വിജിലൻസ് സംഘം കസ്റ്റഡിയിലെടുത്ത സ്വർണക്കടത്തു കേസിലെ ഒന്നാം പ്രതി പി.എസ്.സരിത്തിനെ ചോദ്യം ചെയ്തശേഷം വിട്ടയച്ചു. സരിത്തിന്റെ ഫോൺ വിജിലൻസ് കസ്റ്റഡിയിലെടുത്തു. തന്നെ വിജിലൻസ് സംഘം ബലമായി പിടിച്ചുകൊണ്ടുപോയതാണെന്ന് സരിത്ത് മാധ്യമങ്ങളോട് പറഞ്ഞു. ബലം പ്രയോഗിച്ചാണ് ഫ്ലാറ്റിൽ നിന്ന് വാഹനത്തിൽ കയറ്റിയത്. വാഹനത്തില്‍ കയറ്റിയ ശേഷമാണ് വിജിലൻസാണെന്ന് പറയുന്നത്. സ്വപ്ന സുരേഷിന്റെ ഇപ്പോഴത്തെ വെളിപ്പെടുത്തലിനെ കുറിച്ചാണ് ചോദിച്ചത്. ആരു നിർബന്ധിച്ചിട്ടാണ് സ്വപ്ന ഇതൊക്കെ പറഞ്ഞതെന്ന് േചാദിച്ചു. എന്നാൽ ലൈഫ് മിഷനുമായി ബന്ധപ്പെട്ട ഒരു കാര്യവും ചോദിച്ചിട്ടില്ല. ചോദ്യം ചെയ്യലിനു നോട്ടിസ് നൽകാതെയാണ് കൊണ്ടുപോയത്. പാലക്കാട് വിജിലൻസ് ഒാഫിസിൽ എത്തിച്ചശേഷമാണ് 16ന് ഹാജരാകണമെന്ന നോട്ടിസ് നൽകിയത്’– സരിത്ത് പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









