സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരായ സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനമൊട്ടാകെ പ്രതിപക്ഷ സംഘടനകളുടെ വ്യാപക പ്രതിഷേധം. കോഴിക്കോടും കൊല്ലത്തും പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങി.കൊച്ചിയിലും കോട്ടയത്തും യുവജനസംഘടനകള്‍ തെരുവിലിറങ്ങി. കോഴിക്കോട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷത്തേത്തുടര്‍ന്ന് ദേശീയ പാതയിലെ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. പ്രവര്‍ത്തകര്‍ പോലീസ് ബാരിക്കേഡുകള്‍ ദേശീയ പാതയില്‍ വെച്ച് റോഡ് തടസപ്പെടുത്തുകയും വാഹനങ്ങള്‍ തടയുകയും ചെയ്തു. പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലം കളക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പോലീസിന് നേരെ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. പോലീസ് വാഹനത്തിന് നേരെയും പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









