ബെംഗളൂരുവിലെ ആടുഗോഡി എം.ആർ. നഗരത്തിൽ കാലുകൾക്കും സംസാരശേഷിക്കും വെല്ലുവിളിയുള്ള യുവതിയെ അസം സ്വദേശി വിഘ്നേഷ് ബലാത്സംഗം ചെയ്തു. നവംബർ 9-ന് വീട്ടിലുള്ളവർ വിവാഹ ചടങ്ങിനായി പോയിരിക്കെയാണ് പ്രതി വാതിൽ തള്ളിത്തുറന്ന് അകത്ത് കയറി അതിക്രമം നടത്തിയത്. മടങ്ങിയെത്തിയ ബന്ധുക്കൾ വാതിൽ പൂട്ടിയ നിലയിൽ കണ്ടതോടെ നാട്ടുകാർ സഹായത്തോടെ പൊളിച്ച് അകത്ത് കയറി പ്രതിയെ പിടികൂടി പൊലീസിന് കൈമാറി. തുടർന്ന് വീടിനുള്ളിൽ നിന്നും പിടികൂടിയ യുവാവിനെ നാട്ടുകാർ തല്ലി. വിഘ്നേഷിനെ തുടർന്ന് പൊലീസിന് കൈമാറി. ബന്ധുക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










