കോഴിക്കോട്: പുതുക്കിയ ജിഎസ്ടി സ്ലാബില്‍ വിലക്കുറവോടെ ലുലു സ്റ്റോറുകളില്‍ ഇന്നു മുതല്‍ ഷോപ്പിംഗ് നടത്താം. സേവ് ബിഗ് വിത്ത് നെക്സ്റ്റ് ജന്‍ ജിഎസ് ടിക്ക് ലുലു സ്റ്റോറുകളില്‍ ഇന്ന് മുതല്‍ തുടക്കം.
ഇന്ത്യാ ഗവണ്‍മെന്‍റിന്‍റെ പുതുക്കിയ ജിഎസ്ടി നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്നതോടെ ഇനി ലുലുവിലെ ഹൈപ്പര്‍മാര്‍ക്കറ്റുകളിലും ഫാഷന്‍, ലുലു കണക്‌ട്, സെലിബ്രേറ്റ് സ്റ്റോറുകളില്‍ വിലക്കുറവില്‍ ഷോപ്പിങ്ങ് നടത്താന്‍ സാധിക്കും. ലുലു ഡെയ്‌ലി, ലുലു എക്‌സ്പ്രസ് ഫ്രഷ് മാര്‍ക്കറ്റ് എന്നീ സ്റ്റോറുകളിലും പുതിയ നികുതി ഘടനയില്‍ വില്‍പന തുടങ്ങിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പുതുക്കിയ നെക്സ്റ്റ് ജന്‍ ജിഎസ്ടി നൂറു ശതമാനം പ്രയോജനപ്പെടുത്തിയാണ് ഉപഭോക്താക്കള്‍ക്ക് മികച്ച വിലക്കുറവില്‍ ഷോപ്പിംഗ് ചെയ്യുവാന്‍ ലുലു അവസരമൊരുക്കുന്നത്.
ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലെ സ്റ്റോറുകളില്‍ നിന്നും ഷോപ്പ് ചെയ്യുമ്ബോള്‍ ചോക്ലേറ്റ്, നെയ്യ്, ഇന്‍സ്റ്റന്‍റ് നൂഡില്‍സ്, കുക്കീസ്, കാപ്പി, പാസ്ത, സൗന്ദര്യ വർധിത ഉത്പ്പന്നങ്ങള്‍ എന്നിവ 12 ശതമാനം നികുതിയില്‍ നിന്ന് ഇളവുകളോടെ അഞ്ചുശതമാനം മാത്രം ജിഎസ്ടി നല്‍കി വാങ്ങാം. ലുലു കണക്ടില്‍ നിന്ന് ഇലക്രോണിക്‌സ് ഉപകരണങ്ങള്‍ 28 ശതമാനത്തില്‍ നിന്ന് 18ശതമാനം നികുതി നല്‍കി,
ഫ്രിഡ്ജ്, വാഷിങ് മെഷിന്‍, സ്മാര്‍ട് ടി.വി എന്നിവ വാങ്ങാം. ഗൃഹോപകരണങ്ങള്‍ക്കും നികുതിയിളവ് വന്നിട്ടുണ്ട്. ലുലു ഫാഷന്‍ സ്റ്റോറിലും ലുലു സെലിബ്രേറ്റിലും, തുണിത്തരങ്ങളും ഫുട്‌വെയറുകളും അടങ്ങുന്ന ഉത്പന്നങ്ങള്‍ക്കും പുതുക്കിയ ജിഎസ്ടി പ്രകാരമുള്ള വിലക്കുറവുണ്ട്. 1051 രൂപ മുതല്‍ 2625 രൂപയ്ക്കുള്ളില്‍ ഷോപ്പ് ചെയ്യുമ്ബോള്‍ പുതുക്കിയ നികുതി സ്ലാബിലുള്ള ജിഎസ്ടി ആനുകൂല്യവും ലഭിക്കും. പുതുക്കിയ ജിഎസ്ടി പ്രഖ്യാപനത്തിന്‍റെ ഭാഗമായി ഇന്ന് ലുലു സ്റ്റോറുകള്‍ രാവിലെ 11 മുതലേ തുറന്ന് പ്രവര്‍ത്തിക്കുകയുള്ളു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










