കോട്ടയം ചങ്ങനാശേരി കറുകച്ചാലില്‍പൊലീസ് സ്റ്റേഷന് മുന്നില്‍ വെച്ച് പെണ്‍കുട്ടിക്ക് കുത്തേറ്റു. പെണ്‍കുട്ടിയുടെ മുന്‍ സുഹൃത്താണ് കുത്തിയത്.കറുകച്ചാല്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ ഉച്ചയോടെയാണ് സംഭവം നടന്നത്. സംഭവത്തില്‍ പാമ്പാടി പൂതക്കുഴി സ്വദേശി അഖിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സുഹൃത്തിനൊപ്പം കറുകച്ചാലില്‍ വന്നതായിരുന്നു പാമ്പാടി കുറ്റക്കല്‍ സ്വദേശിനിയായ പെണ്‍കുട്ടി. മുന്‍ സുഹൃത്തായ അഖില്‍ കത്രിക കൊണ്ടാണ് ആക്രമിച്ചത്. കൈ വിരലിന് കുത്തേറ്റ പെണ്‍കുട്ടി പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറി. തുടര്‍ന്ന് പെൺകുട്ടിയെ സമീപത്തെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. ആക്രമണം പ്രണയപ്പകയെ തുടര്‍ന്നാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









