കോട്ടയം: സംസ്ഥാന സർക്കാരിന്റെ മൂന്നാംവാർഷികത്തോടനുബന്ധിച്ചു ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ തീർപ്പാക്കുന്നതിനായി സംഘടിപ്പിക്കുന്ന തദ്ദേശ അദാലത്ത് ശനിയാഴ്ച (ഓഗസ്റ്റ് 24) രാവിലെ മുതൽ കോട്ടയം അതിരമ്പുഴ സെന്റ മേരീസ് പള്ളി പാരിഷ് ഹാളിൽ നടക്കും. രാവിലെ 9.30ന് തദ്ദേശ സ്വയംഭരണ-എക്സൈസ്-പാർലമെന്ററി കാര്യ വകുപ്പുമന്ത്രി എം.ബി. രാജേഷ് ജില്ലാതല ഉദ്ഘാടനം നിർവഹിക്കും. സഹകരണ-തുറമുഖം-ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ അധ്യക്ഷനാകും.
സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, എം.പിമാരായ അഡ്വ. കെ. ഫ്രാൻസിസ് ജോർജ്, കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, ജോസ് കെ. മാണി, എം.എൽ.എമാരായ മാണി സി. കാപ്പൻ, മോൻസ് ജോസഫ്, സി.കെ. ആശ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ചാണ്ടി ഉമ്മൻ, ജോബ് മൈക്കിൾ, സെബാസ്റ്റിയൻ കുളത്തുങ്കൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, തദ്ദേശ സ്വയംഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫ്, തദ്ദേശ സ്വയംഭരണവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ സീറാം സാംബശിവറാവു, ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ സെക്രട്ടറി അജയൻ കെ. മേനോൻ, ബ്ളോക്ക് പഞ്ചായത്ത് അസോസിയേഷൻ സെക്രട്ടറി പി.വി. സുനിൽ, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം, തദ്ദേശ സ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ ഷാജി ക്ലമന്റ് എന്നിവർ പ്രസംഗിക്കും.
തദ്ദേശ അദാലത്തിലേക്ക് ഓഗസ്റ്റ് 21 വരെ 454 അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. അദാലത്ത് ദിവസം നേരിട്ടെത്തിയും അപേക്ഷകൾ നൽകാം. ബിൽഡിങ് പെർമിറ്റ്, കംപ്ലീഷൻ, ക്രമവത്ക്കരണം, വ്യാപാര വാണിജ്യ വ്യവസായ സേവന ലൈസൻസുകൾ, സിവിൽ രജിസ്ട്രേഷൻ നികുതികൾ, ഗുണഭോക്തൃ പദ്ധതികൾ, പദ്ധതി നിർവഹണം, സാമൂഹിക സുരക്ഷാ പെൻഷനുകൾ, മാലിന്യസംസ്കരണം, പൊതുസൗകര്യങ്ങളും പൊതുസുരക്ഷയും, ആസ്തി മാനേജ്മെന്റ്്, സ്ഥാപനങ്ങളുടെയും സംവിധാനങ്ങളുടെയും സൗകര്യങ്ങളുടെയും കാര്യക്ഷമത എന്നിവയുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ അപേക്ഷ നൽകിയതും എന്നാൽ സമയപരിധിക്കകം സേവനം ലഭിക്കാത്തതുമായ വിഷയങ്ങളിലെ പരാതികൾ, വകുപ്പു മന്ത്രിക്ക് ലഭിച്ച നിവേദനങ്ങൾ, സ്ഥിരം അദാലത്ത് സമിതിയിലും തദ്ദേശ ഓഫീസുകളിലും തീർപ്പാക്കാത്ത പരാതികൾ, തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പുതിയ പരാതികൾ/നിർദ്ദേശങ്ങൾ എന്നിവയാണ് അദാലത്തിൽ പരിഗണിക്കുക.
ലൈഫ് പദ്ധതിയുടെ പുതിയ അപേക്ഷകൾ, അതിദാരിദ്ര്യം പുതിയ അപേക്ഷകൾ, ജീവനക്കാരുടെ സർവീസ് വിഷയങ്ങൾ എന്നിവ അദാലത്തിൽ പരിഗണിക്കില്ല.
(കെ.ഐ.ഒ. പി. ആർ. 1816 /2024)
ദർഘാസ് ക്ഷണിച്ചു
കോട്ടയം: തിരുവാർപ്പിൽ പ്രവർത്തിക്കുന്ന ഏറ്റുമാനൂർ അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്കായി കരാർ അടിസ്ഥാനത്തിൽ വാഹനം (ജീപ്പ് /കാർ) )വാടകയ്ക്ക് ലഭ്യമാക്കാൻ വാഹന ഉടമകളിൽനിന്ന് ദർഘാസ് ക്ഷണിച്ചു. ഓഗസ്റ്റ് 29ന് ഉച്ചയ്ക്ക് 12 മണിക്കകം ദർഘാസ് നൽകണം. അന്നേ ദിവസം ഉച്ചകഴിഞ്ഞ് രണ്ടിന് തുറക്കും.ഫോൺ 0418-2380175,7510162787
(കെ.ഐ.ഒ. പി. ആർ. 1817 /2024)
സ്കോൾ കേരള ഡിപ്ലോമ തീയതി നീട്ടി
കോട്ടയം: പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്കോൾ – കേരള മുഖാന്തിരം തെരഞ്ഞെടുക്കപ്പെട്ട സർക്കാർ/ എയ്ഡഡ് /ഹയർസെക്കൻഡറി / വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ സംഘടിപ്പിക്കുന്ന ഡി.സി.എ കോഴ്സ് പത്താം ബാച്ചിന്റെ പ്രവേശനതീയതി സെപ്്റ്റംബർ 13 വരെ പിഴയില്ലാതെയും 60 രൂപ പിഴയോടെ സെപ്റ്റംബർ 28 വരെയും ദീർഘിപ്പിച്ചു .കൂടുതൽ വിവരങ്ങൾക്ക് ജില്ലാ കേന്ദ്രവുമായി ബന്ധപ്പെടുക. ഫോൺ:0481 2300 443 ,9496094157 .
(കെ.ഐ.ഒ. പി. ആർ. 1818 /2024)
ക്വട്ടേഷൻ ക്ഷണിച്ചു
കോട്ടയം: കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളജിലെ ഫിസിയോതെറാപ്പി കോളജ് ലാബിലേക്ക് ലേസർ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഓഗസ്റ്റ് 30ന് ഉച്ചയ്ക്ക് 12 മണിക്ക് മുൻപ് പ്രിൻസിപ്പൽ, ഗവൺമെന്റ് മെഡിക്കൽ കോളേജ്, കോട്ടയം -8 എന്ന വിലാസത്തിൽ ക്വട്ടേഷൻ സമർപ്പിക്കണം. അന്നേ ദിവസം ഉച്ചയ്ക്ക് 2.30 ന് ക്വട്ടേഷൻ തുറക്കും. ഫോൺ -0481-2597279,2597284
(കെ.ഐ.ഒ. പി. ആർ. 1819 /2024)
വസ്തുലേലം
കോട്ടയം: ലേബർ കുടിശിക ഈടാക്കുന്നതിനായി ഞീഴൂർ വില്ലേജിൽ സർവേ നം. 336/1 ൽ തണ്ടപ്പേർ നമ്പർ നം 1132 ൽപ്പെട്ട 01.22 ആർ വസ്തുവും അതിലിരിപ്പു ചമയങ്ങളും സെപ്റ്റംബർ 26ന് രാവിലെ 10.30ന് ഞീഴൂർ വില്ലേജ് ഓഫീസിൽ വെച്ച് പരസ്യമായി ലേലം ചെയ്യുമെന്ന് വൈക്കം തഹസീൽദാർ അറിയിച്ചു.
(കെ.ഐ.ഒ. പി. ആർ. 1820 /2024)
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.