിലും ബസ് സ്റ്റോപ്പിന് മുകളില്‍ മരം വീണു. ബസ് സ്റ്റോപ്പ് പൂർണമായും തകർന്നിട്ടുണ്ട്. ഫയർ ഫോഴ്സെത്തിയാണ് മരം മുറിച്ചു മാറ്റിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










