വരുന്ന നിയമസഭയില്‍ തൃത്താല തിരിച്ചുപിടിക്കാൻ നിലവിലെ തൃപ്പൂണിത്തുറ എംഎല്‍എയായ എം സ്വരാജെത്തുന്നു എന്ന പ്രചരണം സോഷ്യൽ മീഡിയകളിൽ സജീവമാകുന്നു. തുടര്‍ന്ന് ഇരുവരുടെയും അനുയായികള്‍ തമ്മിലുള്ള വാക്പോര് സോഷ്യല്‍ മീഡിയയില്‍ സജീവമായി. സ്വരാജ് തൃത്താലയില്‍ മത്സരിച്ചേക്കുമെന്ന് ഒരു ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സി.പി.ഐ (എം) ശക്തികേന്ദ്രമായ ത്രിത്താലയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച സിപിഐഎം നേതാവ് പി മമ്മിക്കുട്ടിയെ അട്ടിമറിച്ചാണ് വിടി ബല്‍റാം 2011ല്‍ നിയമസഭയിലെത്തിയത്. എല്‍ഡിഎഫ് തരംഗം ആഞ്ഞുവീശിയ 2016ലും വിടി ബല്‍റാമിന് തന്നെയായിരുന്നു വിജയം. സുബൈദ ഇസഹാക്കിനെയാണ് പരാജയപ്പെടുത്തിയത്.
ഇത്തവണ തങ്ങളുടെ മണ്ഡലം തിരിച്ചുപിടിക്കാനുള്ള ഒരുക്കത്തിലാണ് സി.പി.എം. അതിനിടയിലാണ് എം സ്വരാജിന്റെ പേര് വാര്ത്തയായെത്തുന്നത്. ഇതോടെയാണ് അനുയായികളും സിപിഐഎം, കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ സോഷ്യല്‍ മീഡിയയില്‍ വാക്പോര് ആരംഭിച്ചത്. സിപിഐഎമ്മോ എം സ്വരാജോ ഇക്കാര്യത്തെ കുറിച്ച് ഒന്നും പ്രതികരിച്ചിട്ടില്ല.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.