മലപ്പുറം: നിലമ്പൂർ സഹകരണ അർബൻ ബാങ്കിന്റെ വഴിക്കടവ് ശാഖയുടെ എടിഎം കൗണ്ടറിലും വഴിക്കടവ് സുവർണനിധി ലിമിറ്റഡ് ധനകാര്യ ശാഖയിലും മോഷണ ശ്രമം നടത്തിയ പ്രതി പിടിയിലായി. തിരുവാലി പത്തിരിയാൽ പൂന്തോട്ടം നന്ദനം വീട്ടിൽ അമൽ (27) ആണ് വഴിക്കടവ് പൊലീസിന്റെ പിടിയിലായത്.
ഗൂഡല്ലൂരിലെ സ്വകാര്യ ലോഡ്ജിൽ നിന്നാണ് വഴിക്കടവ് ഇൻസ്പെക്ടർ മനോജ് പറയറ്റയും സംഘവും പ്രതിയെ അറസ്റ്റ് ചെയ്തത്. ഞായറാഴ്ച പുലർച്ചെയാണ് വഴിക്കടവ് പഞ്ചായത്ത് അങ്ങാടിയിലെ എ.ടി.എം കൗണ്ടറിൽ മോഷണ ശ്രമം നടന്നത്. എടിഎമ്മിൽ കയറിയ മുഖം മൂടി ധരിച്ച മോഷ്ടാവ് കൈ മഴു ഉപയോഗിച്ച് കൗണ്ടർ വെട്ടിപ്പൊളിക്കാനുള്ള ശ്രമം നടത്തുന്നത് സിസിടിവിയിൽ പതിഞ്ഞിരുന്നു. വഴിക്കടവ് ടൗണിലെയും പരിസരങ്ങളിലെയും 50 ഓളം സിസിടിവി കാമറകൾ പരിശോധിച്ചതിൽ പ്രതിയുടെ മുഖം ഉൾപ്പടെയുള്ള ചിത്രം ലഭിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.