നിപ്പക്കെതിരെ പോരാടി മരിച്ച സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷ് തിങ്കളാഴ്ചയാണ് വീണ്ടും വിവാഹിതനായത്. വടകര ലോകനാർ കാവ് ക്ഷേത്രത്തിൽ വെച്ചാണ് സജീഷ് അധ്യാപികയായ പ്രതിഭയെ വിവാഹം കഴിച്ചത്. സജീഷിന്‍റെ മക്കളായ റിതുൽ, സിദ്ധാർത്ഥ് എന്നിവര്‍ ചടങ്ങില്‍ ഉണ്ടായിരുന്നു. ചടങ്ങ് തീര്‍ത്തും ലളിതമായിരുന്നു.
സോഷ്യല്‍ മീഡിയ വളരെ ആവേശത്തോടെയാണ് ഈ വാര്‍ത്തയെ ഏറ്റെടുത്തത്. നടന്‍ നിർമൽ പാലാഴി സജീഷ് പ്രതിഭ വിവാഹത്തിന്‍റെ ഒരു വീഡിയോയ്ക്ക് ഇട്ട കമന്‍റാണ് ഇപ്പോള്‍ വൈറലാകുന്നത്. പെങ്ങളെ…ഞങ്ങളെ(മലയാളികളുടെ)പെങ്ങളെ കുട്ടികളെ പൊന്നു പോലെ നോക്കണേ എന്നാണ് വീഡിയോക്ക് താഴെ നിര്‍മ്മല്‍ എഴുതിയത്. ഒരുപാട് പേർ നിര്‍മ്മലിന്‍റെ കമന്‍റിന് ലൈക്ക് നല്‍കിയിട്ടുണ്ട്. മക്കളെ പൊന്നുപോലെ നോക്കണേ എന്നാണ് കമന്റുകൾ കൂടുതലും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.