പയ്യോളി:ജനത പ്രവാസി സെന്റർ പയ്യോളിയും സൂപ്പർ ജീനിയസ് അബാക്കസ് ചെസ്സ് അക്കാദമിയും സംയുക്തമായി മലബാർ മേഖല ചെസ്സ് മത്സരം നടത്തി. പയ്യോളി മുനിസിപ്പാലിറ്റി ചെയർമാൻ വി.കെ. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം കൺവീനർ രാജൻ കൊളാവിപ്പാലം അദ്ധ്യക്ഷം വഹിച്ചു.
വൈസ് ചെയർ പേഴ്സൺ ശ്രീമതി. പത്മശ്രീ.പി. , രാഘവൻ. പി.ടി , എം. ഫൈസൽ (പയ്യോളി വ്യാപാരി വ്യവസായ സമിതി പ്രസിഡണ്ട്), സി.എൻ . മനോജ് (പ്രസ്ക്ലബ് പ്രസിഡണ്ട് പയ്യോളി) , കെ.കെ.മോഹനൻ(ചെസ്സ് ആർബിറ്റർ), ഇബ്രാഹിം മേലടി എന്നിവർ സംസാരിച്ചു. പയ്യോളി പോലീസ് സർക്കിൾ ഇൻസ്പെക്ടർ സുഭാഷ്.എ.സി. സമ്മാനദാനം നിർവ്വഹിച്ചു. ബിജു എം.ടി സ്വാഗതവും കെ.പി. ഗിരീഷ്കുമാർ നന്ദി പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.