മലേഷ്യൻ വിമാനക്കമ്പനിയായ മലേഷ്യ എയർലൈൻസ് കൊച്ചിയിൽ നിന്നുള്ള സർവീസ് പുനരാരംഭിച്ചു. സിയാൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസ് ഉദ്ഘാടനം ചെയ്തു. ഞായർ, തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിൽ രാത്രി 11.35നു ക്വലാലംപൂരിൽ നിന്ന് കൊച്ചിയിൽ എത്തുന്ന വിമാനം അടുത്ത ദിവസങ്ങളിൽ പുലർച്ചെ 12.35 ന് മടങ്ങും. നിലവിൽ എയർ എഷ്യ, മലിൻഡോ എയർലൈനുകൾ കൊച്ചി-ക്വലംലംപൂർ സർവീസ് നടത്തുന്നുണ്ട്. മലേഷ്യ എയർലൈൻസ് പ്രവർത്തനം തുടങ്ങിയതോടെ കൊച്ചിയിൽ നിന്ന് ക്വലാലംപൂരിലേയ്ക്ക് ആഴ്ചയിൽ 20 സർവീസുകളായി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









