മലപ്പുറം: മലപ്പുറത്ത് റോഡിലിറങ്ങി പുലി അതുവഴിവന്ന ബൈക്ക് യാത്രികൻ പുലിയെ കണ്ടു പേടിച്ച് വീണ് യുവാവിന് പരിക്കേറ്റു. മലപ്പുറം വഴിക്കടവ് നെല്ലിക്കുത്ത് – രണ്ടാംപാടം റോഡിലാണ് പുലിയിറങ്ങിയത്. മണിമൂളി സ്വദേശി പന്താർ അസറിനാണ് പരിക്കേറ്റത്.
അപ്രതീക്ഷിതമായി മുന്നിൽ ചാടിയ പുലിയെ തട്ടി ബൈക്ക് മറിയുകയായിരുന്നു. ഇന്നലെ രാത്രി പതിനൊന്നരയ്ക്കാണ് സംഭവം. ബൈക്കിൽ വരുന്നതിനിടെ പുലി മുന്നിലേക്ക് ചാടുകയായിരുന്നു. വീഴ്ച്ചയിൽ അസറിന്റെ കാലിന്റെ തുടയ്ക്ക് പരിക്കേറ്റു. നിലവിൽ അസർ ചികിത്സയിലാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.