കൊടിയത്തൂർ: അന്താരാഷ്ട്ര റെവറ്റ് വാട്ടർ കയാക്കിംഗ് പത്താമത് മലബാർ റിവർ ഫെസ്റ്റിവലിൻ്റെ മുന്നോടിയായി കൊടിയത്തൂരിൽ സംഘടിപ്പിച്ച ചെളിയിലെ വണ്ടിപ്പൂട്ട് മത്സരം ആവേശമായി. വിവിധ ജില്ലകളിൽ നിന്നായി 40 ഓളം വാഹനങ്ങളാണ് ചെളിയുത്സവത്തിൻ്റെ ഭാഗമായത്.കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ ചെറുവാടി അഡ്വഞ്ചർ ക്ലബ്, ആനിയം റസിഡൻസ് അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്. മത്സരത്തിൻ്റെ ആവേശത്തിൽ ലിൻേറാ ജോസഫ് എംഎൽഎയും ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബുവും മറ്റ് ജനപ്രതിനിധികളും ചെളിയിൽ വാഹനത്തിലെത്തിയത് കാണികൾ കയ്യടിയോടെയാണ് സ്വീകരിച്ചത്.
വാഹനങ്ങളുടെ വയൽ പൂട്ടുത്സവം ലിന്റോ ജോസഫ് എം.എൽ.എ.ഉദ്ഘാടന ചെയ്തു. ദിവ്യ ഷിബു അദ്ധ്യക്ഷയായി. അഡ്വഞ്ചർ ടൂറിസ സൊസൈറ്റി സി.ഇ.ഒ. ബിനു കുര്യാക്കോസ് മുഖ്യ പ്രഭാഷണം നടത്തി. കോടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് ചെമ്പകശ്ശേരി, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ,ഫസൽ കൊടിയത്തൂർ,പഞ്ചായത്ത് അംഗങ്ങളായ ബാബു പൊലുകുന്ന്, ആയിഷ ചേലപ്പുറത്ത്, വി.ഷംലൂലത്ത്, എം ടി റിയാസ് ,കരീം പഴങ്കൽ തുടങ്ങിയവർ സംസാരിച്ചു. മലബാർ റിവർ ഫെസ്റ്റിവൽ ഭാരവാഹികളായ പോൾസൺ അറക്കൽ, ഷെല്ലി കുന്നേൽ, അജു എമ്മാനുവൽ, ആന്യം റെസിഡന്റ് അസോസിയേഷൻ ഭാരവാഹികൾ, ചെറുവാടി അഡ്വഞ്ചർ ക്ലബ് ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.