പോപ്പുലർ ഫ്രണ്ട് റാലിക്കിടെ ഒരു കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. കോട്ടയം ഈരാറ്റുപേട്ട സ്വദേശി പാറനാനിയിൽ അൻസാർ നജീബിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മുദ്രാവാക്യം വിളിച്ച കുട്ടിയെ തോളിലേറ്റിയത് അൻസാറായിരുന്നു.കേസിൽ പോപ്പുലർ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് നവാസ് വണ്ടാനവും സെക്രട്ടറി മുജീബുമാണ് ഒന്നും രണ്ടും പ്രതികള്‍. അഭിഭാഷക പരിഷത്തിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. അതോടൊപ്പം തന്നെ സംസ്ഥാന ബാലാവകാശ കമ്മിഷനും സംഭവത്തിൽ കേസെടുത്തിരുന്നു. പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായി ബാലാവകാശ കമ്മിഷൻ അധ്യക്ഷൻ കെ.വി.മനോജ്കുമാർ പറഞ്ഞു. 7 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നാവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് ദേശീയ ബാലാവകാശ കമ്മിഷൻ കത്ത് നൽകി.എന്നാൽ കുട്ടി വിളിച്ച മുദ്രാവാക്യം സംഘാടകർ നൽകിയതല്ലെന്നും ഇത്തരം അതിവൈകാരിക മുദ്രാവാക്യങ്ങളോ പ്രകോപനങ്ങളോ സംഘടനയുടെ ശൈലിയല്ലെന്നും പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി.എ.റൗഫ് പറഞ്ഞു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.