കുന്ദമംഗലം: മലബാർ മില്‍മ ക്ഷീരകർഷകർക്ക് 7.4 കോടിരൂപയുടെ കാലിത്തീറ്റ സബ്സിഡി അനുവദിച്ചു. മലബാറിലെ ആറുജില്ലകളിലെ സംഘങ്ങളിലെ ക്ഷീരകർഷകർക്ക് ഇതുപ്രകാരം സബ്സിഡി ജൂലായ് മാസത്തിലും തുടരും.
ക്ഷീരസംഘങ്ങളിലൂടെ വിതരണംചെയ്യുന്ന മില്‍മ ഗോമതി ഗോള്‍ഡ് കാലിത്തീറ്റയ്ക്ക് 50 കിലോഗ്രാം ചാക്കൊന്നിന് മില്‍മ മലബാർ മേഖലാ യൂണിയൻ 100 രൂപയാണ് സബ്സിഡിയായി നല്‍കുക. കേരള സഹകരണ ക്ഷീരവിപണന ഫെഡറേഷൻ മില്‍മ ഗോമതി ഗോള്‍ഡ് കാലിത്തീറ്റയ്ക്ക് ജൂണ്‍ മാസത്തില്‍ നല്‍കിവരുന്ന 100 രൂപ ഡിസ്കൗണ്ട് ജൂലായ് മാസത്തിലും തുടരാൻ തീരുമാനിച്ചിട്ടുണ്ട്. ഇതുപ്രകാരം ജൂലായ് മാസത്തില്‍ 50 കിലോയുടെ മില്‍മ ഗോമതി ഗോള്‍ഡ് കാലിത്തീറ്റ വാങ്ങിക്കുന്ന ക്ഷീരകർഷകരിലേക്ക് ചാക്കൊന്നിന് 200 രൂപ സബ്സിഡിയായി എത്തിച്ചേരും.
2025 ഏപ്രില്‍, മേയ് മാസങ്ങളിലായി മലബാർ മേഖലയിലെ ക്ഷീരകർഷകർക്ക് കാലിത്തീറ്റ സബ്സിഡിയായി 4.10 കോടി രൂപ അനുവദിച്ചിരുന്നു. ജൂണ്‍മാസത്തില്‍ നല്‍കിവരുന്നതും ജൂലായ് മാസത്തില്‍ പ്രഖ്യാപിച്ചിട്ടുള്ളതുമടക്കം ഈ സാമ്ബത്തികവർഷത്തില്‍ ഇതുവരെ 7.4 കോടി രൂപ കാലിത്തീറ്റ സബ്സിഡി ഇനത്തില്‍ ക്ഷീരകർഷകരിലേക്ക് നല്‍കുമെന്ന് മില്‍മ ചെയർമാൻ കെ.എസ്. മണി, മാനേജിങ് ഡയറക്ടർ കെ.സി. ജെയിംസ് എന്നിവർ അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










