തിരുവനന്തപുരം: കെഎസ്ആര്‍ടിസി സ്റ്റാന്‍ഡുകളിലും ഇനി മദ്യവില്പന. സ്റ്റാന്‍ഡുകളിലെ പൂട്ടിക്കിടക്കുന്ന പീടിക മുറികള്‍ ബെവ്കോയ്ക്ക് വാടകയ്ക്ക് നല്കാന് ഗതാഗത വകുപ്പ് തീരുമാനിച്ചു. കെഎസ്ആര്‍ടിസിയുടെ ടികെറ്റേതര വരുമാനം കൂട്ടുന്നതിന്റ്റെ ഭാഗമായാണ് സര്‍കാരിന്റെ ഈ തീരുമാനം. ബെവ്കോയ്ക്ക് പുറമെ നല്ല വാടക തരുന്ന ആര്‍ക്കും അടഞ്ഞു കിടക്കുന്ന പീടിക മുറികള്‍ വാടകയ്ക്ക് നല്‍കുമെന്ന് ഗതാഗത വകുപ്പുമന്ത്രി ആന്റണി രാജു പറഞ്ഞു.
മന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ: ‘യാത്രക്കാര്‍ക്ക് ഒരുതരത്തിലും ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രവര്‍ത്തനം നടത്തുകയില്ല. എല്ലാം നിയമവിധേയമായി മാത്രമേ നടക്കൂ. കാലങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന കടമുറികളും കെട്ടിടങ്ങളും ഗവണ്മെന്റ് സ്ഥാപനങ്ങള്‍ക്ക് വാടകയ്ക്ക് കൊടുക്കുന്നതില്‍ നിയമപരമായി തടസങ്ങളില്ല. ബെവ്കോ ഔട് ലെറ്റിന് പുറമെ കേരളത്തിലെ പൊതുമേഖലാ-സ്വകാര്യ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും കെഎസ്ആര്‍ടിയിയുടെ കടമുറികള്‍ വാടകയ്ക്ക് കൊടുക്കാന്‍ തയ്യാറാണ്.’
മദ്യവില്പന ശാലകള്‍ തുറക്കുന്നത് യാത്രക്കാര്‍ക്ക് പ്രയാസമുണ്ടാകുമെന്ന വാദം തള്ളിയ മന്ത്രി, ബെവ്കോ കേരളത്തില്‍ നിരോധിക്കപ്പെട്ടതല്ല, ബെവ്കോയ്ക്ക് മാത്രമായി പ്രത്യേകം ഒരു പരിഗണനയുണ്ടാകില്ല. ഡ്യൂടി സമയത്ത് മദ്യപിച്ചു ജോലി ചെയ്താല്‍ തീര്‍ചയായും കര്‍ശനമായി നേരിടെണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









