തിരുവനന്തപുരം: ബസിനു മുന്നിൽ മുഖമമര്‍ത്തി കരയുകയായിരുന്ന ഡ്രൈവർ പൊന്നുക്കുട്ടന്റെ കരച്ചില്‍ കേട്ട് അധികൃതർ. ചങ്ങനാശേരി മുതൽ വേളാങ്കണ്ണി വരെയുള്ള കെഎസ്ആർടിസി സൂപ്പർ എക്സ്പ്രസ് അതേപടി നിലനിർത്താൻ സിഎംഡി നിർദേശിച്ചു.
ചങ്ങനാശേരി-വേളാങ്കണ്ണി അന്തർസംസ്ഥാന സർവീസ് സൂപ്പർ ഡീലക്‌സായി ഉയർത്തുന്നതിന്റെ ഭാഗമായാണ് റൂട്ട് സ്വിഫ്റ്റിന് കൈമാറാൻ തീരുമാനിച്ചത്. വർഷങ്ങളായി താൻ ഓടിക്കുന്ന റൂട്ടും ബസും നിന്നുപോവുന്നതില്‍ ഓർത്ത് വിഷമിച്ച ഡ്രൈവർ ബസിൽ മുഖം അമർത്തി കരുയന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.
ഡ്രൈവർ പൊന്നുക്കുട്ടനും ബസിലെ മറ്റ് ജീവനക്കാരും ബസിന്റെ സംരക്ഷണം നന്നായി നടത്തുന്നതായും യാത്രക്കാരുമായി നല്ല ബന്ധം പുലർത്തുന്നതായും പരിശോധനയിൽ കണ്ടെത്തി. നിരവധി സ്ഥിരം യാത്രക്കാർ ഈ ബസിനെയാണ് ആശ്രയിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് സർവീസ് അതേപടി നിലനിർത്താൻ തീരുമാനിച്ചത്. പാലക്കാട് നെന്മാറ സ്വദേശിയാണ് ഡ്രൈവർ പൊന്നുക്കുട്ടൻ.
ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തുന്ന സൂപ്പര്‍ ക്ലാസ് ബസുകള്‍ അഞ്ചുവർഷം കഴിയുമ്പോൾ മാറ്റണമെന്നായിരുന്നു നിയമം. എന്നാൽ സംസ്ഥാനത്ത് ഇത്തരം ബസുകളുടെ കുറവുമൂലം ഏഴു വർഷമായി ഉയർത്തി. എന്നാൽ, ഇത്തരം ബസുകൾ കുറവായതോടെ 704 ബസുകളുടെ കാലാവധി അടുത്തിടെ ഒമ്പത് വർഷമാക്കി വർധിപ്പിച്ചിരുന്നു. ബസ് സഞ്ചരിക്കുന്ന ദൂരം, അന്തർസംസ്ഥാന സർവീസ്, കാലപ്പഴക്കം, സർവീസിന്റെ പ്രാധാന്യം എന്നിവ കണക്കിലെടുത്താണ് സ്വിഫ്റ്റിന്റെ പുതിയ ബസുകൾ പഴയ ബസുകൾക്ക് പകരമുള്ളത്. ഇത് കണക്കിലെടുത്താണ് അഞ്ച് വർഷവും മൂന്ന് മാസവും പഴക്കമുള്ള ചങ്ങനാശ്ശേരി-വേളാങ്കണ്ണി സൂപ്പർ എക്‌സ്പ്രസ് ബസ് ഡീലക്‌സായി ഉയർത്താൻ തീരുമാനിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









