Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
PressLive TV
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
PressLive TV
No Result
View All Result
Home Kerala

പ്രാദേശിക സർക്കാർ; ജുനൈദ് കൈപ്പാണി മോഡൽ ശ്രദ്ധേയമാവുന്നു

by PressLive TV
October 3, 2022, 3:25 PM
in Kerala
15 1
0

ജനപ്രതിനിധി എന്ന നിലക്ക് വികസന പ്രവർത്തനങ്ങളിലും പൊതുപ്രവർത്തന രംഗത്തും വ്യത്യസ്തവും നവീനവുമായ ശൈലിയും സമീപനവും സ്വീകരിച്ചുകൊണ്ടുള്ള വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും വെള്ളമുണ്ട ഡിവിഷൻ മെമ്പറുമായ ജുനൈദ് കൈപ്പാണിയുടെ ജനകീയ മുന്നേറ്റം രാജ്യത്തെ പ്രാദേശിക സർക്കാർ സംവിധാനത്തിൽ ശ്രദ്ധേയ മാതൃകയാവുകയാണ്.
ജനപ്രതിനിധി എന്ന നിലക്ക് തന്റെ പൗരൻമാരുടെ ക്ഷേമത്തിനായി ജുനൈദ് കൈപ്പാണി നടപ്പിലാക്കുന്ന തന്റേതും തനതും വേറിട്ടതുമായ അമ്പതിലധികം വരുന്ന പദ്ധതികൾ ഇതിനകം ചർച്ചയാവുകയാണ് .

1.പഞ്ചായത്ത് ടോക്ക് സീരീസ്

ദേശീയ-അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം ഇടം പിടിച്ചതും പ്രമുഖ ഇംഗ്ലീഷ് ജേണലുകളിൽ സ്റ്റോറി ന്യൂസായി പ്രസിദ്ധീകരിക്കപ്പെട്ടതുമായ പഞ്ചായത്ത് ടോക്ക് സീരീസാണ് ജുനൈദ് കൈപ്പാണിയുടെ ഏറെ ശ്രദ്ധേയമായ മുന്നേറ്റം.അധികാരവികേന്ദ്രീകരണത്തെയും പ്രാദേശിക ഭരണ നിർവഹണത്തിന്റെയും കേരളീയ അനുഭവങ്ങൾ പുതിയ കാലവുമായി ചേർത്തുകൊണ്ട് സമഗ്രമായി മനസ്സിലാക്കാൻ പറ്റുന്നവിധം
ലളിതമായ വിവരിക്കുന്ന ജുനൈദിന്റെ യൂ ട്യൂബ് വീഡിയോ സീരീസാണ് പഞ്ചായത്ത്‌ ടോക്.

കേരളത്തിലെ സവിശേഷമായ സാഹചര്യത്തിൽ അടിസ്ഥാനവിഷയങ്ങളിൽ ഊന്നിക്കൊണ്ട്
അധികാര വികേന്ദ്രീകരണവും ആസൂത്രണവും പഞ്ചായത്ത് സംവിധാനവും പ്രാദേശിക ഭരണനിർവഹണവും ജനപ്രതിനിധികളുടെ ചുമതലയും ഹ്രസ്വമായി അവതരിപ്പിക്കുന്നു എന്നത് ടോക്ക് സീരീസിന്റെ പ്രത്യേകതയാണ്. കേരള സമൂഹത്തിൽ ഉയർന്നുവരുന്ന അഭിലാഷങ്ങളും ശ്രോതാക്കളായ
ജനപ്രതിനിധികളുന്നയിക്കുന്ന പ്രായോഗികമായ ആവശ്യങ്ങളുമായി ബന്ധപ്പെട്ടുള്ള
എല്ലാ തലത്തിലുള്ള ആശയങ്ങളും വിഷയങ്ങളും ചർച്ച ചെയ്ത്‌ ടോക് സീരീസുകൾ മുന്നേറുകയാണ്.

2.വികസന മധുര സംഗമം

ഉൽഘാടനത്തിന് ‘ന്യൂ ജെൻ സ്‌റ്റൈൽ’ സ്വീകരിച്ചു കൊണ്ട് ഡിവിഷനിൽ നടത്തുന്ന വികസന മധുര സംഗമങ്ങളാണ് മറ്റൊരു പ്രത്യേകത. ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയ വികസന നേട്ടങ്ങളുടെ ഗുണഭോക്താക്കൾ അതാത് പ്രദേശത്ത് ഒത്തുചേർന്ന് മധുരം പങ്കിട്ട് ആഘോഷിക്കുന്ന പൂർത്തിയായ പദ്ധതികളുടെ സമർപ്പണ ചടങ്ങാണ് ‘വികസന മധുര സംഗമം’

കേവല ഉൽഘാടന പരിപാടിക്കപ്പുറത്ത് ജനങ്ങളുടെ വികസനത്തെ സംബന്ധിച്ചുള്ള ആശയ സ്വരൂപണം കൂടി ഉദ്ദേശിച്ചുകൊണ്ടുളള കൂട്ടായ്മയാണ് ‘വികസന മധുര സംഗമം’ ഡിവിഷന്റെ സമഗ്രവും സമ്പൂർണവുമായ പുരോഗതി ജനപങ്കാളിത്തതോടെ ഉറപ്പുവരുത്തുക എന്നതാണ് ഇത്തരം കൂട്ടായ്മകളിലൂടെ ലക്ഷ്യമിടുന്നത്. ജനപ്രതിനിധികൾ അവരവരുടെ പദ്ധതി പൂർത്തീകരിച്ചതിനു ശേഷമുള്ള സമർപ്പണത്തെ
പരമ്പരാഗത ഉൽഘാടന ചടങ്ങായ നാട മുറിക്കുക എന്ന കേവല പ്രതീകാത്മക സമീപനം സ്വീകരിക്കുമ്പോൾ ‘വികസന മധുര സംഗമം’ എന്ന വ്യത്യസ്തമായ ജുനൈദ് കൈപ്പാണിയുടെ ഉൽഘാടന ആശയം വേറിട്ട അനുഭവമായി ജനങ്ങൾ ഏറ്റെടുക്കുകയാണ്.

3.ലീഡർഷിപ് ഇൻസ്റ്റിറ്റ്യൂട്ട് (എൽ.ഐ.പി.പി)

ജുനൈദ് കൈപ്പാണി ഡിവിഷനിൽ വിജയകരമായി നടപ്പിലാക്കുന്ന വിദ്യാഭ്യാസ പരിശീലന പരിപാടിയായ എൽ.ഐ.പി.പി.
(ലീഡർഷിപ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പൊളിറ്റിക്കൽ പ്രാക്ടീസസ്) മാതൃകാ വിദ്യാഭ്യാസ പദ്ധതിയാണ്.

ഒമ്പതാം തരം മുതൽ ഡിഗ്രി ഒന്നാം വർഷം വരെയുള്ള മിടുക്കരായ വിദ്യാർത്ഥികൾക്കാണ് പരിശീലനം നൽകുന്നത്. പത്ത് മാസത്തെ കാലാവധിയുള്ള സൗജന്യ പരിശീലന പരിപാടിയാണിത്.
വിദ്യാർത്ഥികളെ തികച്ചും സൗജന്യമായിട്ടാണ് പരിശീലനത്തിനായി പരിഗണിക്കുന്നത്.
മൈക്രോ ബാച്ചുകളായി തിരിച്ചാണ് സെഷനുകൾ ക്രമീകരിച്ചിരിക്കുന്നത്.
പ്രസംഗം,എഴുത്ത്, സംഘാടനം,പൊതുപ്രവർത്തനം എന്നിവയിൽ വിദഗ്ധരുടെ നേതൃത്വത്തിൽ പ്രായോഗിക പരിശീലനം നൽകുക എന്നതാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്.

4.ഗോത്ര ക്ഷേമം
ഗോത്രാഭിവൃദ്ധി ലക്ഷ്യമാക്കി ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തിൽ നടത്തുന്ന ഊര് സമ്പർക്ക പരിപാടിയാണ്‌ ‘ഗോത്ര ക്ഷേമം’.

സര്‍ക്കാറുകള്‍ ആദിവാസികള്‍ക്കായി പ്രഖ്യാപിക്കുന്ന വിവിധ പദ്ധതികളുടെ ഗുണ ഫലങ്ങള്‍ യാഥാര്‍ത്ഥ ഗുണഭോക്താക്കള്‍ക്കാണ് ലഭിക്കുന്നതെന്ന് ഉറപ്പുവരു ത്തുക,ആദിവാസി വികസന ഫണ്ടുകള്‍ ഫലപ്രദമായി വിനിയോഗിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുക,
സ്വതവേ ഉള്‍വലിഞ്ഞു നില്‍ക്കുന്ന ഗോത്ര ജനതയെ അവരുടെ അവകാശങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി വിവിധ വികസന പദ്ധതികളില്‍ പങ്കാളികളാക്കുക,ആരോഗ്യ, വിദ്യാഭ്യാസ കാര്യങ്ങളിൽ ഇടപെടുക,
വിവിധ സര്‍ക്കാര്‍, സര്‍ക്കാരിതര സംഘടനകളുടെ ക്ഷേമ പരിപാടികള്‍ കൃത്യമായി ആദിവാസി വിഭാഗങ്ങളില്‍ എത്തിക്കുക,ലഹരി വിമുക്ത കോളനികളായി മാറ്റുന്നതിന് നിരന്തരമായ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുക ഗോത്ര വിഭാഗങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി കൃത്യമായ ഇടപെടലുകള്‍ നടത്തുക, വ്യക്തികളേയും സംഘടനകളേയും കണ്ടെത്തി വളരെ പിന്നോക്കം നില്‍ക്കുന്നവരെ അവരുടെ മുന്നില്‍ എത്തിച്ച് ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കുക,പഠന പിന്നോക്കാവസ്ഥ പരിഹരിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻ നിർത്തിയുള്ള ബഹുമുഖ പദ്ധതിയാണ് ഗോത്ര ക്ഷേമം മുന്നോട്ട് വെക്കുന്നത്.

5.ഹാപ്പിനെസ് വോയിസ്

വെള്ളമുണ്ട ഡിവിഷനിലെ പൗരന്മാരുടെ സന്തോഷം നിലനിർത്തുകയും സംരക്ഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച മാനസികാരോഗ്യ പരിപാടിയാണ്‌ ‘ഹാപ്പിനെസ് വോയിസ്‌ ‘ സന്തോഷ സ്വരം.
വിദഗ്ധ മനഃശാസ്ത്രജ്ഞരുടെയും കൗൺസിലർമാരുടെയും സഹായത്തോടെയാണ് പരിപാടി ഡിവിഷനിൽ നടപ്പിലാക്കുന്നത്. 2022 ലെ ലോക സന്തോഷ ദിനത്തിൽ ആരംഭിച്ച പരിപാടിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

സന്തോഷം എന്തെന്ന് പലരും മറന്നു പോകുന്ന ഒരു അവസ്ഥയാണ് നിലവിൽ ഉള്ളത്. സന്തോഷിക്കുവാനോ മനസ്സ് തുറന്നു ചിരിക്കുവാനോ ആർക്കും സമയമില്ലാത്ത ഒരു കാലഘട്ടമാണിത്. നഷ്ടപെട്ടുകൊണ്ടിരിക്കുന്ന സന്തോഷം വീണ്ടെടുക്കുക എന്നതാണ് ‘ഹാപ്പിനെസ് വോയിസ് ‘എന്ന പരിപാടി കൊണ്ട് ലക്ഷ്യമിടുന്നത്.

ഏറ്റവും വിലപ്പെട്ടത് സന്തോഷമാണെന്ന തിരിച്ചറിവും ബോധ്യവും പൗരന്മാരിൽ ഉണ്ടാകുക എന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം.വികസനത്തിന്റെ മാനദണ്ഡം സാമ്പത്തികവും ഭൗതികവുമായ അളവുകോലില്‍ നിന്നും മാറ്റി ജനങ്ങളുടെ സൗഖ്യവും സന്തോഷവും കൂടി കണക്കിലെടുത്താണ് ശരിയായ വികസനം വിലയിരുത്തേണ്ടതെന്ന കാഴ്ചപ്പാടാണ് ‘ഹാപ്പിനസ് വോയ്‌സ്‌’എന്ന പുതിയ ആശയത്തിനും ആലോചനക്കും രൂപം കൊടുത്തെന്ന് ജുനൈദ് കൈപ്പാണി പറയുന്നു.

സാമ്പത്തികവും സാമൂഹികവും ശാസ്ത്രീയവുമായ വളര്‍ച്ചയുടേയും പുരോഗതിയുടേയും നടുവിലും മനുഷ്യനെ അസ്വസ്ഥനും സമാധാനമില്ലാത്തവനുമൊക്കെയാക്കി മാറ്റുന്നത് എന്തൊക്കെയാണ് എന്ന ആലോചനകള്‍ ഏറെ പ്രസക്തമാക്കുകയാണ് ഈ പദ്ധതി.

സമീപനത്തിലും ചിന്താഗതിയിലും സര്‍വോപരി ജീവിത ശൈലിയിലും വന്ന ആനാരോഗ്യകരമായ പ്രവണതകളും സ്വഭാവങ്ങളുമാണ് പലപ്പോഴും മനുഷ്യന്റെ സമാധാനം കെടുത്തുന്നത് എന്നാണ് ഇവ്വിഷയകമായി ‘ഹാപ്പിനെസ് വോയിസ്’ അഭിപ്രായപ്പെടുന്നത്.

മനുഷ്യന് സമാധാനവും സന്തോഷവും നല്‍കുന്ന വികസനവും പുരോഗതിയും ഭരണകൂടങ്ങൾ സാക്ഷാല്‍ക്കരിച്ചാലും ചിന്താഗതിയിലും ജീവിത ശൈലിയും അടിയന്തിരമായ മാറ്റം ഓരോ വ്യക്തികളിലും ഉണ്ടായാൽ മാത്രമേ ഒരു നാടിന്റെ സമ്പൂർണ പുരോഗതി ഉറപ്പുവരുത്താൻ സാധിക്കുകയുള്ളു എന്നാണ് ഹാപ്പിനെസ് വോയിസ് പറയുന്നത്.

വികാരവായ്പുകളും സൗഹൃദവും പങ്കുവെക്കുന്നത്‌ ആരോഗ്യകരമായ സാമൂഹിക മാറ്റങ്ങള്‍ക്ക് വഴിയൊരുക്കും. ആധുനിക ലോകത്തിന്റെ സ്വന്തത്തിലേക്കുള്ള ചുരുങ്ങലുകളില്‍ നിന്നും സൗഹാര്‍ദ്ധത്തിന്റെ വിശാലമായ അന്തരീക്ഷം സൃഷ്ടിക്കുവാനും നന്മയില്‍ സഹകരിക്കാനും എല്ലാവരുടേയും സന്തോഷവും ക്ഷേമവും ആഗ്രഹിക്കാനും വ്യക്തികളെ പ്രാപ്തമാക്കണം.വ്യക്തി ജീവിതത്തിലും സാമൂഹ്യ പരിസരത്തിലും സന്തോഷം കണ്ടത്തുവാനുള്ള ചിന്തകള്‍ സജീവമാക്കുവാന്‍ ഹാപ്പിനെസ്സ് വോയിസ്ന്റെ സഹായം സദാ സജ്‌ജമാണ്‌.

6.വികസന സഭ
വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്റെ സമഗ്രവും സമ്പൂർണ്ണവുമായ വികസനത്തിനായ് പൊതുജനാഭിപ്രായവും പങ്കാളിത്തവും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയുള്ള ഡിവിഷൻ പരിധിയിലെ വിവിധ മേഖലയിൽ ഉള്ളവരുടെ കൂട്ടായ്മയാണ്
‘വികസനസഭ’

സമൂഹത്തിന്റെ വിവിധ മേഖലകളിലെ ആളുകളുടെ സേവനം നാടിന്റെ നന്മയ്ക്ക് വേണ്ടി ഉപയോഗപ്പെടുത്തുക അവരിൽ നിന്നും ഉയര്‍ന്നുവരുന്ന ആശയങ്ങള്‍ ക്രോഡീകരിക്കുക. ജനകീയ ചര്‍ച്ചയ്ക്ക് വിധേയമാക്കുക, വികസനത്തിന്റെ സുസ്ഥിരതയെക്കുറിച്ച് ഉയര്‍ന്ന് വരുന്ന ധാരണകള്‍ ഡിവിഷനിലെ നവ നിര്‍മിതിക്ക് ഉപയോഗപ്പെടുത്തുന്നുവെന്ന് ഉറപ്പുവരുത്തുക, വികസന സഭയിൽ ഉയര്‍ന്നുവരുന്ന ആശയങ്ങള്‍ പ്രാദേശികമായി നടപ്പിലാക്കുവാൻ മുൻകൈയെടുക്കുക തുടങ്ങിയ കാര്യങ്ങളാണ് വികസന സഭ മുന്നോട്ട് വെക്കുന്നത്. എൻജിനീയർമാർ,ഡോക്ടർമാർ,അധ്യാപകർ,അഡ്വക്കേറ്റ്സ്,വ്യാപാരികൾ,സംരംഭകർ, വിദ്യാർത്ഥി-യുവജന-
വയോജന സംഘടനാ പ്രതിനിധികൾ,പൊളിറ്റിക്കൽ ലീഡേഴ്‌സ്,സാംസ്കാരിക പ്രവർത്തകർ,കലാ-കായിക മേഖലയിലുള്ളവർ,സന്നദ്ധ സംഘടനകൾ,വനിതാ കൂട്ടായ്മകൾ,ആദിവാസി സംഘടനകൾ,മുൻ ജനപ്രതിനിധികൾ,ഗ്രന്ഥശാല പ്രവർത്തകർ,വിവിധ തൊഴിലാളി സംഘടനാ പ്രതിനിധികൾ,കർഷകർ,
ജീവനക്കാർ,ഭിന്നശേഷിക്കാർ,പ്രവാസികൾ, തുടങ്ങിയവരുടെയൊക്കെ പ്രത്യേകം പ്രത്യേകം യോഗങ്ങൾ വിളിച്ചു ചേർത്തുള്ള സ്ഥിരം സംവിധാനമാണ് ‘വികസന സഭ ‘

7.ഞങ്ങളും ഹീറോയാകും പൊതു പരീക്ഷാർത്ഥികൾക്കുള്ള ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തിലുള്ള പ്രത്യേക കരുതൽ പരിപാടിയാണ്‌ ‘ഞങ്ങളും ഹീറോയാകും’ നമ്മുടെ കുട്ടികളെ നമുക്ക് തന്നെ ചേർത്ത് പിടിക്കാം’എന്ന സന്ദേശം മുൻ നിർത്തിയുള്ള പരിപാടിയാണിത്. പരീക്ഷയ്ക്കുവേണ്ടി യഥാവിധി പരിശ്രമിക്കുവാനും അതിനുള്ള ഉത്സാഹം നശിച്ചുപോകാതെ കാത്തുസൂക്ഷിക്കാനും കുട്ടികളെ പ്രാപ്തമാക്കുക, മാനസികസമ്മർദ്ദം ഇല്ലാതെ പരീക്ഷയെ നേരിടാൻ സന്നധമാക്കുക,
നല്ല മിടുക്കും കഴിവുമുള്ള കുട്ടികൾ ആണെങ്കിൽ പോലും വിഭ്രാന്തി ബാധിച്ചാൽ പരീക്ഷ തരണം ചെയ്യാൻ സാധിക്കില്ല. അത്‌ തരണം ചെയ്യാനുളള മാർഗങ്ങൾ മനസ്സിലാക്കി കൊടുക്കൽ, പരീക്ഷയെ ഒരു നല്ല അനുഭവം ആക്കി മാറ്റാൻ വേണ്ട കാര്യങ്ങൾ പരിശീലിപ്പിക്കുക ഇതൊക്കെയാണ് ‘ഞങ്ങളും ഹീറോയാകും’ എന്ന പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.

8.ക്ഷണം ഭക്ഷണം വെള്ളമുണ്ട ഡിവിഷനിൽ നടപ്പിലാക്കുന്ന വിശപ്പ്‌ രഹിത ഡിവിഷൻ’ എന്ന ഉദ്ദേശത്തോടെയുള്ള പരിപാടിയാണ് ‘ക്ഷണം ഭക്ഷണം’. ഡിവിഷൻ പരിധിയിൽ അന്നം മുടങ്ങുന്നവർക്കു വേണ്ടിയുള്ള പ്രത്യേക കരുതൽ പദ്ധതിയാണ് ‘ക്ഷണം ഭക്ഷണം’

9 ഡിവിഷൻ വെൽഫയർ ഡെസ്ക്
വെള്ളമുണ്ട ഡിവിഷൻ പരിധിയിലെ ജനങ്ങളുടെ ക്ഷേമവും ഐശ്വര്യവും മുൻ നിർത്തി ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തിൽ ആരംഭിച്ച സംവിധാനമാണ് ഡിവിഷൻ വെൽഫയർ ഡെസ്ക് ( ഡി.ഡബ്ലു ഡി).

ഡിവിഷനിലെ ജനങ്ങളുടെ പരാതി പരിഹാര നടപടികൾക്ക് ഏകീകൃത സംവിധാനമാണ്
ഡി.ഡബ്ലു.ഡി കൊണ്ട് ഉദ്ദേശിക്കുന്നത്. ഡിജിറ്റൽ പ്ലാറ്റ് ഫോമിലൂടെയും ഹെൽപ്പ് ലൈൻ നമ്പറിലൂടെയും പൊതുജനങ്ങൾക്ക് വിഷയങ്ങൾ സമർപ്പിക്കാവുന്ന രൂപത്തിലാണ് ഡിവിഷൻ വെൽഫയർ ഡെസ്ക് ക്രമീകരിച്ചിരിക്കുന്നത്.

10.ഗ്രാമാദരം
ഡിവിഷൻ പരിധിയിൽ വിവിധ മേഖലകളിൽ കഴിവ്‌ തെളിയിക്കുന്നവരെ മെമ്പറുടെ നേതൃത്വത്തിൽ ആദരിക്കുന്ന പരിപാടിയാണ് ‘ഗ്രാമാദരം’ പ്രതിഭകൾക്ക് ഡിവിഷൻ മെമ്പറുടെ ഒഫീഷ്യൽ അംഗീകാര പത്രം നേരിട്ട് കൈമാറുകയും അനുമോദനം വ്യക്തിപരമായോ വേദിയിൽ വെച്ചോ അറിയിക്കുകയും ചെയ്ത് പൗരന്മാരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ‘ഗ്രാമാദരം’ കൊണ്ട് ഉദ്ദേശിക്കുന്നത്.

11.ക്ഷേമം സുതാര്യമാവട്ടെ

വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി യോഗങ്ങളിൽ നിരീക്ഷകരായി
പൊതുജനങ്ങളെ പങ്കെടുപ്പിക്കുന്നതിനെ സ്വാഗതം ചെയ്തുകൊണ്ടുള്ള പ്രത്യേക സിറ്റിസൺ ക്യാൻവാസിംഗ് പരിപാടിയാണ് ”ക്ഷേമം സുതാര്യമാവട്ടെ” എന്നത്.

ഭരണകാര്യങ്ങൾ എങ്ങനെയാണെന്നറിയാൻ പൗരന്മാർക്ക് നേരിട്ടവസരമൊരുക്കുന്ന ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കൂടിയായ ജുനൈദിന്റെ ഈ വേറിട്ട ആശയം ഇതിനകം ചർച്ചയായിരിക്കുകയാണ്.

12.പ്രവാസി കെയർ
അന്യസംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും ജോലി ചെയ്യുന്ന വെള്ളമുണ്ടക്കാരുടെ
ക്ഷേമം മുൻ നിർത്തിയുള്ള ജുനൈദ് കൈപ്പാണിയുടെ പ്രത്യേക പരിപാടിയാണ് ”പ്രവാസി കെയർ”

നാടുമായി ബന്ധപ്പെട്ട പ്രവാസികളുടെ വിഷയങ്ങൾ പ്രയാസങ്ങൾ സംശയങ്ങൾ മനസ്സ് തുറന്ന് പങ്ക്‌വെക്കാനും പരിഹാരം കാണാനും വികസന കാര്യങ്ങളിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും
ഡിവിഷൻ തല പ്രവാസി കെയർ സംവിധാനം ഡിജിറ്റൽ പ്ലാറ്റ് ഫോറത്തിൽ സജീവമാണ്.

13.ജോബ് ബാങ്ക്
ഡിവിഷൻ പരിധിയിലെ അഭ്യസ്തവിദ്യരായ തൊഴിൽ രഹിതരെ ജോലി കണ്ടത്തുവാൻ സഹായിക്കുന്ന പദ്ധതിയാണ് ‘ ‘ജോബ് ബാങ്ക് ‘നിരവധിയായ യുവാക്കൾക്ക് സ്വദേശത്തും വിദേശത്തുമുള്ള മികച്ച സ്ഥാപനങ്ങളിൽ അവരാഗ്രഹിക്കുന്ന രൂപത്തിൽ ആകർഷകമായ ശമ്പളത്തോടെയുള്ള ജോലി കണ്ടത്തുവാൻ ജോബ് ബാങ്ക് സൗകര്യമൊരുക്കുന്നുണ്ട്.

14.സർഗാത്മകതക്കൊരിടം
ഡിവിഷൻ പരിധിയിലെ കലാകാരൻമാരെയും എഴുത്തുകാരേയും പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയാണിത്.
വെളിച്ചം കാണാത്ത പ്രസിദ്ധീകരണ യോഗ്യമായ കലാ സൃഷ്ടികൾ പ്രകാശനം ചെയ്ത് പുറം ലോകത്തെ അറിയിക്കാൻ സഹായിക്കുന്ന സംവിധാനമണ്‌ ‘സർഗാത്മകതക്കൊരിടം’ എന്ന് പറയുന്നത്.

15.ഡിവിഷൻ കേന്ദ്രീകൃത ഓഫീസ്‌ സംവിധാനം

ജില്ലാ പഞ്ചായത്ത് ഡിവിഷൻ തല ആസ്ഥാനത്ത് പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യത്തേതും നിലവിൽ ഏകവുമായ കേന്ദ്രീകൃത ഓഫീസ്‌ സംവിധാനമാണ് വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷനിലെ ഓഫീസ്‌.
ജനങ്ങളുടെ പരാതിയും പരിഭവവും നേരിട്ട് ജില്ലാ പഞ്ചായത്ത്‌ പ്രതിനിധിയെ അറിയിക്കാനും ത്രിതല സംവിധാനത്തിലെ അപെക്സ് ബോഡിയിൽ ഏതൊക്കെ തരത്തിലുള്ള വികസന കാര്യങ്ങളാണ് നടക്കുന്നതെന്നു സാധാരണകാരനും മനസ്സിലാക്കാൻ സാധിക്കുന്ന രൂപത്തിൽ ക്രമീകരിച്ചിരിക്കുന്ന ഹെൽപ്പ് ഡെസ്ക് സൗകര്യമാണ് ഓഫീസിൽ ലഭിക്കുന്നത്.കൂടാതെ ഡെവലപ്മെന്റ് കൗൺസിലിംഗ് സെഷൻ സൗകര്യവും പൊതുജനങ്ങൾക്ക് നൽകുന്നുണ്ട്.

16.പഞ്ചായത്ത് രാജ് റഫറൻസ് ലൈബ്രറി

പഞ്ചായത്ത്‌ രാജ് സംവിധാനത്തെ കുറിച്ച് പൊതുജനങ്ങൾക്കും പുതിയ ജനപ്രതിനിധികൾക്കും അടുത്തറിയാനുള്ള വ്യത്യസ്തങ്ങളായ നിരവധി പുസ്തകങ്ങളുടെ ശേഖരം ജുനൈദ് കൈപ്പാണിയുടെ കൈവശം നിലവിലുണ്ട്.
റഫറൻസ് ലൈബ്രറി സൗകര്യവും ഓഫീസുകളിൽ ആവശ്യകാർക്കായി ക്രമീകരിച്ചിട്ടുണ്ട്.

17.ചെയർമാൻ കെയർ ലഞ്ച്

വിവിധ ആവശ്യങ്ങൾക്കായി വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നു ദിനേന നൂറുകണക്കിന് സാധരണക്കാർ എത്തുന്ന ജില്ലാ ഭരണ കാര്യാലയമാണ് കൽപ്പറ്റ സിവിൽ സ്റ്റേഷൻ.

സിവിൽ സ്റ്റേഷനിൽ എത്തിപ്പെടുന്നവരിൽ ഭക്ഷണത്തിന് സാമ്പത്തിക പ്രയാസമനുഭവിക്കുന്നവർക്ക്‌ സൗജന്യ ഉച്ച ഭക്ഷണ കൂപ്പൺ നൽകി സഹായിക്കുന്ന ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എന്ന നിലക്കുള്ള ജുനൈദ് കൈപ്പാണിയുടെ പ്രത്യേക കരുതൽ പരിപാടിയാണ് ‘ചെയർമാൻ കെയർ ലഞ്ച് ‘. ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ഓഫീസിൽ നിന്ന് കൂപ്പൺ വാങ്ങി ആവശ്യക്കാർക്ക് ഒരു നേരത്തെ വിശപ്പടക്കാം.വിശക്കുന്നവന് ഒരു നേരത്തെ ഊണ് എന്ന ലക്ഷ്യം മുൻ നിർത്തിയുള്ള ഈ പരിപാടി ഏറെ ശ്രദ്ധേയമായ ഒന്നാണ്.

18.ബാല ജില്ലാ പഞ്ചായത്ത്‌ ഡിവിഷൻ

10 മുതൽ18 വയസ്സ്‌ വരെയുള്ള കുട്ടികളുടെ നേതൃത്വ ഗുണം പരിപോഷിപ്പിക്കാനും ജനാധിപത്യ സംവിധാനത്തെയും പ്രാദേശിക സർക്കാരിനെയും സംബന്ധിച്ച്‌ അവബോധം ഉണ്ടാകുവാനും വേണ്ടിയുള്ള ജില്ലാ പഞ്ചായത്ത്‌ ഡിവിഷൻ തലത്തിലുള്ള കുട്ടികളുടെ സംവിധാനമാണ് ബാല ജില്ലാ പഞ്ചായത്ത്‌ ഡിവിഷൻ. രാജ്യത്തെ തന്നെ ഏക ബാല ജില്ലാ പഞ്ചായത്ത് ഡിവിഷനാണിത്. വെള്ളമുണ്ട ഡിവിഷനിലെ വളർന്നു വരുന്ന തലമുറയിൽ സാമൂഹിക പ്രതിബദ്ധത ഉണ്ടാക്കുക എന്നതാണ് ഈ സംവിധാനം കൊണ്ട് ഉദ്ദേശിക്കുന്നത്. കേരളത്തിലെ ആദ്യത്തെ ബാല ജില്ലാ പഞ്ചായത്ത് ഡിവിഷൻ രൂപീകരിച്ചത് വെള്ളമുണ്ടയിലാണ്.

19.ആവിഷ്കാർ

വയനാട് ജില്ലാ പഞ്ചായത്ത്
വെള്ളമുണ്ട ഡിവിഷൻ പരിധിയിലെ എഴുത്തുകാരേയും മാധ്യമ പ്രവർത്തകരേയും ഗ്രന്ഥ രചയിതാക്കളേയും അവരുടെ പുസ്തകങ്ങളെയും സജീവമാക്കുന്ന പരിപാടിയാണ് ‘ആവിഷ്കാർ’
ഡിവിഷനിലെ ലൈബ്രറി നേതൃ സമിതിയുമായി സഹകരിച്ച്‌ പുസ്തക ചർച്ച,എഴുത്തുകാരെ സംഘടിപ്പിച്ചു കൊണ്ടുള്ള സംവാദങ്ങൾ,ശില്പശാലകൾ,കവിയരങ്ങ്, സാഹിത്യ ചർച്ചകൾ,മാസാന്ത ടേബിൾ ടോക് തുടങ്ങിയവ പ്രധാന പ്രവർത്തനങ്ങളാണ്.

20.സ്പീച്ച്‌ ക്രാഫ്റ്റ്

വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്റെ നേതൃത്വത്തിൽ പൊതുജനങ്ങൾക്ക് വേണ്ടിയുളള പ്രസംഗ പരിശീലന പരിപാടിയാണ് സ്പീച്ച്‌ ക്രാഫ്റ്റ്. സഭാകമ്പം ഒഴിവാക്കാനും, ഭംഗിയായി വാചകം പ്രയോഗിക്കാനും, ആകർഷണീയമായ ശൈലി കൈവരിക്കാനും,കെട്ടിക്കുടുക്കില്ലാതെ സംസാരിക്കാനും,
ആരുടെ മുമ്പിലും പേടിയില്ലാതെ നിന്ന് വിഷയങ്ങൾ അവതരിപ്പിക്കാനും പ്രസംഗ തല്പരരായ പൊതുജനങ്ങളെ പ്രാപ്തമാക്കുന്ന വിദഗ്ധരുടെ നേതൃത്വത്തിലുള്ള പ്രത്യേക പരിശീലന പരിപാടിയാണ് ‘Speech Craft’

21.ജനതാ റിലീഫ്

നിർധന രോഗികളെന്ന് അന്വേഷണത്തിൽ ബോധ്യമായാൽ ആവശ്യമുള്ള അത്രയും മരുന്നുകൾ സൗജന്യമായി ലഭ്യമാക്കാൻ സഹായിക്കുന്ന പദ്ധതിയാണിത്. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന രോഗികളെ സൗജന്യ മരുന്ന് നൽകി സഹായിക്കുന്ന ‘ജനതാ റിലീഫ് ‘ ഡിവിഷനിലെ ഏറ്റവും ശ്രദ്ധേയമായ ജീവകാരുണ്യ പ്രവർത്തനമാണ്.

22.ഡെവലപ്പ്മെന്റ് കൗൺസലിംഗ്

സങ്കീർണ്ണമായ പ്രാദേശിക വികസന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ജനങ്ങളെ സഹായിക്കുന്നതിന് ആവശ്യമായ വിദഗ്ധ സാങ്കേതിക ഉപദേശവും ഗൈഡൻസും കൗൺസിലിംഗ് സൗകര്യവും ഒരുക്കുന്ന ഏറെ ജനോപകാര പ്രദമായ ഡിവിഷൻ മെമ്പറുടെ നേതൃത്വത്തിലുള്ള സെഷനാണ് ‘ഡെവലപ്പ്മെന്റ് കൗൺസലിംഗ്’ സീറോ സൈബർ ക്രൈം

വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷനും സൈബർ സുരക്ഷാ ഫൗണ്ടേഷനും
സംയുക്തമായി ഡിവിഷനിൽ നടപ്പിലാക്കുന്ന സൈബർ കുറ്റകൃത്യങ്ങൾക്കെതിരെയുള്ള ജാഗ്രത പരിപാടിയാണ്

23.സീറോ സൈബർ ക്രൈം
അനുദിനം വർദ്ധിച്ചു വരുന്ന സൈബർ കുറ്റകൃത്യങ്ങളിൽ നിന്നും പൗരന്മാർക്ക് സുരക്ഷയൊരുക്കാനുള്ള ബോധവത്കരണ പരിപാടിയും വ്യക്തിഗത കൗൺസിലിംഗും ഉൾപ്പെടുന്ന വിപുലമായ പദ്ധതിയാണിത്.

24.ബെഡ് ബാങ്ക്
നിർധനരായ കിടപ്പ് രോഗികൾക്ക് വീടുകളിൽ സൗജന്യമായി കട്ടിൽ സൗകര്യം ചെയ്യുന്ന ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്റെ നേതൃത്വത്തിലുള്ള വേറിട്ട പ്രവർത്തനമാണ് ‘ബെഡ് ബാങ്ക് ‘.ഇതിനകം തന്നെ നിരവധി പാവപ്പെട്ട കിടപ്പുരോഗികൾക്ക് കട്ടിലുകൾ ശേഖരിച്ചു എത്തിച്ചുകൊടുത്ത് ശ്രദ്ധേയമായ ഡിവിഷന്റെ മാതൃകാ പദ്ധതിയാണിത്.

25.ഔഷധ തെരുവ്
ഔഷധ തെരുവ് എന്ന ആശയം കേരളത്തിൽ ആദ്യമായി മുന്നോട്ടുവെച്ചത് ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തിൽ വെള്ളമുണ്ടയിലാണ്.

വയനാട് ജില്ലാപഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷനും സോഷ്യൽ ഫോറെസ്ട്രീയും റെസിഡൻസ് അസോസിയേഷനും ചേർന്ന് ഡിവിഷനിൽ ഔഷധ തെരുവ് ക്രമീകരിക്കുന്ന പദ്ധതിയാണിത്. വെള്ളമുണ്ട മുണ്ടയ്ക്കൽ കോളനി റോഡിൽ ഔഷധ സസ്യങ്ങൾ നട്ടുപിടിപ്പിച്ച്‌ സജീകരിക്കുന്ന പരിപാടി ഇതിനകം ശ്രദ്ധേയമായതാണ്.

26.കളരി ഗ്രാമം
കേരളത്തിന്റെ തനത് ആയോധനകലയായ കളരിപ്പയറ്റ് പരിശീലനം പുതിയ തലമുറക്ക് പകർന്ന് കൊടുക്കാവാനുള്ള പദ്ധതിയാണിത്‌.

കമ്മന കടത്തനാടൻ കളരി സംഘവുമായി ചേർന്ന് വെള്ളമുണ്ട ഡിവിഷനിലെ പഠിതാക്കൾക്ക് സൗജന്യമായി കളരി അഭ്യസിക്കാനുള്ള അവസരം ഒരുക്കുന്ന ‘കളരി ഗ്രാമം’ പദ്ധതി ഡിവിഷൻ തലത്തിലുള്ള സവിശേഷ പദ്ധതികളിൽ ഒന്നാണ്.

27.മധുരം മധുമേഹം പദ്ധതി

വെള്ളമുണ്ട ഡിവിഷൻ പരിധിയിലെ അംഗൻവാടികളിലും സാംസ്ക്കാരിക കേന്ദ്രങ്ങളിലും പൊതുജനങ്ങൾക്ക് സൗജന്യമായി പ്രമേഹം പരിശോധിക്കാൻ ഗ്ലുക്കോമീറ്റർ സൗകര്യമൊരുക്കുന്ന ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്റെ നേതൃത്വത്തിലുള്ള പദ്ധതിയാണ്
‘മധുരം മധുമേഹം’.

ലോകത്ത് 200 ദശലക്ഷത്തിനു മുകളിൽ ആൾക്കാർ പ്രമേഹബാധിതരാണ്. ഓരോ എട്ടു സെക്കൻഡിലും പ്രമേഹം കാരണം ഒരാൾ മരണമടയുന്നു.രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്നു കൂടുകയും കുറയുകയും ചെയ്യുന്ന ജീവിത ശൈലി രോഗമായ പ്രമേഹത്തെ കൃത്യമായ പരിശോധന നടത്തി ആരോഗ്യം നന്നായി ക്രമീകരിക്കാൻ ഗ്രാമീണ ജനങ്ങൾക്ക് സൗകര്യമൊരുക്കുന്ന ഡിവിഷൻ പരിധിയിലെ വേറിട്ട പദ്ധതിയാണ് ‘മധുരം മധുമേഹം’ പദ്ധതി.

പ്രദേശത്തെ ആരോഗ്യ പ്രവർത്തകരുടെ സഹകരണത്തോടെ വിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള
ശരിയായ ബോധവത്കരണ പരിപാടികളും ക്യാമ്പുകളും മധുരം മധുമേഹം’ പദ്ധതിയുടെ ഭാഗമാണ്.

28.ലഹരി വിരുദ്ധ സൈന്യം

വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി വിവിധ സന്നദ്ധ സംഘടനകളുമായി സഹകരിച്ച് സ്കൂളുകളിൽ നടത്തുന്ന ലഹരിക്കെതിരെയുള്ള ബോധവൽക്കരണ ക്യാമ്പയിനാണിത്.ജില്ലയിലാകെ തിരെഞ്ഞെടുത്ത സ്കൂളുകളിൽ ലഹരി വിരുദ്ധ സൈന്യം” രൂപീകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ലഹരിക്കെതിരെയുള്ള വ്യത്യസ്തമായ പ്രവർത്തനനമാണിത്.

29.മെഗാ അനുമോദനം
വെള്ളമുണ്ട ഡിവിഷൻ പരിധിയിൽ പൊതുപരീക്ഷകളിൽ പ്രത്യേകിച്ച്‌ എസ്.എസ്.എൽ.സി,പ്ലസ്‌ടു പരീക്ഷകളിൽ വിജയിക്കുന്ന മുഴുവൻ വിദ്യാർത്ഥികളെയും അവരുടെ വിജയിച്ച ഗ്രേഡ് നോക്കാതെ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ എല്ലാവർക്കും ഉപഹാരം നൽകി ആദരിക്കുന്ന സദസ്സാണ് മെഗാ അനുമോദനം. കൂടാതെ വിദഗ്ധരെ പങ്കെടുപ്പിച്ച് കൊണ്ടുള്ള ഉപരിപഠനത്തിന് സഹായിക്കുന്ന രൂപത്തിലുള്ള മാർഗനിർദേശക ക്ലാസുകളും നൽകുന്നുണ്ട്.

30.ജീവരക്ഷാ സ്പർശം

വയനാട് ജില്ലാ പഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷനും ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജും ചേർന്ന് ഡിവിഷനിൽ നടപ്പിലാക്കുന്ന ബേസിക് ലൈഫ് സപ്പോർട്ട് (BLS) പരിശീലന പരിപാടിയാണ്
‘ജീവരക്ഷാ സ്പർശം’ പദ്ധതി.

ഒരാൾക്ക് ഒരു അപകടമോ മറ്റ് ശാരീരിക പ്രയാസങ്ങളോ നടന്നാലുടൻ ആദ്യമായി കാണുന്നയാൾ
ചെയ്യേണ്ടിവരുന്ന പ്രാഥമിക കർത്തവ്യങ്ങളെ ശാസ്ത്രീയമായി സമീപിക്കാൻ പൊതുജനങ്ങളെ പ്രപ്തമാക്കുന്ന പരിശീലന പരിപാടിയാണിത്.

കൂടെ നടക്കുന്ന ഒരാൾ, അല്ലെങ്കിൽ നമ്മൾ കണ്ടു കൊണ്ടു നിൽക്കുന്ന ഒരാൾ പെട്ടന്ന് കുഴഞ്ഞു വീഴുന്നതു ആലോചിച്ചു നോക്കൂ. അല്ലെങ്കിൽ ഒരാളുടെ തൊണ്ടയിൽ മീൻ മുള്ള് കുടുങ്ങി എന്തായിരിക്കും നമ്മുടെ പ്രതികരണം. സുഹൃത്തുക്കളോ ബന്ധുക്കളോ ആണെങ്കിൽ നമ്മൾ കരഞ്ഞു ബഹളം വെക്കും. അപരിചിതൻ ആണെങ്കിൽ ഓടിച്ചെന്നു വെറുതേ നോക്കി നിൽക്കും. എന്നാൽ സമയോചിതമായ ഇടപെടലുകൾ കൊണ്ടു രക്ഷിക്കാവുന്ന ഒരു ജീവൻ ആയിരിക്കും നമ്മുടെ മുന്നിൽ നിസഹായനായി കിടക്കുന്നത്.

ഇത്തരം നിർണായക ഘട്ടങ്ങളിൽ സന്ദർഭോചിതമായി ഇടപെട്ട് മറ്റുള്ളവരുടെ ജീവന് കാവലാളാവാൻ ആളുകളെ സജ്ജരാക്കുന്ന പരിശീലന പരിപാടിയാണ് ‘ജീവരക്ഷാ സ്പർശം’.

31.വയോദീപം

വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷനിലെ 84 വയസ്സ് പിന്നിട്ട മുഴുവൻ പൗരന്മാരെയും
അവരുടെ വിടുകളിൽ ചെന്ന് ആദരിക്കുകയും അവരെ ചേർത്ത് പിടിക്കുകയും ചെയ്യുന്ന പദ്ധതിയാണ് ‘വയോദീപം’.

“ആയിരം പൂർണചന്ദ്രനെ കാണുക ! ശരാശരി ഇന്ത്യക്കാരന്റെ വയസ്സ് നോക്കുമ്പോൾ അത് ആഘോഷിക്കേണ്ടതാണ്. ദൈവത്തോട് നന്ദി പറയേണ്ട ബാധ്യതയുണ്ട്.’’ (വാരാണസി– എം.ടി.വാസുദേവൻ നായർ)

84 വയസായ ഒരാൾ ജീവിത കാലഘട്ടത്തിനിടയിൽ ആയിരം പൂർണ്ണചന്ദ്രന്മാരെ കണ്ടിട്ടുണ്ടാവുമെന്നാണ് കണക്കാക്കപ്പെടുന്നത്. സംഭവ ബഹുലവും ധന്യവുമായ ഒരു സുദീർഘ ജീവിതത്തിൻ്റെ ശോഭായമാനമായ സായം കാലത്തെയാണ് അത് അടയാളപ്പെടുത്തുക.

ഈ ജീവിത ധന്യതയെ, നന്മയുടെയും അറിവിൻ്റെയും അനുഭവത്തിൻ്റെയും അപാരമായ സ്രോതസ്സുകളെ, ആദരിക്കുക എന്നത് വിവേകപൂർണവും വിനീതവുമായ ഒരു സമൂഹത്തിൻ്റെ ഉത്തരവാദിത്വവും സന്തോഷവുമാണെന്ന തിരിച്ചറിവിലാണ് ‘ വയോദീപം’ പദ്ധതിയുടെ പിറവി.

കേരളത്തിൽ തന്നെ ഇതാദ്യമായാണ് ഇങ്ങനെയൊരു പദ്ധതി. ഡിവിഷനിലെ 84 വയസ്സ് പിന്നിട്ട ഓരോ മഹത്ജീവിതങ്ങളെയും അവരുടെ വിടുകളിൽ ചെന്ന് ആദരിക്കുകയും അതോടൊപ്പം അവരുടെ അനുഭവങ്ങൾ ചോദിച്ചറിയുകയും ചെയ്തു കൊണ്ട് അനുഗ്രഹീതമായ ആശയ വിനിമയമാണ് പ്രധാനമായും ‘വയോദീപ’ത്തിലൂടെ ലക്ഷ്യമിടുന്നത്.

32.ഡിവിഷൻ ഡെമോഗ്രാഫി

2022 ലെ ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച്‌ വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷൻ തെയ്യാറാക്കിയ ഡിവിഷൻ പരിധിയിലെ ജനസംഖ്യയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉൾപ്പെടുത്തി ക്രമീകരിച്ച ജനസംഖ്യാ രേഖയാണ് ഡിവിഷൻ ഡെമോഗ്രാഫി.

33.കൗമാരം നാട്ടുനന്മക്ക്

മാനസികവും ശാരീരികവുമായ ഊർജത്തിന്റെ പരകോടിയെന്ന് വിശേഷിപ്പിക്കാവുന്ന ഘട്ടമായ കൗമാരത്തെ നാടിന്റെ പൊതുനന്മയ്ക്കായി പ്രയോജനപെടുത്തുന്ന വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്റെ നേതൃത്വത്തിലുള്ള പദ്ധതിയാണിത്.കൗമാരം നാട്ടുനന്മയ്ക്ക് എന്ന ഈ പദ്ധതിയിൽ ഓരോ വർഷവും പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിൽ പഠനം പൂർത്തിയാക്കുന്ന നൂറ് കണക്കിന് വിദ്യാർത്ഥികളാണ് താല്പര്യം പ്രകടിപ്പിച്ച് രജിസ്റ്റർ ചെയ്യുന്നത്. തങ്ങളുടെ കൗമാര യൗവന ജീവിതത്തിൽ മാസത്തിലെ ഏറ്റവും വിലപ്പെട്ട ഒരു മണിക്കൂറെങ്കിലും പദ്ധതിയിലൂടെ സമൂഹ സേവനത്തിനായി നീക്കി വെക്കുക എന്ന ദൗത്യമാണ് വിദ്യാർത്ഥികൾ ഏറ്റെടുക്കുന്നത്. സമൂഹത്തിന്റെ നാനാ തുറകളിലായി വൈവിധ്യമാർന്ന സേവന പ്രവർത്തന മേഖലകളിലേക്ക് ഡിവിഷന്റെ നേതൃത്വത്തിലുള്ള ഈ പദ്ധതിയിലൂടെ മിടുക്കരായ വിദ്യാർത്ഥികൾ നാടിന്റെ നന്മയുടെ ഭാഗമായി മാറുകയാണ്.

34.വിദ്യാവിളക്ക്

വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷനിലെ നിർദ്ധനരായ പ്രൈമറി,ഹൈസ്കൂൾ വിദ്യാർഥികൾക്ക് പഠന സാമഗ്രികൾ സൗജന്യമായി സംവിധാനിക്കുന്ന ഡിവിഷന്റെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ പദ്ധതിയാണ് ‘വിദ്യാവിളക്ക് ‘.നിർദ്ധനരായ വിദ്യാർത്ഥികളെ ഉത്തരവാദിത്തപെട്ടവരുടെ നേതൃത്വത്തിൽ കണ്ടത്തി അവർക്കാവശ്യമായ പഠന സാമഗ്രികൾ സ്പോൺസർ മാരെ കണ്ടത്തി വാങ്ങിച്ചു കൊടുക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രവർത്തനം

35.ഭരണഘടന പഠന ക്ലബ് (Constitution Learning Club)

സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യയുടെ നിയമസംവിധാനവും നീതിന്യായരംഗവും കടന്നുപോയ വഴിത്താരകളെക്കുറിച്ച് അന്വേഷിക്കുവാനും അഭിമാനിക്കുവാനും ആശയങ്ങൾ പങ്ക്‌വെക്കുവാനുമുള്ള വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്റെ നേതൃത്വത്തിൽ സ്കൂളുകളുടെയും വായനശാലകളുടെയും പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന വേദിയാണ് ഭരണഘടന പഠന ക്ലബ് (Constitution Learning Club).

ക്ലബ്ബിന്റെ പ്രധാന
ലക്ഷ്യങ്ങൾ ഇനി പറയുന്നവയാണ്..
ക്രിയാത്മക ചർച്ചകളിലൂടെ നമ്മുടെ ഭരണഘടനയുടെ ഭൂതകാലത്തെയും വർത്തമാനകാലത്തെയും ഭാവികാലത്തെയും കുറിച്ചുള്ള ചിന്തകൾ പങ്കുവെക്കുക,ഭരണഘടനയുടെ
മൂല്യസംഹിതയും സംവിധാനരൂപങ്ങളും പഠന വിധേയമാക്കുക,ജനങ്ങളുടെ പ്രതീക്ഷകളും അഭിലാഷങ്ങളും ആശയങ്ങളുമെല്ലാം രാജ്യത്തെ ജനങ്ങൾക്ക് മുമ്പിൽ അവതരിപ്പിക്കുന്ന ഭരണഘടനയുടെ ആമുഖത്തെ കുറിച്ചുള്ള ആഴത്തിലുള്ള പഠനം, ഭരണഘടനയുടെ സമഗ്ര ഭാഗങ്ങളെയും ചുരുക്കി ലളിതമായി മനസ്സിലാക്കുവാനുള്ള ക്ലാസ്സുകൾ,രാജ്യത്തെ എല്ലാ ജനങ്ങളെയും ചേർത്ത് നിർത്തുന്ന ആമുഖത്തിലെ വരികൾക്കുള്ള കാലിക പ്രാധാന്യത്തെ സംബന്ധിച്ച സംവാദങ്ങൾ,നിയമ ബോധവത്കരണ ക്ലാസ്സുകൾ സംഘടിപ്പിക്കുക,കുട്ടികൾക്ക് സ്റ്റഡി ടൂർ സംഘടിപ്പിക്കുക

36.റീജിയൺ ഫുഡ്

വടുവ,തുറമാങ്ങ,പെലായില,പുളിപത്തിൽ,ഞെർലട,അരിയുണ്ട,ഇടിയൂന്നി, ശർക്കര ഉപ്പേരി,ചക്ക ചിപ്സ്,കുരു ഉണ്ട,പിഞ്ഞാണത്തപ്പം,കൽത്തപ്പം,കസൂറപ്പം തുടങ്ങിയ അന്യം നിന്നുപോകുന്ന പാരമ്പര്യ വടക്കേ വയനാടൻ ഭക്ഷ്യ വിഭവങ്ങളുടെ നിർമ്മാണം,വിപണനം,പുതു തലമുറക്കുള്ള പരിശീലനം എന്നിവയെ പ്രോത്സാഹിപ്പിക്കുന്ന വെള്ളമുണ്ട ഡിവിഷന്റെ നേതൃത്വത്തിലുള്ള പരിപാടിയാണിത്.

37.ടി.എ ഫോർ ടി.എച്ച്‌

ജില്ലാ പഞ്ചായത്തിൽ നിന്നും ജനപ്രതിനിധികൾക്കായി അനുവദിക്കുന്ന സർക്കാർ യാത്രബത്ത ഇനത്തിൽ തനിക്ക് ലഭിക്കുന്ന ടി.എ. തുക വെള്ളമുണ്ട ഡിവിഷനിലെ നിർദ്ധനരായ പാവപ്പെട്ട വിദ്യാർത്ഥികളുടെ യാത്ര ചിലവിലേക്ക് മാറ്റിവെക്കുന്ന ജുനൈദ് കൈപ്പാണിയുടെ മാതൃക പ്രവർത്തനമാണിത്.
എല്ലാ മാസവും അത്യാവശ്യക്കാർക്കുള്ള തുക സ്കൂളിലെ പ്രധാനാധ്യാപകരുടെ കൈവശം ഏല്പിച്ചു കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.അർഹരായ കുട്ടികൾക്ക് പ്രധാനാദ്ധ്യാപകന്റെ ക്യാബിനിൽ നിന്നും എസ്.ടി തുക നൽകും. ടി.എ ഫോർ ടി.എച്ച്‌ ( ട്രാവലിംഗ് അലവൻസ് ഫോർ ട്രാവലിംഗ് ഹെൽപ്പ് ) എന്ന് നാമകരണം ചെയ്ത പ്രത്യേക ക്യാഷ് ബോക്സുകൾ അതത് സ്കൂളുകളിലെ ഹെഡ്മാസ്റ്ററുടെ ക്യാബിനിൽ നേരിട്ട് ഏല്പിക്കുകയാണ് ചെയ്യുന്നത്.

38.സേഫ് ലേഡി പദ്ധതി

ഡിവിഷനിലെ സ്ത്രീകൾക്ക് സ്വയം സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ കരാട്ടെ പരിശീലന പദ്ധതിയാണ്
സേഫ് ലേഡി (Safe Lady). Funakoshi Shotokan karate-do India യുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

39.മണ്ണറിയാം വിത്തെറിയാം

‘മികച്ച വിളവിന്, മണ്ണ് അറിഞ്ഞ്‌ കൃഷി ചെയ്യാം’ എന്ന സന്ദേശവുമായി ജില്ലാ പഞ്ചായത്തിന്റെ മണ്ണ് പരിശോധന കേന്ദ്രത്തിൽ വെച്ച് മികച്ച സങ്കേതിക വിദ്യയിലുള്ള മണ്ണ് പരിശോധന സൗകര്യം ഉപയോഗപ്പെടുത്താൻ ഡിവിഷനിലെ കർഷകരെ ബോധവത്കരിക്കുന്ന പരിപാടിയാണിത്.
ഇതിന്റെ ഭാഗമായി വെള്ളമുണ്ട ഡിവിഷനിലെ കർഷകർക്ക് പ്രത്യേക ഹെൽപ്പ് ഡെസ്ക് നമ്പർ വഴി
എല്ലാ ബുധനാഴ്ചകളിലും ഫോൺ കൗൺസിലിംഗ് ക്രമീകരിച്ചിരിച്ചിട്ടുണ്ട്.

40.മുച്ചുണ്ട് മുക്ത വെള്ളമുണ്ട

വെള്ളമുണ്ട ഡിവിഷനിൽ മുച്ചുണ്ട് സമ്പൂർണ്ണമായി നിർമാർജനം ചെയ്യുവാനുള്ള സൗജന്യ പദ്ധതിയാണിത്.
സൗജന്യ മുച്ചിറി-മുഖ വൈകല്യ നിവാരണ ക്യാമ്പ് സംഘടിപ്പിച്ച്‌ കൊണ്ട് അർഹരായവരെ കണ്ടെത്തി
പോച്ചപ്പൻ ചാരിറ്റബിൾ ട്രസ്റ്റ്, ജ്യോതിർഗമയ, വയനാട് ഹാർട്ട് ബീറ്റ്സ് ട്രോമാ കെയർ എന്നിവരുമായി സഹകരിച്ച് ജസ്റ്റിസ് കെ.എസ്. ഹെഗ്‌ഡെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്‌ വഴി സൗജന്യ ചികിത്സ ഒരുക്കുന്ന പദ്ധതിയാണിത്.

41.വെള്ളമുണ്ട കമ്പളം

താളബോധത്തിന്‍റെ കൃഷിയറിവുകളുമായി വെള്ളമുണ്ടയുടെ കാര്‍ഷികാവബോധത്തിന് ഊടും പാവും
പകരാൻ വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷൻ ‘തലബല്ലി’ നൽകി സംഘടിപ്പിക്കുന്ന
കമ്പളനാട്ടി ഉത്സവമാണ്‌ വെള്ളമുണ്ട കമ്പളം.ഞാറു നടുമ്പോള്‍ തുടിയും ചീനിയും പാട്ടും ആട്ടവും ആയി വയല്‍വരമ്പത്തു നിന്നു ചെയ്യുന്ന പണിയ-പുലയ സമുദായത്തിന്റെ സവിശേഷ പരമ്പരാഗത കലയാണ് കമ്പളം.

കമ്പളനാട്ടി ജൈവകൃഷിയുടെ പ്രോത്സാഹനത്തില്‍ ഊന്നിയാണ് നടത്തുന്നത്.കൃഷിയെ വിസ്മരിക്കുന്ന പുതിയ തലമുറയ്ക്ക് കൃഷി ജീവിതത്തിന്‍റെ ഭാഗമാണെന്ന തിരിച്ചറിവാണ് കമ്പളനാട്ടി നല്‍കുന്ന പാഠം.
അതേപോലെ കൃഷി ജീവശ്വാസമാണെന്ന ഉറച്ച വിശ്വാസവും താളവുമാണ് കമ്പളനാട്ടി നല്‍കുന്നത്.
വയലുകള്‍ സംരക്ഷിക്കേണ്ടതും നെല്‍കൃഷി സംരക്ഷിക്കേണ്ടതും വരുംതലമുറയുടെ നിലനില്‍പ്പിന് ആവശ്യമാണെന്ന ബോധ്യം കമ്പളനാട്ടിയിലൂടെ പകര്‍ന്നുനല്‍കുവാൻ ശ്രമിക്കുന്നു. കമ്പളനാട്ടി ഉത്സവത്തോടനുബന്ധിച്ച്‌ ഡിവിഷനിലെ മികച്ച കർഷകരെ ആദരിക്കലും സംഘടിപ്പിക്കുന്നുണ്ട്.

42.സെറി കൾച്ചർ സെൽ

വെള്ളമുണ്ട ഡിവിഷൻ പരിധിയിൽ സെറികൾച്ചർ കൃഷി ചെയ്യാൻ താല്പര്യമുള്ള കാർഷകർക്ക് സഹായവും നിർദ്ദേശങ്ങളും പ്രോത്സാഹനവും നൽകുവാനുള്ള ഹെൽപ് ഡെസ്ക് സൗകര്യമാണ് Sericulture Cell കൊണ്ട് ഉദ്ദേശിക്കുന്നത്.

മികച്ച വരുമാനം കണ്ടെത്തുന്നതിനുള്ള പുതുവഴിയാണ് സെറി കൾച്ചർ. സെറി കൾച്ചർ പരിപോഷിപ്പിക്കുന്നതിനു വേണ്ടിയുള്ള പ്രത്യേക പ്രചാരണ പ്രോത്സാഹന പരിപാടികൾ സെൽ വഴി നടത്തുന്നുണ്ട്.

ഡിവിഷന്റെ Sericulture Cell മുഖേന സെറികൾച്ചറിനെ വെള്ളമുണ്ടയിലെ കൂടുതൽ കർഷകരിലേക്ക് എത്തിക്കുവാൻ സാധിച്ചു എന്നതാണ് ഇതിന്റെ സവിശേഷത.

43.മൂവ് ഓൺ

വെള്ളമുണ്ടയിലെ മുഴുവൻ ആവശ്യക്കാർക്കും സൗജന്യമായി ക്രിത്രിമ കാൽ-കൈ കാലിപ്പർ നൽകുന്ന പദ്ധതിയാണ് Move on. സോഷ്യൽ സർവീസ് ഓർഗനൈസേഷനുമായി ചേർന്നാണ് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്റെ നേതൃത്വത്തിൽ Move on പദ്ധതി നടപ്പിലാക്കുന്നത്

44.പാദ സ്പർശം
വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷൻ പരിധിയിലെ മുഴുവൻ ഭിന്നശേഷിക്കാർക്കും ആവശ്യാനുസരണം സൗജന്യമായി പാദരക്ഷ നൽകുന്ന പദ്ധതിയാണിത്.

45.ഡിവിഷൻ ബുള്ളറ്റിൻ

വെള്ളമുണ്ട ഡിവിഷനിലെ വികസന പ്രവർത്തനങ്ങളും ക്ഷേമ പദ്ധതികളും അതുപോലെ പൗരന്മാർ അറിഞ്ഞിരിക്കേണ്ട പൊതുവായ അറിയിപ്പുകളും സർക്കാർ നിർദേശങ്ങളും പൊതുജനങ്ങളെ അറിയിക്കുക എന്ന ഉദ്ദേശത്തോടെയുള്ള സോഷ്യൽ മീഡിയ സംവിധാനമാണ് Division Bullettin എന്നത്.
46.പുസ്തക വിനിമയം

നിലവിൽ ഉള്ളതും പുതുതായി ആരഭിക്കുന്നതുമായ ലൈബ്രറികൾക്ക് വേണ്ടി പൊതുജനങ്ങളിൽ നിന്നും മറ്റുമായി പുസ്തകങ്ങൾ ശേഖരിച്ച് നൽകുന്ന പദ്ധതിയാണിത്.

47.ലോക്കൽ ടൂറിസം പ്രമോഷൻ സെൽ

ടൂറിസ്റ്റുകളെ ആകർഷിക്കാൻ സാധ്യതയുള്ള വെള്ളമുണ്ട ഡിവിഷൻ പരിധിയിലുള്ള പ്രദേശങ്ങളെ കുറിച്ച് പരിചയപ്പെടുത്തുകയും സന്ദർശകർക്ക് വേണ്ട സഹായ നിർദേശങ്ങൾ നൽകുകയും ചെയ്യുന്ന പ്രവർത്തനങ്ങളാണ് Local Tourism Promotion Cell എന്നത് കൊണ്ട് ലക്ഷ്യമിടുന്നത്.

  1. കളർ വെഡ്സ്(Weds Bank)

വിവാഹ വസ്ത്രം വാങ്ങാൻ പണമില്ലാത്തതിന്റെ പേരിൽ ഡിവിഷൻ പരിധിയിൽ ആരും സങ്കടപ്പെടരുത് എന്ന ഉദ്ദേശം മുൻ നിർത്തിയുള്ള പദ്ധതിയാണ്‌ Colour Weds അഥവാ വെഡ്സ് ബാങ്ക്

വിവാഹ വസ്ത്രം ആവശ്യമുള്ള നിർദ്ധനരായ വധു വരന്മാർക്കു തികച്ചും സൗജന്യമായി സംഘടിപ്പിച്ചു നൽകുന്ന വസ്ത്രങ്ങൾ ഒന്നും തന്നെ തിരികെ നൽകേണ്ടതില്ല എന്നതാണ് ഇതിന്റെ പ്രത്യേകത.
പെൺകുട്ടികളുടെ മാത്രം വിവാഹ സ്വപ്നങ്ങൾക്ക് നിറം പകരുക എന്നത് മാത്രമല്ല വരന്മാർക്കും സൗജന്യമായി വിവാഹ വസ്ത്രം സംഘടിപ്പിച്ചു നൽകുന്നു എന്നതാണ് ഈ പദ്ധതിയുടെ സവിശേഷത

49.മത്സരിക്കാം ഉദ്‌ഘാടകനാവാം

ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ പദ്ധതികളുടെ ഉദ്‌ഘാടനാവാൻ പൊതുജനങ്ങൾക്ക് അവസരം നൽകുന്ന പരിപാടിയാണിത്. ചില പദ്ധതികളുടെഉദ്‌ഘാടനത്തോടനുബന്ധിച്ച്‌ കായിക കലാ മത്സരങ്ങൾ സംഘടിപ്പിക്കുകയും അതിൽ ഒന്നാമത് എത്തുന്ന ആൾക്ക് പദ്ധതി ഉദ്‌ഘാടനം ചെയ്യുവാനുള്ള അവസരം നൽകുകയും ചെയ്യുന്നു.

50.ഹിസ്റ്ററി ടോക്
വെള്ളമുണ്ട ഡിവിഷന്റെ ചരിത്രവുമായി ബന്ധപ്പെട്ട ചർച്ചകളും സംവാദങ്ങളും പ്രോത്സാഹിപ്പിക്കുന്ന പരിപാടിയാണിത്. വെള്ളമുണ്ടയുടെ ചരിത്ര പശ്ചാത്തലം വീഡിയോ സീരിസിലൂടെ വിവിധ ഭാഗങ്ങളായി ജുനൈദ് കൈപ്പാണി തന്നെ മുൻ കൈ എടുത്തു അവതരിപ്പിക്കുന്നുണ്ട്. പുതിയ തലമുറയിൽ പ്രാദേശിക ചരിത്രാവബോധം ഉണ്ടാക്കുവാനുള്ള ശ്രമങ്ങളെയാണ്
History Talk എന്നത് കൊണ്ട് ലക്ഷ്യമിടുന്നത്‌.

ജനപ്രിയ ജനപ്രതിനിധി

തനതും വ്യത്യസ്തവുമായ പ്രവർത്തന പരിപാടികളാണ് ജുനൈദ് കൈപ്പാണിയെ ജനപ്രിയ ജനപ്രതിനിധിയാക്കി മാറ്റുന്നത് .”നാടിന്റെ നാനാതുറകളിലും പുരോഗതിയുടെ വെള്ളിവെളിച്ചം പ്രസരിപ്പിക്കുന്ന ഓരോ വികസന സംരംഭങ്ങളെയും കുറിച്ചറിയുക എന്നത് പൗരന്മാരുടെ അവകാശവും ആഹ്ലാദവുമാണ്‌ അത് അറിയിക്കുക എന്നത് ജനപ്രതിനിധിയുടെ ഉത്തരവാദിത്തവുമാണ് ‘
ഒരു ലക്ഷം Followers തന്റെ ഫേസ്ബുക്ക് പേജിലായപ്പോൾ പോസ്റ്റ് ചെയ്ത നന്ദി കുറിപ്പിൽ ജുനൈദ് കൈപ്പാണി എഴുതിയ വാചകങ്ങളാണിത്.

നാടിന്റെ സമഗ്രവും സമ്പൂർണ്ണവുമായ പുരോഗതിക്ക്‌ വേണ്ടി ജുനൈദ് കൈപ്പാണി നടത്തുന്ന ശ്രമങ്ങൾ ഇന്ത്യൻ വികേന്ദ്രീകരണ ജനാധിപത്യ സംവിധാനത്തിന് പുത്തൻ മാതൃകയാവുകയാണ്.
ജനപ്രിയ ജനപ്രതിനിധിയായി മാറിയ ജുനൈദിന്റെ മുന്നേറ്റം രാജ്യം കൗതുകത്തോടെയാണ് നിരീക്ഷിക്കുന്നത്.

പോരാട്ട വഴിയിൽ കരുത്തുറ്റ നേതൃത്വം

വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും എൽ.ഡി.എഫ് ജില്ലാ പഞ്ചായത്ത് പാർലമെന്ററി പാർട്ടി ലീഡറുമായ ജുനൈദ് കൈപ്പാണി നിലവിലെ ജനതാദൾ എസ് ജില്ലാ ജനറൽ സെക്രട്ടറിയാണ്.

വിദ്യാർത്ഥി ജനതാദൾ സംസ്ഥാന പ്രസിഡന്റ്,ദേശീയ സെക്രട്ടറി എന്നീ നിലകളിലും യുവജനതാദൾ സംസ്ഥാന സെക്രട്ടറി,ദേശീയ സമിതിയംഗം എന്നീ ചുമതലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
ജനതാദൾ എസ് സംസ്ഥാന കമ്മിറ്റിയംഗമായും ജില്ലാ വൈസ് പ്രസിഡന്റായും ചുമതല വഹിച്ചിരുന്നു.

യുവജനസേവാദൾ ദേശീയ പ്രസിഡന്റ്, മാതൃഭൂമി സ്റ്റഡി സർക്കിൾ ജില്ലാ പ്രസിഡന്റ്,മൗലാനാ ആസാദ് കൾച്ചറൽ ഫോറം സ്റ്റുഡന്റ്സ്‌ വിങ്ങ് സംസ്ഥാന കൺവീനർ,കേരള മദ്യ വർജ്ജന സമിതി സംസ്ഥാന വർക്കിങ് പ്രസിഡന്റ്‌, ബസ് പാസഞ്ചേഴ്‌സ് കൗൺസിൽ ജില്ലാ സെക്രട്ടറി,പ്രവാസി ജനത കൾച്ചറൽ ഫോറം (പി.ജെ.സി.എഫ്) ഖത്തർ ചാപ്റ്റർ പ്രസിഡന്റ്എന്നി ചുമതലകളും വഹിച്ചിട്ടുണ്ട്. ഹിന്ദ് മസ്ദൂർ സഭ(എച്ച്‌.എം.എസ്) ജില്ലാ സെക്രട്ടറിയും ലെറ്റസ്‌ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനും അഗ്രിലാഡ്‌ ,പ്രോഗ്രസ്സ് ഫൗണ്ടേഷൻ ഡയറക്ടറുമാണ്. കേരള ചേമ്പർ ഓഫ് ഡിസ്ട്രിക്ട് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി,സുഗതവനം ചാരിറ്റബിൾ ട്രസ്റ്റ് സംസ്ഥാന കോർഡിനേറ്റർ, വൈഡ് ലൈവ് ന്യൂസ് പോർട്ടലിന്റെ എഡിറ്റർകേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ(കില) യുടെ എക്സ്റ്റൻഷൻ ഫാക്കൽറ്റി എന്നീ നിലകളിലും പ്രവർത്തിക്കുന്നുണ്ട്. പി.എൻ പണിക്കർ ഫൌണ്ടേഷൻ ജില്ലാ വൈസ് ചെയർമാൻ,സിദ്റ ലിബറൽ ആർട്സ് കോളേജിന്റെ കമ്മ്യൂണിറ്റി എൻഗേജ്മെന്റ് ഡയറക്ടർ എന്നീ ചുമതലകളും വഹിക്കുന്നുണ്ട്

സാമൂഹ്യ-സാംസ്ക്കാരിക രംഗത്ത് നിറഞ്ഞു നിൽക്കുന്ന സജീവ സാന്നിധ്യം കു‌ടിയായ ജുനൈദ് നിരവധി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. ‘രാപ്പാർത്ത നഗരങ്ങൾ’ എന്ന യാത്രാവിവരണത്തിനു മീഡിയ എക്സലൻസി അവാർഡു ലഭിച്ചിട്ടുണ്ട്. മികച്ച പൊതുപ്രവർത്തകനുള്ള ധർമികം അവാർഡും ശ്രീനാരായണ ഗുരു സംസ്‌കാരിക പരിഷത്ത് പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

ഹൈസ്കൂൾ കാലഘട്ടത്തിൽ എസ്.എഫ്.ഐ യിലൂടെയാണ് ജുനൈദിന്റെ രാഷ്ട്രീയ പ്രവേശം. എസ്.എഫ്.ഐ. വെള്ളമുണ്ട യൂണിറ്റ് പ്രസിഡന്റ്,പനമരം ഏരിയ പ്രസിഡന്റ് , ഏരിയ സെക്രട്ടറി, വയനാട് ജില്ലാ കമ്മിറ്റിയംഗം എന്നി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ആ കാലയളവിൽ വയനാട്ടിൽ നടന്ന സ്കൂളുകളിലെ കമ്പ്യൂട്ടർ പഠന ഫീസ് സമരം ,വയനാട് ഗവ. എഞ്ചിനീയറിംഗ് കോളേജ് ജില്ലയിൽ തന്നെ നിലനിർത്തണമെന്നാവശ്യപെട്ട് നടന്ന സമരം, ബസ് കൺസെൻഷനുമായി ബന്ധപ്പെട്ട സമരം തുടങ്ങി നിർണായകമായ നിരവധി വിദ്യാർത്ഥി പ്രക്ഷോഭങ്ങളിൽ മുൻ നിരയിൽ നിന്ന്കൊണ്ട് പങ്കാളിയായിട്ടുണ്ട്.

2004 ൽ രജനി എസ് ആനന്ദ് എന്ന നിർദ്ധന വിദ്യാർത്ഥിനിയുടെ ആത്മഹത്യയിലേക്ക് നയിച്ച സ്വാശ്രയ വിദ്യാഭ്യാസ കച്ചവടത്തിനെതിരെയും ജാതിവെറിക്കെതിരെയും കേരളത്തിൽ വ്യാപകമായി നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ ഭാഗമായി വയനാട്ടിൽ നടന്ന സമരങ്ങളിൽ ഹൈസ്കൂൾ വിദ്യാർത്ഥിയായിരുന്നിട്ടും നേതൃത്വപരമായ പങ്ക് വഹിച്ചു ശ്രദ്ധേയമാകാൻ ജുനൈദ് കൈപ്പാണിക്ക് സാധിച്ചിട്ടുണ്ട്.

കോളേജ് കാലഘട്ടത്തിലാണ് വിദ്യാർത്ഥി ജനതയിൽ ആകൃഷ്ടനാവുന്നത്‌. ഇന്ത്യൻ രാഷ്ട്രീയത്തിലെ സോഷ്യലിസ്റ്റ് പരീക്ഷണങ്ങളെകുറിച്ചുളള വായനകൾ ജുനൈദിനെ ജനതാ രാഷ്ട്രീയത്തിലെത്തിച്ചു.
സോഷ്യലിസ്റ്റ് സ്റ്റുഡന്റസ് ഓർഗനൈസേഷന്റെ മാനന്തവാടി നിയോജക മണ്ഡലം പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, 2007 ഫെബ്രുവരിയിൽ ചങ്ങനാശ്ശേരി വെച്ച് നടന്ന സംസ്ഥാന സമ്മേളനത്തോടെ എസ്.എസ്.ഒ സംസ്ഥാന കമ്മിറ്റിയംഗമായി.

കർണാടകയിൽ വീരേന്ദ്ര പാട്ടീൽ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ക്യാമ്പസ് വിദ്യാർത്ഥി രാഷ്ട്രീയവും സ്റ്റുഡന്റ് യൂണിയൻ ഇലക്ഷനും നിരോധിച്ചിരുന്നു. രണ്ട് പതിറ്റാണ്ടുകൾ പിന്നിട്ട ആ നിരോധനം മറികടക്കാൻ ഓർഡിനൻസ് ഇറക്കി ക്യാമ്പസ് രാഷ്ട്രീയം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് വിദ്യാർത്ഥി ജനതാദൾ കർണാടക ഘടകം 2008 ജുലൈയിൽ ബാംഗ്ലൂർ റേസ് കോഴ്സ്‌ ജംഗ്ഷനിൽ നടത്തിയ ” Re-introduce student politics ” എന്ന മുദ്രാവാക്യം കൊണ്ട് ശ്രദ്ധേയമായ ഉപവാസ സമരത്തിൽ പങ്കെടുത്തിട്ടുണ്ട്. കർണാടക ജനതാദൾ രാഷ്ട്രീയത്തിലെ പ്രമുഖരുമായി അടുത്ത സൗഹൃദ വലയമുണ്ടാകാൻ
വിദ്യാർത്ഥി ജനതാദൾ ദേശീയ സെക്രട്ടറിയായി പ്രവർത്തിച്ചത് ജുനൈദിന് സഹായകമായി.

2011ൽ വിദ്യാർത്ഥി ജനതാദളിന്റെ കേരളാ യൂണിവേഴ്സിറ്റി യൂണിയൻ പാർലിമെന്ററി പാർട്ടി ലീഡറായും തുടർന്ന് യൂണിവേഴ്സിറ്റി യൂണിയൻ വൈസ് ചെയർമാനായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കേരള യൂണിവേഴ്സിറ്റി യൂണിയന്റെ ചരിത്രത്തിലെ ആദ്യത്തെ വയനാട്ടുകാരനായ വൈസ് ചെയർമാൻ എന്ന പ്രത്യേകതയുമുണ്ട്.
അന്ന് ജനതാദൾ എസ് ദേശീയ പ്രസിഡന്റും മുൻ പ്രധാനമന്ത്രിയുമായ ദേവഗൗഡയുടെ പ്രത്യേക അഭിനന്ദനത്തിനു അർഹനായിട്ടുണ്ട്.

കോമേഴ്‌സിൽ ബിരുദവും ബിരുദാനന്തര ബിരുദവും ബി.എഡും ഉള്ള ജുനൈദ് മനഃശാസ്ത്രത്തിൽ പി.ജി.യും കരസ്ഥമാക്കിയിട്ടുണ്ട്. വെള്ളമുണ്ടയിൽ ജനനം. പിതാവ് മമ്മൂട്ടി കൈപ്പാണി. മാതാവ് സുബൈദ.ഭാര്യ ജസ്‌ന ജുനൈദ്(അധ്യാപിക). മകൻ ആദിൽ ജിഹാൻ.മകൾ ജെസ ഫാത്തിമ.

എ.യു.പി.സ്കൂൾ വെള്ളമുണ്ട, ജി.എം.എച്ച്.എസ്.എസ് വെള്ളമുണ്ട,സെന്റ്.ജോസഫ് എച്ച്.എസ്.എസ് കല്ലോടി എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം.കാലിക്കറ്റ് യൂണിവേഴ്സിറ്റി,കേരള സർവകലാശാല,അണ്ണാമലൈ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലാണു ഉപരിപഠനം.ലെറ്റസ്‌ എഡ്യൂക്കേഷൻ സെന്റർ, നല്ലൂർനാട്‌ എ.എം.എംആർ ഗവ.ഹയർസെക്കണ്ടറി സ്കൂൾ,മഹാരാഷ്ട്ര നാസിക് ഇംഗ്ലിഷ് സ്കൂൾ,സിദ്റ ലിബറൽ ആർട്സ് ആന്റ് സയൻസ് കോളേജ് എന്നിവിടങ്ങളിൽ അധ്യാപകനായി പ്രവർത്തിച്ച ജുനൈദ് മികച്ചൊരു വിദ്യാഭ്യാസ പ്രവർത്തകൻ കൂടിയാണ്.

കിലയുടെയും ഡിജിറ്റൽ സർവകലാശാലയുടെയും സഹകരണത്തോടെ ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി നടത്തുന്ന ‘വികേന്ദ്രീകരണവും പ്രാദേശികഭരണ നിർവഹണവും’ എന്ന സർട്ടിഫിക്കറ്റ് കോഴ്സ്‌ പൂർത്തിയാക്കിയ ജുനൈദ് നിലവിൽ ജനാധിപത്യവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ടൊരു
ഗ്രന്ഥരചനയുടെ പണിപ്പുരയിലാണ്.

പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Tags: #Kerala#Latest News#News

Related Posts

തിരുവനന്തപുരം കോർപറേഷന് സ്വന്തം ഭവനപദ്ധതി; ബിജെപിയുടെ ആദ്യ ബജറ്റ് അവതരിപ്പിച്ച് ആശാനാഥ്
Kerala

തിരുവനന്തപുരം കോർപറേഷന് സ്വന്തം ഭവനപദ്ധതി; ബിജെപിയുടെ ആദ്യ ബജറ്റ് അവതരിപ്പിച്ച് ആശാനാഥ്

February 24, 2026
എം പി വീരേന്ദ്രകുമാർ എന്ന സോഷ്യലിസ്റ്റ് :ജുനൈദ് കൈപ്പാണി ഓർക്കുന്നു!
Kerala

എം പി വീരേന്ദ്രകുമാർ എന്ന സോഷ്യലിസ്റ്റ് :ജുനൈദ് കൈപ്പാണി ഓർക്കുന്നു!

February 21, 2026
കുറ്റ്യാടിയിലെ തര്‍ക്കത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ;
Kerala

കുറ്റ്യാടിയിലെ തര്‍ക്കത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ;

February 12, 2026
Load More

Leave a Reply Cancel reply

Your email address will not be published. Required fields are marked *

I agree to the Terms & Conditions and Privacy Policy.

  • Trending
  • Comments
  • Latest
കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

February 11, 2024

കടുത്ത പനി: കൊടിയത്തൂരിൽ 11 വയസുകാരി മരണപ്പെട്ടു; നിപ സംശയിക്കപ്പെട്ടിരുന്നെങ്കിലും പരിശോധനാ ഫലം നെഗറ്റീവായിരുന്നു

October 19, 2023
ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

April 26, 2024

കോഴിക്കോട് മാവൂരിൽ ഫോൺ നൽകി സ്കൂൾ വിദ്യാർത്ഥിനിയെ വശീകരിക്കൽ; പോക്സോ വകുപ്പ് പ്രകാരം താത്തൂർ സ്വദേശി അറസ്റ്റിൽ

October 5, 2021

സൗദിയിൽ 10 വർഷത്തെ സേവനത്തിന് ശേഷം കരാർ പുതുക്കൽ ഇല്ല

0

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 120 രൂപയുടെ കുറവ്‌

0

കാസര്‍കോട് മോഷണത്തിനായി കട കുത്തിത്തുറക്കുന്നതിനിടെ രണ്ട് പേര്‍ പിടിയില്‍

0

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ 7ാം വാര്‍ഷികവും മെഗാബമ്പര്‍ സമ്മാനദാനവും നിർവഹിച്ചു.

0
ഇറാൻ–ഇസ്രയേൽ സംഘര്‍ഷം രൂക്ഷം; ഗള്‍ഫ് മേഖലയിലും സ്ഫോടനങ്ങൾ, ഖത്തർ, കുവൈത്ത്, യുഎഇ വ്യോമപാതകള്‍ അടച്ചു

ഇറാൻ–ഇസ്രയേൽ സംഘര്‍ഷം രൂക്ഷം; ഗള്‍ഫ് മേഖലയിലും സ്ഫോടനങ്ങൾ, ഖത്തർ, കുവൈത്ത്, യുഎഇ വ്യോമപാതകള്‍ അടച്ചു

February 28, 2026
തിരുവനന്തപുരം കോർപറേഷന് സ്വന്തം ഭവനപദ്ധതി; ബിജെപിയുടെ ആദ്യ ബജറ്റ് അവതരിപ്പിച്ച് ആശാനാഥ്

തിരുവനന്തപുരം കോർപറേഷന് സ്വന്തം ഭവനപദ്ധതി; ബിജെപിയുടെ ആദ്യ ബജറ്റ് അവതരിപ്പിച്ച് ആശാനാഥ്

February 24, 2026
ബലാത്സംഗ കേസ് ; റാപ്പര്‍ വേടനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്

തൃശ്ശൂരിൽ രജിസ്റ്റർ വിവാഹം; സന്തോഷവാർത്ത അറിയിച്ചു വേടൻ

February 20, 2026
എം പി വീരേന്ദ്രകുമാർ എന്ന സോഷ്യലിസ്റ്റ് :ജുനൈദ് കൈപ്പാണി ഓർക്കുന്നു!

എം പി വീരേന്ദ്രകുമാർ എന്ന സോഷ്യലിസ്റ്റ് :ജുനൈദ് കൈപ്പാണി ഓർക്കുന്നു!

February 21, 2026

Recent News

ഇറാൻ–ഇസ്രയേൽ സംഘര്‍ഷം രൂക്ഷം; ഗള്‍ഫ് മേഖലയിലും സ്ഫോടനങ്ങൾ, ഖത്തർ, കുവൈത്ത്, യുഎഇ വ്യോമപാതകള്‍ അടച്ചു

ഇറാൻ–ഇസ്രയേൽ സംഘര്‍ഷം രൂക്ഷം; ഗള്‍ഫ് മേഖലയിലും സ്ഫോടനങ്ങൾ, ഖത്തർ, കുവൈത്ത്, യുഎഇ വ്യോമപാതകള്‍ അടച്ചു

February 28, 2026
തിരുവനന്തപുരം കോർപറേഷന് സ്വന്തം ഭവനപദ്ധതി; ബിജെപിയുടെ ആദ്യ ബജറ്റ് അവതരിപ്പിച്ച് ആശാനാഥ്

തിരുവനന്തപുരം കോർപറേഷന് സ്വന്തം ഭവനപദ്ധതി; ബിജെപിയുടെ ആദ്യ ബജറ്റ് അവതരിപ്പിച്ച് ആശാനാഥ്

February 24, 2026
ബലാത്സംഗ കേസ് ; റാപ്പര്‍ വേടനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്

തൃശ്ശൂരിൽ രജിസ്റ്റർ വിവാഹം; സന്തോഷവാർത്ത അറിയിച്ചു വേടൻ

February 20, 2026
എം പി വീരേന്ദ്രകുമാർ എന്ന സോഷ്യലിസ്റ്റ് :ജുനൈദ് കൈപ്പാണി ഓർക്കുന്നു!

എം പി വീരേന്ദ്രകുമാർ എന്ന സോഷ്യലിസ്റ്റ് :ജുനൈദ് കൈപ്പാണി ഓർക്കുന്നു!

February 21, 2026
PressLive TV

Follow Us

Browse by Category

  • Alappuzha
  • Entertainment
  • Ernakulam
  • Financial
  • Forex News
  • Gulf
  • Health
  • Idukki
  • International
  • Kannur
  • Kasaragod
  • Kerala
  • Kollam
  • Kottayam
  • Kozhikode
  • Life
  • Malappuram
  • National
  • Palakkad
  • Pathanamthitta
  • Political
  • Sports
  • Technology
  • Thiruvananthapuram
  • Thrissur
  • Uncategorized
  • Wayanad

Recent News

ഇറാൻ–ഇസ്രയേൽ സംഘര്‍ഷം രൂക്ഷം; ഗള്‍ഫ് മേഖലയിലും സ്ഫോടനങ്ങൾ, ഖത്തർ, കുവൈത്ത്, യുഎഇ വ്യോമപാതകള്‍ അടച്ചു

ഇറാൻ–ഇസ്രയേൽ സംഘര്‍ഷം രൂക്ഷം; ഗള്‍ഫ് മേഖലയിലും സ്ഫോടനങ്ങൾ, ഖത്തർ, കുവൈത്ത്, യുഎഇ വ്യോമപാതകള്‍ അടച്ചു

February 28, 2026
തിരുവനന്തപുരം കോർപറേഷന് സ്വന്തം ഭവനപദ്ധതി; ബിജെപിയുടെ ആദ്യ ബജറ്റ് അവതരിപ്പിച്ച് ആശാനാഥ്

തിരുവനന്തപുരം കോർപറേഷന് സ്വന്തം ഭവനപദ്ധതി; ബിജെപിയുടെ ആദ്യ ബജറ്റ് അവതരിപ്പിച്ച് ആശാനാഥ്

February 24, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2020 PressLive TV

No Result
View All Result
  • HOME
  • KERALA
    • KASARAGOD
    • KANNUR
    • WAYANAD
    • KOZHIKODE
    • MALAPPURAM
    • PALAKKAD
    • THRISSUR
    • ERNAKULAM
    • IDUKKI
    • KOTTAYAM
    • ALAPPUZHA
    • PATHANAMTHITTA
    • KOLLAM
    • THIRUVANANTHAPURAM
  • NATIONAL
  • GULF
  • INTERNATIONAL
  • HEALTH
  • POLITICAL
  • SPORTS
  • TECHNOLOGY
  • FINANCIAL
  • LIFE
  • Entertainment

© 2020 PressLive TV

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

error: Content is copyrighted to PressLive TV !!
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.