തിരുവനന്തപുരം: ലോകായുക്ത നിയമം ഭേദഗതി ചെയ്യുന്ന ഓർഡിനൻസിൽ ഒപ്പിടരുതെന്നും രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം ഗവർണറെ കണ്ടു. നിയമസഭ പാസാക്കിയ നിയമം ഭേദഗതി ചെയ്യാൻ കോടതിക്ക് മാത്രമേ അധികാരമുള്ളൂ എന്ന നിയമമന്ത്രിയുടെ ന്യായീകരണം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വീണ്ടും തള്ളി. മുഖ്യമന്ത്രിക്കും ആർ ബിന്ദുവിനുമെതിരായ ലോകായുക്തയിലുള്ള കേസുകളാണ് ഓർഡിനൻസിന് പിന്നില്ലെന്ന ആക്ഷേപമാണ് പ്രതിപക്ഷം ആവർത്തിക്കുന്നത്.
ഓർഡിനൻസ് ചട്ടവിരുദ്ധവും കോടതി വിധികളുടെ ലംഘനമാണെന്ന് വിവിധ കേസുകളുൾ ചൂണ്ടിക്കാട്ടിയാണ് ഗവർണ്ണറുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ലോക്പാൽ നിലവിൽ വന്നിരിക്കെ സമാന നിയമത്തിൽ സംസ്ഥാനങ്ങൾക്ക് ഭേദഗതി വരുത്താനാകില്ല. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരായ ക്വാവാറണ്ടോ കേസ് നിലനിൽക്കുമെന്ന ജയലളിത കേസിലെ വിധിയും നിയമസഭ പാസ്സാക്കിയ നിയമം ഭരണഘടനാ വിരുദ്ധമാണോ എന്ന് പരിശോധിക്കേണ്ടത് കോടതിയാണെന്ന് സുപ്രീം കോടതി വിധിയും ഉന്നയിച്ചാണ് നിയമമമന്ത്രിയുടെ വാദങ്ങളെ പ്രതിപക്ഷം തള്ളുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.