മാഹിയില്‍ നിന്ന് കടത്തിയാ മദ്യം പിടികൂടി. മാഹിയില്‍ നിന്ന് പിക്കപ്പ് വാനില്‍ കടത്തികൊണ്ട് വന്ന 200 ലിറ്ററോളം വരുന്ന അനധികൃത മദ്യമാണ് എക്സൈസ് പിടികൂടിയത്.
മുന്‍ ബിജെപി സ്ഥാനാര്‍ത്ഥിയും കൂട്ടാളികളുമാണ് സംഭവത്തില്‍ പിടിയിലായിരിക്കുന്നത്. കാഞ്ഞിരപ്പടി സ്വദേശികളായ ആമപ്പാറക്കല്‍ ശരത് ലാല്‍ (30), പാറക്കോട്ടില്‍ നിതിന്‍ (31) എന്നിവരെയാണ് എക്‌സൈസ് പിടിച്ചത്. ഇവര്‍ പാണ്ടിക്കാട് പച്ചക്കറി കച്ചവടത്തിന്റെ മറവില്‍ മദ്യ വില്‍പ്പന നടത്തിയിരുന്നു. എക്‌സൈസ് കമീഷണറുടെ ഉത്തരമേഖല സ്‌ക്വാഡും ഇന്‍റലിജന്‍സ് ബ്യുറോയും മഞ്ചേരി റെയ്ഞ്ച് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടാനായത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









