മാവൂർ: ചാത്തമംഗലത്ത് ഇന്ന് വൈകുന്നേരമുണ്ടായ ശക്തമായ ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചു. താത്തൂർ എറക്കോട്ടുമ്മൽ താമസിക്കുന്ന അബൂബക്കറിന്റെ ഭാര്യ ഫാത്തിമ( 50)യാണ് മരണപ്പെട്ടത്. ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം. വീടിന് പുറത്തു തൊടിയിൽ തെങ്ങോല ശേഖരിക്കുന്നതിനിടെ ഇടിമിന്നലിൽ പരിക്കേൽക്കുകയായിരുന്നു. തൊഴിലുറപ്പ് തൊഴിലാളി ആയിരുന്നു.
ഉടൻതന്നെ മണാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റും. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. മക്കൾ: റഹീസ്, റംഷിദ, റമീസ,രഹ്‌ന ഭാനു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.